Malayalam
പ്രിത്വിരാജിന്റെ പാഠം അതേപടി പിന്തുടർന്ന് ദുൽഖർ
പ്രിത്വിരാജിന്റെ പാഠം അതേപടി പിന്തുടർന്ന് ദുൽഖർ
2017 ലെത്തിയ സോളോ ആയിരുന്നു മലയാളത്തില്‍ ദുല്‍ഖറിന്റെതായി ഇറങ്ങിയ അവസാന ചിത്രം .മലയാള
സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത ദുൽഖർ ബോളിവുഡിലും തെലുങ്ക് ഭാഷ ചിത്രങ്ങളിലായിരുന്നു കഴിഞ്ഞ വര്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് .ഇതോടെ ആരാധകരും നിരാശയിലായിരുന്നു. എന്നാല്‍ അതെല്ലാം ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ മാറും.
ദുല്‍ഖര്‍ നായകനായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നിലവില്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തൊട്ട് പിന്നാലെ മമ്മൂട്ടി നായകനായിട്ടെത്തുന്ന മധുരരാജയും റിലീസ് ചെയ്യും. അതിനൊപ്പം ഒരു യമണ്ടന്‍ പ്രേമകഥയും റിലീസ് ചെയ്യുകയാണ്. ഏറെ കാലത്തിന് ശേഷം ദുല്‍ഖറിന്റെ മാസ് എന്‍ട്രിയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് പുറത്ത് വന്ന ടീസറില്‍ നിന്നും വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ അടപടലം ട്രോളുകളാണ് ടീസറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി റിലീസിനൊരുങ്ങുകയാണ്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് നായികമാര്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുന്‍പ് മോഹന്‍ലാലിന്റെ പുലിമുരുകന്റെ ടീസര്‍ പുറത്ത് വന്നപ്പോള്‍ ഏറ്റവുമധികം ട്രോള്‍സ് കിട്ടിയ രംഗത്തിനായിരുന്നു തിയറ്ററുകളില്‍ ഓളം ഉണ്ടാക്കിയത്. അങ്ങനെയാണെങ്കില്‍ ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ ദുല്‍ഖറും ഇതേ ചരിത്രം ആവര്‍ത്തിക്കും.
ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കണ്ടതിന് ശേഷം ദുല്‍ഖറിന്റെ കഥാപാത്രത്തെ കുറിച്ച് ഓര്‍ത്ത് ആരാധകരും കണ്‍ഫ്യൂഷനിലാണ്. ചിത്രത്തില്‍ പെയിന്റ് പണിക്കാരന്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പക്ഷെ ഇത്രയും ഗ്ലാമര്‍ ലുക്കുള്ള പെയിന്റ് പണിക്കാരന്‍ ഉണ്ടാവുമോ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. വിശ്വാസിച്ചാലും ഇല്ലെങ്കിലും ലല്ലു പെയിന്റ് പണിക്കാരന്‍ തന്നെയാണ്.
ഒരു യമണ്ടന്‍ പ്രേമകഥയുടെ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ ഒരു സംശയം തോന്നിയിരുന്നെങ്കിലും ടീസര്‍ വന്നതോടെയാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അന്ധനായിട്ടാണ് അഭിനയിക്കുന്നതെന്ന കാര്യം വ്യക്തമായത്.
അന്ന് നാദിര്‍ഷ ഒരു യമണ്ടന്‍ പ്രേമകഥയിലെ പാട്ടുകളെ പറ്റി പറഞ്ഞ വാക്കുകള്‍ നൂറ് ശതമാനം സത്യമാണെന്ന് ടീസറിലെ ബിജിഎം കേള്‍ക്കുമ്പോള്‍ തന്നെ ഉറപ്പിക്കാം. ഒരു യമണ്ടന്‍ കളര്‍ഫുള്‍ എന്റര്‍ടെയിനറിന് വേണ്ടി കാത്തിരിക്കാം.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമുള്ള വരവായതിനാല്‍ ഒരു യമണ്ടന്‍ വരവ് വന്ന് ദുല്‍ഖര്‍ ചുമ്മാ അങ്ങ് പൊളിച്ചു എന്ന് വേണം പറയാന്‍.
ഒരു ചെറിയ ചിത്രമാണ് ലൂസിഫർ എന്ന് പറഞ്ഞു പ്രിത്വിരാജ് ആരാധകരെ ഞെട്ടിച്ചത് പോലെയാണ് ചീപ് ലുക്കിലാണ് വരുന്നത് എന്ന് പറഞ്ഞിട്ട് മാസ്സ് ലുക്കിൽ വന്നു ദുൽഖർ ഞെട്ടിച്ചിരിക്കുകയാണ് എന്നാണു ആരാധകർ പറയുന്നത് .
dulquer the same way as prithviraj to impress audience
