Connect with us

ആരതി പൊടിയുമായി ബ്രേക്ക് അപ്പ് തന്നെ?; ആരതിയുടെ കൊച്ചി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തി റോബിന്‍ രാധാകൃഷ്ണന്‍

Social Media

ആരതി പൊടിയുമായി ബ്രേക്ക് അപ്പ് തന്നെ?; ആരതിയുടെ കൊച്ചി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തി റോബിന്‍ രാധാകൃഷ്ണന്‍

ആരതി പൊടിയുമായി ബ്രേക്ക് അപ്പ് തന്നെ?; ആരതിയുടെ കൊച്ചി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല റോബിന്‍. എന്നാല്‍ ബിഗ് ബോസിലൂടെ റോബിന്‍ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു.

ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. ഈ വര്‍ഷം ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നു. പോയ വര്‍ഷം വിവാഹ നിശ്ചയം നടന്നിരുന്നു.

റോബിന്റേയും ആരതിയുടേയും വിവാഹത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയിലേക്ക് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇരുവരും പിരിഞ്ഞുവെന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ പ്രചരണം. റോബിന് മറ്റ് ചില പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നു, ആരതിയുടെ സുഹൃത്തിനോടും ഇഷ്ടമാണെന്നു പറഞ്ഞുവെന്നും ഇക്കാര്യം അറിഞ്ഞതോടെ ആരതി വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രചരണം.

എന്നാല്‍ വാര്‍ത്തകളോടൊന്നും ആരതിയും റോബിനും പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ആരതി ആ ത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോബിനും ആരതിയും ബ്രേക്കപ്പ് ആയെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. മുമ്പ് പല വിവാദങ്ങള്‍ ഉണ്ടായപ്പോഴും പരസ്പരം താങ്ങായി നിന്നവര്‍ പിരിഞ്ഞുവെന്നത് അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്ന് ആരതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ ബ്രേക്കപ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്ന സമയത്ത് ആരതി റോബിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തിരുന്നു. ഇത് ഇരുവര്‍ക്കുമിടിയിലെ ഭിന്നതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കരുത്തു പകരുന്നതായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റോബിനെ ആരതി വീണ്ടും ഫോളോ ചെയ്യുകയായിരുന്നു. പിന്നാലെ റോബിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ആരതി ലവ് റിയാക്ഷന്‍ നല്‍കിയതും ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിടുന്നതായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ റോബിന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. താന്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റുന്നുവെന്നാണ് റോബിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. തിരികെ തന്റെ ഹോം ടൗണിലേയ്ക്ക് വരികയാണെന്നാണ് റോബിന്‍ പറയുന്നത്. എന്നാല്‍ തന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കി വച്ചിരിക്കുകയാണ് റോബിന്‍. ഇത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയായ റോബിന്‍ കൊച്ചിയിലേയ്ക്ക് താമസം മാറുന്നത് ആരതി പൊടി കൊച്ചിക്കാരിയാണെന്നതിനാലായിരുന്നു. അതുകൊണ്ട് തന്നെ താരം തിരികെ പോകുമ്പോള്‍, ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കിടയില്‍, അത് ആരാധകരില്‍ പല ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ചോദ്യങ്ങളെ നേരിടാന്‍ മടിച്ചിട്ടാണോ റോബിന്‍ കമന്റ് ബോക്‌സ് ഓഫാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്തായാലും റോബിനും ആരതിയും തങ്ങളുടെ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് അധികം വൈകാതെ തന്നെ ഔദ്യോഗികമായി പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം, കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ജനപ്രിയ മുഖം എന്ന വിഭാഗത്തിലുള്ള നാഷണല്‍ ഫെയിം 2024 അവാര്‍ഡായിരുന്നു കഴിഞ്ഞ ദിവസം റോബിന് ലഭിച്ചത്. റോബിന്‍ ആരാധകരും ഇത് വലിയ രീതിയില്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ‘ബിഗ് ബോസിന് പുറത്തു പോയാല്‍ നീ എന്ത് ചെയ്യും റോബിന്‍, എങ്ങനെ സ്‌ക്രീന്‍ സ്‌പെയിസ് ഉണ്ടാക്കും എന്ന് ചോദിച്ചവര്‍ പലരും ഉണ്ട്. ഇപ്പോളും ഒന്ന് അറിഞ്ഞു ഇറങ്ങിയാല്‍ സോഷ്യല്‍ മീഡിയ കത്തിക്കാന്‍ ഈ ഒരു മൊതല് മതി എന്ന് കാലം തെളിയിച്ചു. ചോദിച്ചവര്‍ പോയി എവിടെയോ മറഞ്ഞു. പക്ഷെ റോബിന്‍ ഇപ്പോളും ജനങ്ങളുടെ മനസ്സില്‍ അതുപോലെ തന്നെ ഉണ്ട്’ എന്നാണ് ഒരു ആരാധകന്‍ കുറിക്കുന്നത്.

More in Social Media

Trending