Connect with us

യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന സിനിമയുടെ സംഭാഷണം ഫേസ്ബുക്കില്‍ പങ്കുവെച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ നീക്കം..

Malayalam Breaking News

യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന സിനിമയുടെ സംഭാഷണം ഫേസ്ബുക്കില്‍ പങ്കുവെച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ നീക്കം..

യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന സിനിമയുടെ സംഭാഷണം ഫേസ്ബുക്കില്‍ പങ്കുവെച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ നീക്കം..

ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് കാട് പൂക്കുന്ന നേരം. ചിത്രത്തിലെ സംഭാഷണം പോലീസ് ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെ നടപടി .പോസ്റ്റ് ഷെയര്‍ ചെയ്ത ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിനോട് കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജ് വിശദീകരണം തേടി. മാവോയിസ്റ്റ് ആരോപണത്തെ തുടർന്ന് കാട് കയറുന്ന ഒരുപറ്റം ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

രണ്ടുപേർ കാട്ടിൽ അകപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിൽ മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സിനിമയിലെ രണ്ടു കഥാപാത്രങ്ങളുടെ ഡയലോഗുകളാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിന് വിശദീകരണം നൽകാനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് നോട്സ് അയച്ചിരിക്കുന്നത്. ഡോ. ബിജു തന്നെയാണ് ഉമേഷിന് ലഭിച്ച മെമ്മോയെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. പോസ്റ്റിന് ഒപ്പം മെമ്മോയുടെ പകർപ്പും ഫേസ്ബുക്കൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കാട് പൂക്കുന്ന നേരം സിനിമയിൽ മാവോയിസ്റ്റ്, യു എ പി എ , എന്നീ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന ഒരു രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു എന്നതിന്റെ പേരിൽ ഉമേഷ് വള്ളിക്കുന്ന് എന്ന സുഹൃത്തിന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മെമ്മോ. പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ഉമേഷിന് ശിക്ഷാ നടപടികൾ സ്വീകരിക്കാതിരിക്കാനുള്ള വിശദീകരണം ചോദിച്ചിരിക്കുകയാണ് . പോലീസിന്റെ മാവോയിസ്റ്റ് നടപടികളെയും UAPA പ്രകാരമുള്ള നടപടികളെയും വിമർശിക്കുന്ന കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം ഷെയർ ചെയ്തത് പോലീസിനെ വിമർശിക്കപ്പെടാനും സമൂഹ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും ചർച്ച ചെയ്യാനും സാധ്യത ഉള്ളതായി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് ചെയ്തതിനാൽ ഈ വിഷയത്തിൽ ഉമേഷിനോട് വിശദീകരണം ചോദിച്ചിരിക്കുക ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ. ഇന്ത്യയിൽ അൺ റസ്ട്രിക്റ്റഡ് പൊതു പ്രദർശനത്തിന് സെൻസർ അനുമതി ലഭിച്ചിട്ടുള്ള , കേരള സംസ്ഥാന സർക്കാരിന്റെ അഞ്ചു പ്രധാന പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും കിട്ടിയ, ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു ചിത്രത്തിലെ രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് ആണ് കേരളാ പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലാണിത് സംഭവിച്ചത്.ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തും അല്ല ,ആവിഷ്കാര സ്വാതന്ത്രത്തെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്ന നാട്ടിൽ ആണ്.

https://youtu.be/2Sv3Uq4T-bo

ഒരു സിനിമാ ആസ്വാദകന് ഈ നാട്ടിൽ നിരോധിച്ചിട്ടില്ലാത്ത ഒരു സിനിമയിലെ തനിക്കിഷ്ടപ്പെട്ട രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത ഫാസിസ്റ്റ് കാലത്താണോ നമ്മൾ ജീവിക്കുന്നത്..ഇക്കണക്കിന് കാട് പൂക്കുന്ന നേരം സിനിമ കാണുന്നവർക്കെതിരെയും ആ സിനിമ പ്രദർശിപ്പിക്കുന്ന ഫിലിം സൊസൈറ്റികൾക്കും കോളേജുകൾക്കും എതിരെ പോലും പോലീസ് ഇനി കേസ് എടുക്കാൻ സാധ്യത ഉണ്ടല്ലോ. എന്തൊരു നാടാണ് ഇത്..എങ്ങോട്ടേക്ക് ആണീ പോലീസ് സ്റ്റേറ്റ് സഞ്ചരിക്കുന്നത്…ഏതായാലും ഇനി ഇപ്പൊ ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെ വലിയ വായിൽ നിലവിളിക്കുന്ന ആ പുരോഗമന കലാ പരിപാടി വീണ്ടും പുരോഗമന പ്രസ്ഥാനങ്ങൾ കൊണ്ടാടുമോ അതോ നിർത്തി വെക്കുമോ എന്നതാണ് അറിയേണ്ടത്..ഉമേഷ് മെമ്മോയ്ക്ക് ഉശിരൻ മറുപടി നൽകിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്.. കാട് പൂക്കുന്ന നേരം കൂടുതൽ കാഴ്ച്ച ആവശ്യപ്പെടുന്ന സമയം ആണിത്. ഒരു കലാസൃഷ്ടിയെ പോലീസ് ഭയക്കുന്നു എങ്കിൽ അതിന്റെ അർത്ഥം ആ കലാസൃഷ്ടി സത്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നു എന്ന് തന്നെയാണ്.പ്രിയപ്പെട്ട കേരളാ പോലീസേ, ആളുകളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും ..പക്ഷെ ഒരു കലാസൃഷ്ടിയെ എത്ര കാലത്തേക്ക് നിങ്ങൾക്ക് അടിച്ചമർത്താൻ സാധിക്കും?.എല്ലാ ഫാസിസ്റ്റ് നിലപാടുകൾക്കും മീതെ കലാ സൃഷ്ടികൾ ലോകത്തോട് സംവദിച്ചു കൊണ്ടേ ഇരിക്കും..ലോകമുള്ള കാലത്തോളം..പ്രിയ ഉമേഷ് സ്നേഹം..അഭിമാനം..ഒപ്പമുണ്ട് എപ്പോഴും..


സിനിമ ചെയ്യാനും സമൂഹത്തോട് സംസാരിക്കാനും പ്രേരിപ്പിക്കുന്നത് ഉമേഷിനെ പോലെ ആർജ്ജവവും നിലപാടുകളുമുള്ള കുറെ ഏറെ ആളുകൾ ഈ കെട്ട കാലത്തും ജീവിച്ചിരിക്കുന്നു എന്നറിയുമ്പോഴാണ്….ഫാസിസ്റ്റ് നിലപാടുകൾക്ക് ഒരു മുഖമേ ഉള്ളൂ..അത് ആര് ചെയ്താലും ഫാസിസം തന്നെയാണ്. അവരുടെ ഫാസിസം അക്രമം എതിർക്കപ്പെടേണ്ടത് ,നമ്മുടെ ഫാസിസം ഉദാത്തം അത് അത്ര വലിയ കുഴപ്പം ഇല്ല എന്ന് ചിന്തിക്കുന്ന നിഷ്കളങ്കർക്ക് നല്ല നമസ്കാരം…
സമീപ കാലത്ത് തന്നെ ഭരണ കൂടത്തേയും പോലീസിനെയും വിമർശിക്കുന്ന സിനിമകളും സാഹിത്യവും നിരോധിക്കുന്ന സുന്ദര സുരഭില കാലത്തേക്കാണ് നമ്മൾ അതിവേഗം മാർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്…
ഉമേഷിന് കിട്ടിയ മെമ്മോയുടെ പകർപ്പ് ഒപ്പം..

Dr Biju

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top