Connect with us

സ്പീഡ് കണ്ടതിന് ശേഷം ദിലീപിനെ കുറിച്ച് അഞ്ജു ബോബി ജോര്‍ജ് ഒന്നേ ചോദിച്ചുള്ളൂ!

Malayalam Breaking News

സ്പീഡ് കണ്ടതിന് ശേഷം ദിലീപിനെ കുറിച്ച് അഞ്ജു ബോബി ജോര്‍ജ് ഒന്നേ ചോദിച്ചുള്ളൂ!

സ്പീഡ് കണ്ടതിന് ശേഷം ദിലീപിനെ കുറിച്ച് അഞ്ജു ബോബി ജോര്‍ജ് ഒന്നേ ചോദിച്ചുള്ളൂ!

ദിലീപ്, മധു വാര്യർ, സലീം കുമാർ, ഗജാല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രമായിരുന്നു സ്പീഡ് ട്രാക്ക്. എന്നാൽ ഇപ്പോൾ ഇതാ സ്പീഡ് കണ്ടതിന് ശേഷം ദിലീപിനെ കുറിച്ച് അഞ്ജു ബോബി ജോര്‍ജ് ഒന്നേ ചോദിച്ചുള്ളൂവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ എസ് എല്‍പുരം ജയസൂര്യ.

ദിലീപ് അത്‌ലറ്റ്‌ ആണോ എന്നായിരുന്നു അഞ്ജു ബോബി ജോര്‍ജ് ചോദിച്ചരുന്നത്. സംവിധായകൻ എന്ന നിലയിൽ എനിയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അഗീകാരമാണ് അതെന്നും ജയസൂര്യ പറയുന്നു.
എന്റെ ആദ്യ ചിത്രമായിരുന്നു സ്പീഡ്. ഒരു നായകനും ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ദിലീപ് സ്പീഡിൽ അവതരിപ്പിച്ചതെന്ന് സംവിധായകൻ പറയുന്നു . അതെ സമയം സ്പീഡ് ട്രാക്കിലെ കഥാപാത്രം ഞാൻ ഒരിക്കലൂം മറക്കില്ലെന്നും, സിനിമയിൽ ധാരാളം വെല്ലുവിളികൾ നേരിട്ടെന്നും അഡ്ജസ്റ്റ് മെന്റ് ഷൂട്ടിംഗ് നടത്താമോ എന്ന് സംവിധായകനോട് ചോദിച്ചിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു.

എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്തദിലീപിന്റെ പുതിയ ചിത്രം തമിഴിലെ ആക്ഷന്‍ ഹീറോ അര്‍ജുനൊപ്പമുള്ള ജാക്ക് ഡാനിയല്‍സാണ്. ചിത്രത്തിൽ നായകനായ എത്തുന്നത് ദിലീപ് ആണ്. അര്‍ജ്ജുന്‍ സര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിൽ ചത്രത്തിൽ എത്തുന്നെങ്കിൽ ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അഞ്ജു കുര്യനാണ് ചത്രത്തിൽ നായിക. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് ഇചിത്രത്തിൽ വേഷമിടുന്നുണ്ട് . പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി സുപ്രീം സുന്ദര്‍ തുടങ്ങി അഞ്ച് പേരാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയായി ദിലീപിനൊപ്പം പ്രവര്‍ത്തിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അര്‍ജുന്‍ സര്‍ജയും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സ്‌റ്റൈലിഷ് എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്. ആക്ഷന്‍ രംഗങ്ങളുണ്ടെങ്കിലും മുഴുനീള ആക്ഷന്‍ സിനിമയല്ല ജാക്ക് ആന്‍ഡ് ഡാനിയലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Dileep

More in Malayalam Breaking News

Trending

Recent

To Top