Malayalam Breaking News
ഒന്നര വർഷത്തിന് ശേഷംമലയാളത്തിലേക്ക് തിരിച്ചെത്തുന്നത് പെയിന്റർ ആയി;ഒരു യമണ്ടൻ പ്രേമകഥയിലെ ദുൽഖറിന്റെ വേഷമിതാണ് !
ഒന്നര വർഷത്തിന് ശേഷംമലയാളത്തിലേക്ക് തിരിച്ചെത്തുന്നത് പെയിന്റർ ആയി;ഒരു യമണ്ടൻ പ്രേമകഥയിലെ ദുൽഖറിന്റെ വേഷമിതാണ് !
മലയാളി പ്രേക്ഷകർ ഒരു ദുൽഖർ ചിത്രത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോൾ ദുല്‍ഖര്‍ സല്മാന് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു യമണ്ടന്‍ പ്രേമകഥയെന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് . ബി സി നൗഫലൊരുക്കുന്ന ഈ സിനിമയില്‍ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ വേഷത്തിലാണ് ദുല്ഖറെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
ചിത്രം കോമഡി എന്റര്‍ടെയ്നറാണെന്നാണ് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഇരുവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തില്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരന്, സൗബിന് ഷാഹിര്‍, ധര്മ്മജന്, തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക കോമഡി താരങ്ങളും വേഷമിടുന്നുണ്ട്. തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും അരവിന്ദന്റെ അതിഥികളിലൂടെ തിളങ്ങിയ നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാര്‍.ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്കുന്നു. പി. സുകുമാറാണ് ആണ് ഛായാഗ്രാഹകന്‍.
dulquer salman role in oru yamandan premakadha
