Malayalam
എല്ലാവര്‍ക്കും ബന്ധുക്കള്‍ റൂമുകള്‍ ഏര്‍പ്പാടാക്കി, എന്നാല്‍ തനിയ്ക്ക് റൂമുണ്ടായിരുന്നില്ല; അശ്വിന്റെ ബന്ധുവിന്റെ വിവാഹത്തിന് പോയ അനുഭവം പങ്കുവെച്ച് ദി. കൃഷ്ണ
എല്ലാവര്‍ക്കും ബന്ധുക്കള്‍ റൂമുകള്‍ ഏര്‍പ്പാടാക്കി, എന്നാല്‍ തനിയ്ക്ക് റൂമുണ്ടായിരുന്നില്ല; അശ്വിന്റെ ബന്ധുവിന്റെ വിവാഹത്തിന് പോയ അനുഭവം പങ്കുവെച്ച് ദി. കൃഷ്ണ
നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ എന്ന നിലിയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലിയിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ പെണ്ണുകാണല്‍ നടന്നത്. വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്ന്ത. അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിന്‍ ഗണേഷും ദിയയും സെപ്തംബറില്‍ ആണ് വിവാഹിതരാകുന്നത്.
വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യല്‍ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അശ്വിന്റെ ബന്ധുവിന്റെ വിവാഹത്തിന് പോയ അനുഭവം പങ്കുവെക്കുകയാണ് ദിയ കൃഷ്ണ. അശ്വിനും അശ്വിന്റെ കുടുംബത്തിനുമൊപ്പം ട്രെയിനിലാണ് വിവാഹം കൂടാന്‍ ദിയ ട്രിച്ചിയിലേയ്ക്ക് പുറപ്പെട്ടത്.
തലേ ദിവസം രാത്രിയെത്തിയ കുടുംബം ബന്ധുക്കള്‍ ഏര്‍പ്പാടാക്കിയ ഹോട്ടല്‍ മുറിയിലാണ് താമസിച്ചത്. എന്നാല്‍ തനിയ്ക്ക് റൂമുണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. ഇതേ കുറിച്ചാണ് ദിയ തന്റെ യൂട്യൂബ് ചാനലില്‍ പുതുതായി പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുന്നത്. അവര്‍ക്ക് എന്നെ പരിചയമില്ല. കാരണം ഞാന്‍ അശ്വിന്റെ കുടുംബാംഗമായിട്ടില്ലല്ലോ. അവര്‍ രണ്ട് റൂമാണ് ബുക്ക് ചെയ്തത്.
അശ്വിനും അച്ഛനും അമ്മയ്ക്കും ഒരു മുറിയും കിഷോര്‍ ചേട്ടനും ചേച്ചിയ്ക്കും ആരുവിനും ഒരു റൂമും. ഞാനും കൂടെ വന്നപ്പോള്‍ എല്ലാവരും കൂടെ പെട്ട് പോയി. പിന്നെ ഞാനായിട്ട് തന്നെ പോയി ഹോട്ടല്‍ റൂം ബുക്ക് ചെയ്യുകയായിരുന്നെന്നും ദിയ പറയുന്നു. അശ്വിന്റെ കുടുംബവുമായി പെട്ടെന്ന് ഇഴുകി ചേര്‍ന്ന ദിയയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്‌സിലെത്തിയത്.
ദിയ എത്രപ്പെട്ടെന്നാണ് ആ കുടുംബത്തിലെ ഒരു അംഗമായി മാറിയത്. സന്തോഷമായിരിക്കട്ടെ, അച്ഛനും അമ്മയും എല്ലാവരുമായും സന്തോഷത്തിലാണല്ലോ..ഒരേയൊരു ജീവിതമേയുള്ളൂ… അത് അടിച്ച് പൊളിച്ച് ജീവിക്കണം എന്ന് തുടങ്ങി നിരവധി കമന്റകള്‍ വരുന്നുണ്ട്. എന്നാല്‍ ദിയ ഒന്നിനും മറുപടി കൊടുത്തിട്ടില്ല. വളരെപ്പെട്ടെന്നാണ് ഈ വീഡിയോ വൈറലായി മാറിയത്.
അതേസമയം, അശ്വിന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് പെണ്ണുകാണല്‍ ചടങ്ങിന് കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയത്. ദിയയുടെ ചേച്ചിയും നടിയുമായ അഹാന വീട്ടിലുണ്ടായിരുന്നില്ല. ചെന്നൈയിലായിരുന്നു. ദിയയുടെ ജീവിതത്തിലെ പ്രധാന ദിവസത്തിന് ഇഷാനിയോ ഹന്‍സികയോ പ്രാധാന്യം കൊടുത്തില്ലെന്ന് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. രണ്ട് പേരും പൈജാമ ധരിച്ചാണ് വീട്ടില്‍ നിന്നിരുന്നത്. ദിയയെ വീഡിയോ എടുക്കാന്‍ പോലും ഇവര്‍ സഹായിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍ വന്നു.
വിവാദങ്ങള്‍ കടുത്തതോടെ അശ്വിന്‍ തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഇത്രയും മനോഹരമായ ഒരു സ്വീകരണം അവിടെ നിന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല. ഞങ്ങള്‍ക്കിടയില്‍ നടന്ന സംസാരം വളരെ പോസിറ്റിവായിരുന്നു.
ഉച്ചഭക്ഷണം കഴിച്ച് അധികം സമയം കഴിയുന്നതിന് മുമ്പായിരുന്നു അവിടേക്ക് പോയത്. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആണ്. അതിനാല്‍ തന്നെ ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ തന്നെ എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു.
കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്. ദയവായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് അശ്വിന്‍ കുറച്ചത്.
