Malayalam
അന്ന് മുതൽ താടി വളർത്തി തുടങ്ങി; വേദ പഠനവും ആരംഭിച്ചു; മനസ്സ് തുറന്ന് ഡോ രജിത്ത് കുമാർ
അന്ന് മുതൽ താടി വളർത്തി തുടങ്ങി; വേദ പഠനവും ആരംഭിച്ചു; മനസ്സ് തുറന്ന് ഡോ രജിത്ത് കുമാർ
നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത് പുത്തന്‍ ലുക്കിലെത്തിയ രജത്കുമാര്‍ വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയപ്പെട്ട രജത് സാര്‍ ആവുകയായിരുന്നു. രജത്കുമാര്‍ പറയുന്നതില്‍ ചില കാര്യങ്ങളുണ്ടെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞതോടെ വലിയ ഫാന്‍സും രജിത് ആര്‍മിയും ഉണ്ടായി. അതായത് പ്രേക്ഷകരുടെ അഭിപ്രായത്തില്‍ മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രശസ്തി രജത്കുമാര്‍ കേവലം 65 ദിവസം കൊണ്ട് നേടിയെടുത്തു. ബിഗ് ബോസ്സിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായിരുന്നു രജിത്ത് കുമാർ. ഇതിലിനാൽ തന്നെ രജിത്ത് കുമാർ അപ്രതീക്ഷതമായി ബിഗ് ബോസ്സിൽ നിന്ന് പുറത്തായത്
വലിയ കോളിളക്കം സൃഷ്ടിച്ചു
ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് മനസു തുറക്കുകയാണ് ഡോ. രജിത് കുമാര്‍. 2001ല്‍ കല്യാണം കഴിച്ചു. കൊല്ലത്തു നിന്നാണ് കല്യാണം കഴിച്ചത്. നല്ല പെണ്‍കുട്ടിയാണ്. നാലര അടി ഹൈറ്റും 86 കിലോയുമുണ്ടായിരുന്നു. ഹൈറ്റ് കുറവും വെയിറ്റ് കൂടുതലുമായിരുന്നതുകൊണ്ടു തന്നെ ഡെലിവറി കോംപ്ളിക്കേഷന്‍സ് കൂടുതലായിരുന്നു. ഒന്നാമത്തേത് അബോര്‍ഷനായി.
കുറച്ചു നാള്‍ കഴിഞ്ഞ് രണ്ടാമത്തെ പ്രെഗിനന്‍സിയായി. അതും ട്യൂബില്‍ കുടുങ്ങി സര്‍ജറിയൊക്കെ നടത്തി. ആ കുഞ്ഞും പോയി. ആ സമയത്ത് ഫാമിലിയാകെ പ്രോബ്ളമായി. എന്റെ അമ്മ വിശ്വാസിയായി. ജാതകം നോക്കിയപ്പോള്‍ ചൊവ്വാദോഷമുണ്ടെന്ന് പറഞ്ഞു. എനിക്കും അത് പ്രോബ്ളമാണെന്ന് കണ്ടു. ഞങ്ങള്‍ തമ്മില്‍ നല്ല സ്‌നേഹമായിരുന്നെങ്കിലും, പലപ്പോഴും വാക്കുകള്‍ കൊണ്ട് പോരാടുമായിരുന്നു. അങ്ങനെ ഒടുവില്‍ ഡൈവോഴ്‌സ് ആയി. പിന്നീട് അവര്‍ വേറെ വിവാഹം കഴിച്ചു. ഞാന്‍ അതിന് പിന്നെ തയ്യാറായില്ല. ആ വിവാഹത്തില്‍ അവര്‍ പ്രസവിച്ചു, പക്ഷേ പ്രസവത്തോടെ മരണം സംഭവിക്കുകയായിരുന്നു. അന്നുമുതലാണ് ഞാന്‍ താടി വളര്‍ത്തി തുടങ്ങിയത്. അന്നുമുതല്‍ വേദവും പഠിക്കാന്‍ തുടങ്ങി.; രജിത്ത് കുമാർ പറയുന്നു
അതെ സമയം തന്നെ രജിത് കുമാര്‍ പുറത്തായപ്പോൾ പൊങ്കാല നേരിടേണ്ടി വന്നത് മോഹന്‍ലാലിനായിരുന്നു . ഇത്രയും നാള്‍ നിങ്ങളെ പോലുള്ള ഒരു താരത്തെ ആരാധിച്ചു ഇന്നത്തോടെ ആ സ്ഥാനം രജിത്തേട്ടന്‍ നല്‍കിഇതാണ് ലാലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വിര്‍മശനം.
rajith kumar
