ഒടിയൻ ഒരു വരവ് കൂടി വരുന്നു ! ഇതാ , മറ്റൊരു ഒടിയൻ ചിത്രം .. ഇരവിലും പകലിലും ഒടിയൻ ! -പോസ്റ്റർ പുറത്തു വിട്ട് മോഹൻലാൽ ..
ഒടിയൻ എന്നത് ഒരു സങ്കൽപ്പമാണോ അതോ കാലങ്ങൾക്കു മുൻപ് ഭീതി പടർത്തിയ സത്യമാണോ എന്നത് ഒരു സമസ്യ ആണ്. ഒടിവിദ്യയുമായി രാത്രിയുടെ മറവിൽ മലക്കം മറഞ്ഞു പ്രതികാരം വീട്ടുന്ന ഒടിയന്മാർ പണ്ട് പാലക്കാട് ജില്ലയുടെ ഭാഗങ്ങളിൽ ഉള്ളതായി മുത്തശ്ശിക്കഥകളിൽ പറഞ്ഞു കേൾക്കാം ..
വി എ ശ്രീകുമാർ മേനോൻ ടിയനുമായി എത്തിയപ്പോളാണ് കേരളത്തിൽ അന്ഗനൊരു ചർച്ച തന്നെ ഉണ്ടായത് . ഒടിയൻ വിദ്യകളും മാന്ത്രികതയും മോഹൻലാലിലൂടെ നമ്മൾ കാണുകയും ചെയ്തു. മലയാള സിനിമയിലെ ഒരു ഗംഭീര ഹിറ്റായി ഒടിയൻ മാറുകയും ചെയ്തു.
എന്നാൽ ഒടിയൻ കഥകൾ അവസാനിക്കുന്നില്ല. ഇരുട്ടിനെ പകലാക്കുന്ന .പകലിനെ ഇരവാക്കുന്ന കഥകളുമായി ഒടിയൻ വീണ്ടുമെത്തുന്നു.ഒടിയൻ എന്ന സങ്കല്പത്തിന്റെ പിന്നിലെ ചുരുളുകൾ അഴിച്ച് ഡോക്യൂമെന്ററിയാണ് എത്തുന്നത്. നോവിൻ വാസുദേവ് സംവിധാനം ചെയ്യുന്ന ഇരവിലും പകലിലും ഒടിയൻ എന്ന ഡോക്യൂമെന്ററിയാണ് അണിയറയിൽ തയ്യാറായിരിക്കുന്നത് . തന്റെ ഒഫീഷ്യൽ പേജിലൂടെ മോഹൻലാലാണ് വാർത്ത പുറത്തു വിട്ടത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...