എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ; ഈ വീഡിയോ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നു; വികാരഭരിതമായ പോസ്റ്റിട്ട് ദുൽഖർ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാള സിനിമയിലെ യുവ സൂപ്പർ താരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തെന്നിന്ത്യയിലൊട്ടാകെ തിളങ്ങി നിൽക്കുന്ന താരമാണ് ദുൽഖർ. താരപുത്രൻ എന്നതിലുപരി സിനിമയിൽ തന്റേതായ വ്യക്തിത്വം പതിപ്പിച്ച ചുരുക്കം ചില നടന്മാരിലൊളാണ് ദുൽഖർ. യൂത്ത് ഐക്കണെക്കുറിച്ച് ചോദിക്കുമ്പോള്‍ പലരും ആദ്യം പറയുന്നത് ഈ താരപുത്രന്റെ പേരാണ്. സിനിമയിൽ ചുവടു വെച്ചപ്പോൾ മുതൽ തന്നെ മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത് .
മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെതന്റെ മികവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. കാര്‍വാനിലൂടെയാണ് ദുൽഖർ ബോളിവുഡിലേക്ക് എത്തിയത്. ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു വര്‍ഷം മുന്‍പായിരുന്നു ഈ സിനിമയുടെ ട്രയിലര്‍ പുറത്തുന്നത് ഇന്ന് സ്‌പെഷല്‍ വീഡിയോ പങ്കുവെച്ചാണ് തങ്ങളെത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാലിപ്പോൾ കാര്‍വാന്റെ മേക്കിംഗിനിടയിലെ രസകരമായ സംഭവങ്ങളാണ് പുതിയ വീഡിയോയില്‍ ഉള്ളത്. ദുൽഖർ തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു വലിയ കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത് .
ഈ വീഡിയോ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.സിനിമ റിലീസ് ചെയ്ത് ഒരുവര്‍ഷം പിന്നിട്ടിട്ടും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും സ്‌നേഹമെന്നും ദുല്‍ഖര്‍ കുറിച്ചു .തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ വീഡിയോ പങ്കുവെച്ചത് ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . കാര്‍വാന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് ബോളിവുഡില്‍ നിന്നും ലഭിച്ചത്. അടുത്ത സിനിമയായ സോയ ഫാക്ടറിന്റെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായികഴിഞ്ഞു.
dulquer salman- sentis- post viral
