Social Media
നിങ്ങളുടെ തൊലിയിൽ സ്വന്തം ഹൃദയത്തെ ധരിക്കൂ; ടാറ്റുയുമായി ദുർഗ കൃഷ്ണ
നിങ്ങളുടെ തൊലിയിൽ സ്വന്തം ഹൃദയത്തെ ധരിക്കൂ; ടാറ്റുയുമായി ദുർഗ കൃഷ്ണ
Published on

പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ താരമാണ് ദുര്ഗ കൃഷ്ണ. അതിന് ശേഷം ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നാടൻ വേഷങ്ങളിൽ മാത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ,തന്റെ ശരീരത്തിൽ ആദ്യമായി ടാറ്റു ചെയ്തിരിക്കുകയാണ് താരം.
ഈ ജീവിതത്തിൽ നിങ്ങളുടെ തൊലിയിൽ സ്വന്തം ഹൃദയത്തെ ധരിക്കൂ എന്ന ക്യാപ്ഷനോടെയാണ് ടാറ്റു ചെയ്ത ചിത്രം ദുർഗ കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്നത്.ടാറ്റു ചിത്രങ്ങൾക്കൊപ്പം അതിന്റെ മേക്കിങ് വീഡിയോയും നടി പങ്കുവെച്ചിരുന്നു.ടാറ്റൂ വ്യക്തമാകുന്ന തരത്തിൽ മഴയത്ത് തൊപ്പിയും ധരിച്ചു നിൽക്കുന്നതാണ് ചിത്രം.ഇൻഫെക്റ്റഡ് മോങ്ക്സ് ടാറ്റൂ സ്റ്റുഡിയോ ആണ് താരത്തിന് മനോഹരമായ ടാറ്റൂ സമ്മാനിച്ചത്.ടാറ്റൂ ഡിസൈൻ ചെയ്യുന്നതിന്റേയും പച്ചകുത്തുന്നതിന്റേയും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.ടാറ്റൂ ചെയ്തവർക്കുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്.മികച്ച അഭിപ്രായമാണ് ടാറ്റുവിന് ലഭിക്കുന്നത്.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...