Social Media
ഹണിമൂൺ യാത്ര മുടങ്ങി, ആശുപത്രിയിൽ ഓക്‌സിജൻ മാസ്‌കും വെച്ച് കിടക്കുന്ന ഫോട്ടോയുമായി റോബിൻ
ഹണിമൂൺ യാത്ര മുടങ്ങി, ആശുപത്രിയിൽ ഓക്‌സിജൻ മാസ്‌കും വെച്ച് കിടക്കുന്ന ഫോട്ടോയുമായി റോബിൻ
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. സഹ മത്സരാർത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്.
താരത്തെ തിരികെ കൊണ്ടു വരാൻ ആരാധകർ ആവശ്യപ്പെട്ടുവെങ്കിലും താരത്തെ തിരിച്ചെടുത്തിരുന്നില്ല. ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.
സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രണ്ടാളും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് ആരതിയും റോബിനും പ്ലാൻ ചെയ്തിരുന്നത്. രണ്ട് വർഷം കൊണ്ട് ഇരുവരും ചേർന്ന് ഇരുപത്തിയേഴിൽ അധികം രാജ്യങ്ങളിലേയ്ക്ക് യാത്ര നടത്തുമെന്നും റോബിൻ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ആരതി കാണണമെന്നും പോവണമെന്നും ആഗ്രഹിച്ച സ്ഥലത്തേക്കായിരുന്നു ആദ്യം ഇരുവരും പോയത്. യാത്ര പോകുമെന്ന് തീരുമാനിച്ചെങ്കിലും ഉടനെ അത് നടക്കില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. മാത്രമല്ല ആരാധകരെ ഞെട്ടിക്കുന്നൊരു ഫോട്ടോയും റോബിൻ പുറത്ത് വിട്ടിരിക്കുകയാണ്. ആശുപത്രിയിൽ ഓക്‌സിജൻ മാസ്‌കും വെച്ച് കിടക്കുന്ന തന്റെ ഫോട്ടോയാണ് റോബിൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
‘എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാൽ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റർനാഷണൽ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷനിൽ റോബിൻ സൂചിപ്പിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങളൊന്നും വ്യക്തമാക്കാതെ വന്നതോടെ ആരാധകരും കൺഫ്യൂഷനിലായി. ഇത്രയും സീരിയസായി റോബിന് എന്ത് പറ്റിയെന്ന് ചോദിക്കുകയാണ് ആരാധകർ. അതേ സമയം ഈ വിഷയത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ആരതിയും പങ്കുവെച്ചിട്ടില്ല.
സോഷ്യൽ മീഡിയയിൽ ആക്ടീവായ ആരതി പക്ഷേ റോബിനെ കുറിച്ച് ഒന്നും പറയാൻ തയ്യാറായിട്ടില്ല. വൈകാതെ വ്യക്തത വരുമെന്ന് വിചാരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു ആരതിയുടെയും റോബിന്റെയും വിവാഹം. രണ്ട് വർഷമായി ആരാധകരടക്കം കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടേതും. ഫാഷൻ ഡിസൈനർ കൂടിയായ ആരതി തന്നെയാണ് വിവാഹത്തിനുള്ള സ്വന്തം വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് എടുത്തത്.
ശേഷം രണ്ട് ആഴ്ചയോളം ആഘോഷം നീണ്ട് നിന്നിരുന്നു. കേരളത്തിലധികം ആരും പരീക്ഷിക്കാത്ത തരത്തിൽ വേറിട്ട ഗെറ്റപ്പുകളിലാണ് താരങ്ങൾ വിവാഹത്തിനെത്തിയത്. ചടങ്ങുകളും വ്യത്യസ്തമായിരുന്നു. അങ്ങനെ അടിച്ച് പൊളിച്ച് ആഘോഷിച്ചതിന് പിന്നാലെ സുഖമില്ലാതെ റോബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഭക്ഷണം കഴിച്ചതിൽ നിന്നും പ്രശ്‌നമുണ്ടായതിനെ തുടർന്നാണ് റോബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നാലെ സുഹൃത്തുക്കൾക്ക് അപകടം സംഭവിക്കുകയും ചെയ്തിരുന്നു. എങ്കിലും ആരോഗ്യം വീണ്ടെടുത്ത് താരങ്ങൾ ആദ്യ ഹണിമൂൺ യാത്ര പോയി വരികയും ചെയ്തു. രണ്ട് വർഷത്തോളം നീണ്ട ഹണിമൂൺ ആയിരിക്കും തങ്ങളുടേത് എന്ന് നേരത്തെ ആരതിയും റോബിനും വെളിപ്പെടുത്തിയിരുന്നു. ഒരു സ്ഥലത്ത് പോയി തിരികെ നാട്ടിൽ വന്നതിന് ശേഷമായിരിക്കും അടുത്തതിന് പോവുക. അങ്ങനെ ഹണിമൂണിന്റെ ആദ്യ ഡെസ്റ്റിനേഷൻ അസർബൈജാൻ ആയിരുന്നു. ആരതിയ്ക്ക് മഞ്ഞ് കാണണമെന്നുള്ള ആഗ്രഹം കൊണ്ടാണ് അങ്ങോട്ടേയ്ക്ക് പോയത്.
അടുത്തത് സിംഗപ്പൂരിലേക്ക് പോകാനായിരുന്നു പ്ലാൻ ചെയ്തതിരന്നത്. മാർച്ച് പതിനഞ്ചിനായിരിക്കും സിംഗപ്പൂരിലേക്ക് പോവുക എന്നും താരങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹ തീയതി പരസ്യമാക്കി റോബിനും ആരതി പൊടിയും രംഗത്തെത്തുന്നത്. തനിക്കു വേണ്ടി റോബിൻ ഒരുപാടു മാറിയെന്ന് ആരതി പറഞ്ഞു. ‘‘തെറ്റു പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയാറാണ്.
എനിക്കു വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ് എന്നും ആരതി വെളിപ്പെടുത്തി. ഇക്കാര്യം സത്യമാണെന്ന് റോബിനും സമ്മതിച്ചു. മുൻപ് ഞാൻ വളരെ അഗ്രസീവ് ആയിരുന്നു. അലറി വിളിക്കുമായിരുന്നു. ഇപ്പോൾ കുറച്ചു. നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. അതിനു പിന്നാലെ ജൂൺ 26നാകും വിവാഹമെന്നും റോബിൻ വെളിപ്പെടുത്തി.
എന്നാൽ, ആ തീയതിയിൽ വിവാഹം നടന്നില്ല. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. അത്തരം ചർച്ചകൾക്കിടയിലാണ് റോബിൻ വിവാഹ തീയതി പരസ്യമായി പ്രഖ്യാപിച്ചത്.
ഒരു യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. റോബിനാണ് ആദ്യം പ്രണയം പറഞ്ഞിരുന്നതെന്നും തീരുമാനമെടുക്കാൻ താൻ സമയം ചോദിച്ചിരുന്നുവെന്നും ആരതി പറഞ്ഞിരുന്നു.
പലരും ചോദിക്കുന്നു, കല്യാണം കഴിക്കുന്നില്ലേ കഴിക്കുന്നില്ലേ എന്ന്. ഞങ്ങൾ തമ്മിലാണ് കല്യാണം കഴിക്കുന്നത്. ശരിയായ സമയത്ത് ഞങ്ങൾ കല്യാണം കഴിക്കും. പക്വതയുള്ള വ്യക്തികളാണ്. ഞങ്ങൾക്ക് ചെയ്ത് തീർക്കാൻ കുറേ കാര്യങ്ങളുണ്ട്. ശരിയായ സമയം ആകുമ്പോൾ കഴിക്കും. രണ്ട് പേരും വ്യക്തിരപരമായ രീതിയിൽ മുന്നോട്ട് പോകുന്നവരാണ് എന്നുമാണ് അടുത്തിടെ റോബിൻ പറഞ്ഞത്.
അതേസമയം, അടുത്തിടെ എന്തുകൊണ്ടാണ് വിവാഹ നിശ്ചയത്തിന്റെ ചെലവ് താൻ തന്നെ വഹിച്ചതെന്നതിനെ കുറിച്ച് ആരതി പൊടി പറഞ്ഞിരുന്നു. എന്റെ വിവാഹ നിശ്ചയം ഞാൻ തന്നെയാണ് നടത്തിയത്. ഞാനിത് ഒരു വേദിയിൽ പറഞ്ഞപ്പോൾ എന്നോട് പലരും ചോദിച്ചു, അതെന്തേ അച്ഛൻ നടത്തി തരാതിരുന്നത് എന്ന്. അത് അച്ഛന് നടത്തി തരാൻ പറ്റാത്തതു കൊണ്ടല്ല. എന്റെ ആഗ്രഹമായിരുന്നു. എന്റെ അച്ഛൻ ദുബായിൽ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എന്റെ വിവാഹ നിശ്ചയവും കല്യാണവും ആർഭാടമായി നടത്തി കളയാനുള്ളതല്ല.
എന്റെ ആഗ്രഹമാണിത്. അതിനാൽ എനിക്ക് സ്വന്തമായി ചെയ്യണം എന്നുണ്ടായിരുന്നു എന്നാണ് ആരതി പറയുന്നത്. അവർ സമ്പാദിച്ചത് ഭാവിയിൽ അവർക്ക് പ്രായം ആകുമ്പോൾ ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ഉപകരിക്കണം എന്നതാണ് എന്റെ ആഗ്രഹം. എന്റേയും എന്റെ ചേച്ചിയുടേയും കയ്യിൽ നിന്നും അച്ഛനും അമ്മയും ഒരു പൈസയും വാങ്ങില്ല. അത് നിങ്ങൾക്കായി ഉപയോഗിച്ചോളൂ എന്നാണ് പറയുക എന്നും ആരതി പറഞ്ഞിരുന്നു.
അടുത്തിടെ റോബിനെതിരെ ഗുരുതരമായ ആരോപണമായിരുന്നു ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംവിധായകൻ അഖിൽ മരാർ നടത്തിയത്. കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ ഉണ്ണി മുകുന്ദൻ വേദിയിലെത്തുമ്പോൾ കൂവാൻ റോബിൻ പണം കൊടുത്ത് ആളെ ഇറക്കിയെന്നായിരുന്നു അഖിലിന്റെ ആരോപണം.
‘ഈയിടെ കോഴിക്കോട് മാളിൽ ‘ബ്രൂസിലി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. അന്ന് ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു അലറൽ വീരന്റെ ഫാൻസ് വന്നിട്ട് ഉണ്ണി മുകുന്ദൻ എണീച്ച സമയത്ത് നടനെ കൂവുകയും ഇദ്ദേഹം എഴുന്നേറ്റ സമയത്ത് വളരെ ആരാധനയോടും കൂടി കൈയ്യടിക്കുകയും ചെയ്തു. എന്നാൽ അലറൽ വീരൽ കാശ് കൊടുത്ത ചെയ്യിച്ച പരിപാടിയാണ് അയാളുടെ കൂടെയുള്ള ആളാണ് പറഞ്ഞത്’.
അതായത് ഉണ്ണി വരുമ്പോൾ കൂവണമെന്നും ഞാൻ വരുമ്പോൾ കൈയ്യടിക്കണമെന്നും പറഞ്ഞ് 20,000 രൂപ കൊടുത്ത് പൈസ കൊടുത്ത് ചെയ്യിച്ചതാണിത്. മലയാള സിനിമയിൽ നിന്നൊരാളാണ് എന്നോട് ഇത് പറഞ്ഞത്. ഇതിന് പിന്നിലെല്ലാം അജണ്ടയുണ്ട്. ഉണ്ണി മുകുന്ദന്റെ സിനിമ 50 കോടി ക്ലബിൽ വിറ്റ് പോകുന്ന സമയത്ത് സിനിമയക്കെതിരെ വരുന്ന ഉദ്ദേശം എന്താണെന്ന് വെച്ചാൽ ഒരു ചെറുപ്പക്കാരനെ തകർക്കുക, മലയാള സിനിമയെ തകർക്കുകയെന്നതാണ്’, എന്നായിരുന്നു അഖിലിന്റെ വാക്കുകൾ. ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് റോബിൻ രംഗത്ത് എത്തിയിരുന്നു.
അലറുകയാണ് എന്നും പറഞ്ഞു അലറുന്ന റോബിൻ. ഉണ്ണിയുടെ പേര് പറയുമ്പോൾ കൂവിക്കോ എന്ന് പറയുന്ന ഓടിയൻസിലെ ശബ്ദം. ഉണ്ണിയുടെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ വിളിക്കുമ്പോൾ ഉള്ള കൂവൽ. ഉണ്ണിയുടെ പേര് പറഞ്ഞപ്പോൾ ഉള്ള കൂവൽ.
ഇത് എന്നോട് പറഞ്ഞ ആളുടെ പേര് പറയാത്തത് എന്റെ മാന്യത.
സ്വയം ആളാവാൻ ഗോകുലം ഗോപാലെട്ടന്റെ മുന്നിൽ ഉണ്ണിയേക്കൾ സ്റ്റാർ വാല്യൂ തനിക്കാണ് എന്ന് കാണിക്കാൻ നടത്തിയ ചീപ്പ് തന്ത്രം. നായർ ലോബി തന്നെ തകർക്കാൻ നോക്കുന്നു ഞാൻ ഈഴവനായത് കൊണ്ടാണെന്ന് പറഞ്ഞു ഇറക്കിയ ജാതി കാർഡ് കളി. ഫിലിം ചേംബറിൽ പോയി തന്റെ ഫാൻസ് പവർ കാണിച്ച് നിർമാതാക്കളോട് ഇതൊക്കെ പറഞ്ഞു എന്നെ വെച്ച് സിനിമ എടുക്കു എന്ന് റിക്വസ്റ്റ് ചെയ്തത്.
ബ്രൂസ് ലീ സിനിമയിൽ ഒരു വേഷവും ഇല്ലഞ്ഞിട്ടും സ്വയം അതിലെ വില്ലൻ താൻ ആണ് എന്ന രീതിയിൽ കാശ് കൊടുത്തു നടത്തിയ പ്രമോഷൻ. പിന്നീട് റോബിൻ അതിൽ ഒന്നുമില്ല എന്ന് ഉണ്ണിക്ക് തന്നെ പരസ്യമായി പറയേണ്ടി വന്ന അവസ്ഥ. അതായത് ബിഗ് ബോസിൽ കയറി പറ്റാൻ നടത്തിയ വേലകൾ ഉൾപെടെ സകലതും എനിക്കറിയാം..
അത് കൊണ്ട് റോബിൻ തന്റെ ലക്ഷ്യങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുക. അനിൽ നമ്പ്യാർ ഉണ്ണിക്കെതിരെ പല രഹസ്യ അജണ്ടകളും നടക്കുന്നുണ്ട് എന്ന് പറഞ്ഞതിന് യോജിപ്പെന്നോണം ഞാൻ മുൻപ് കേട്ട കാര്യം ചർച്ചയിൽ പറഞ്ഞു. അത് താങ്ങി നടന്നാൽ നാറുന്നത് ഞാൻ ആയിരിക്കില്ല. കാരണം ഇന്നലെ വരെ റോബിന്റെ കൂടെ നടന്ന് സകല വേലയും അറിയുന്നവർ തന്നെ ഇതൊക്കെ വിളിച്ചു എന്നോട് പറയും…
മുദ്ര പത്രത്തിൽ എഴുതി കരാർ ഉണ്ടാക്കിയല്ല വേലകൾ..നടിയെ ആക്രമിക്കാൻ കൊട്ടേഷൻ കൊടുത്ത ദിലീപ് ഏട്ടനെ തെളിവ് കിട്ടിയിട്ടല്ല പോലീസ് പിടിച്ചു അകത്തിട്ടത്… ഇന്ന് വരെയും ഒരു തെളിവ് കിട്ടിയിട്ടും ഇല്ല. അത് കൊണ്ട് തെളിവ് അവിടെ നിൽക്കട്ടെ സത്യം റോബിനും റോബിന്റെ ഒപ്പം നിൽക്കുന്നവർക്കും അറിയാം എന്നുമായിരുന്നു അഖിൽ മാരാരിന്റെ വാക്കുകൾ.
