Connect with us

ഒരു കൈയ്യിൽ ബേബി കൃഷ്ണനും മറ്റൊരു കൈയ്യിൽ കുഞ്ഞ് കൃഷ്ണൻ നടന്ന് പോകുന്നതും ചെറിയ കാൽപാദങ്ങളുമായ ഡിസൈൻ മെഹന്ദി; വളക്കാപ്പ് വിശേഷങ്ങൾ

Social Media

ഒരു കൈയ്യിൽ ബേബി കൃഷ്ണനും മറ്റൊരു കൈയ്യിൽ കുഞ്ഞ് കൃഷ്ണൻ നടന്ന് പോകുന്നതും ചെറിയ കാൽപാദങ്ങളുമായ ഡിസൈൻ മെഹന്ദി; വളക്കാപ്പ് വിശേഷങ്ങൾ

ഒരു കൈയ്യിൽ ബേബി കൃഷ്ണനും മറ്റൊരു കൈയ്യിൽ കുഞ്ഞ് കൃഷ്ണൻ നടന്ന് പോകുന്നതും ചെറിയ കാൽപാദങ്ങളുമായ ഡിസൈൻ മെഹന്ദി; വളക്കാപ്പ് വിശേഷങ്ങൾ

പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

സ്‌പെഷ്യൽ പൂജയും ബേബി മൂണും കഴിഞ്ഞതിന് ശേഷമായി വളകാപ്പ് നടത്തിയിരിക്കുകയാണ് ദിയയും അശ്വിനും. കല്യാണം മുതൽ ജീവിതത്തിലെ എല്ലാ ചടങ്ങുകളും സ്വന്തമായി പ്ലാൻ ചെയ്ത് നടത്തുന്നവരാണ് ഇവർ. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം എന്നും ഇവരുടെ തീരുമാനത്തെ പിന്തുണച്ചെത്താറുണ്ട്.

ഇപ്പോഴിതാ വളകാപ്പ് വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ദ ഗ്രാന്റ് വളകാപ്പ് എന്ന ക്യാപ്ഷനോടെയായിരുന്നു ദിയ ചെറിയൊരു വീഡിയോ പങ്കുവെച്ചത്. സ്വന്തം ബ്രാൻഡിലെ ആഭരണങ്ങളായിരുന്നു ഇത്തവണ ദിയ അണിഞ്ഞത്. വിവാഹത്തിനും പൂജയ്ക്കുമായി അണിയിച്ചൊരുക്കിയവർ തന്നെയാണ് ഇത്തവണയും ഒരുക്കാനെത്തിയത്. വളകാപ്പ് എന്ന് രണ്ട് ഭാഗങ്ങളിലുമായെഴുതിയ കൂളിംഗ് ഗ്ലാസും വെച്ചായിരുന്നു ദിയയുടെ എൻട്രി.

വിവാഹം പോലെ ആഘോഷമായിരുന്ന ചടങ്ങിന്റെ വിശേഷങ്ങൾ വ്ലോഗായി താരപുത്രി പങ്കിട്ടിരുന്നു. എല്ലാം കൊണ്ടും ദിയയുടെ വിവാഹത്തേക്കാൾ മനോഹരമായിരുന്നു വളകാപ്പ് ചടങ്ങ് എന്നായിരുന്നു കമന്റുകൾ. ഇപ്പോഴിതാ വളകാപ്പ് ചടങ്ങിന് ദിയ കയ്യിൽ അണി‍ഞ്ഞിരുന്ന മെഹന്തിയുടെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. ഒരുപാട് മെഹന്ദി ആർട്ടിസ്റ്റുകളുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും ടാലന്റഡുമാണ്. പക്ഷെ അവർ എനിക്ക് സാംപിളായി ഇട്ട് തന്നതും അവരുടെ പേജിൽ‌ കണ്ടതുമായ ഡിസൈനുകൾക്ക് മുമ്പ് ഞാനിട്ട ഡിസൈനുകളുമായൊക്കെ സാമ്യമുണ്ടായിരുന്നു.

പക്ഷെ വളകാപ്പിന് ഞാനിട്ട മെഹന്ദി ഡിസൈൻ എനിക്ക് മനോഹരമായി ഇ‌ട്ട് തന്നത് ഹെന്ന ബൈ സുമി എന്ന പെൺകുട്ടിയായിരുന്നു. ചലഞ്ചിങ്ങായൊരു ഡിസൈനായിരുന്നു സുമിക്ക് ഞാൻ നൽകിയത്. ഒരു കൈയ്യിൽ ബേബി കൃഷ്ണനും മറ്റൊരു കൈയ്യിൽ കുഞ്ഞ് കൃഷ്ണൻ നടന്ന് പോകുന്നതും ചെറിയ കാൽപാദങ്ങളുമായിരുന്നു ഡിസൈൻ. കുട്ടി കൃഷ്ണന്റെ മുഖം അലമ്പാക്കുമോ എന്നുള്ള ടെൻഷൻ എനിക്കുണ്ടായിരുന്നു. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല.

വളരെ മനോഹരമായി മുഖത്തിന്റെ ആകൃതി അതുപോലെ ഭംഗിയായി വരച്ചിരുന്നു. അധികം സമയം എടുക്കാതെ വളരെ പെട്ടന്ന് മെഹന്ദി ഇടുകയും ചെയ്തു. ഞാൻ കൊടുത്തത് ഒരു ഗുജറാത്തി ഡിസൈൻ ആയിരുന്നു എന്നാണ് ദിയ പറഞ്ഞത്. മെഹന്ദി ചിത്രങ്ങൾ വൈറലായതോടെ കുഞ്ഞിന്റെ ലിംഗ നിർണ്ണയം ദിയ നടത്തിയോ എന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ.

ആൺകുഞ്ഞ് പിറക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാകും ദിയ കയ്യിൽ ഉണ്ണി കണ്ണനെ തന്നെ വരച്ചതെന്നും ആരാധകർ പറയുന്നു. ഇന്ത്യയിൽ ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണ്ണയം നടത്താൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ വിദേശത്ത് പോയാൽ എല്ലാവർക്കും കുഞ്ഞിന്റെ ജെന്റർ മനസിലാക്കാനും ജെന്റർ റിവീലിങ് ചടങ്ങ് നടത്താനും സാധിക്കും. ഗർഭ കാലത്തിന്റെ തുടക്കത്തിൽ വിദേശത്ത് ദിയ പോയതുകൊണ്ട് കൂടിയാണ് ആരാധകരിൽ സംശയം ബലപ്പെട്ടത്.

അടുത്തിടെ ചെന്നൈ ട്രിപ്പ് നടത്തിയപ്പോൾ ദിയയ്ക്ക് ആൺകുഞ്ഞ് പിറക്കുമെന്നാണ് ഒരു ജ്യോത്സ്യൻ പ്രവചിച്ചത്. ഭർത്താവ് അശ്വിനൊപ്പം ചെന്നൈയിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ദിയ കൃഷ്ണ. വർഷങ്ങൾക്കുശേഷം മെറീന ബീച്ചിൽ എത്തിയതിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. ബീച്ചിലെ ചെറിയ തട്ടുകടകളിൽ നിന്നെല്ലാം ബേൽപൂരി, പാനിപൂരി, കോളിഫ്ലവർ ഫ്രൈ തുടങ്ങിയ സ്നാക്സും ഗോലി സോഡയും പച്ച മാങ്ങയുമെല്ലാം ദിയ ആസ്വദിച്ച് കഴിച്ചു. മെറീന ബീച്ചിലെത്തിയതിന്റെ പ്രധാന ഉദ്ദേശം തന്നെ തട്ടുകട വിഭവങ്ങൾ രുചിക്കാനാണെന്നും ദിയ പറഞ്ഞു.

ശേഷം ബീച്ചിൽ വെച്ച് തന്നെ കിളി ജോത്സ്യം പരീക്ഷിച്ചതിന്റെ ദൃശ്യങ്ങളും ദിയ വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് കിളി ജോത്സ്യം ദിയ പരീക്ഷിക്കുന്നത്. ദിയയ്ക്കായി തത്തഎടുത്തത് മുരുകന്റെ ഫോട്ടോ പതിപ്പിച്ച കാർഡാണ്. ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ദിയയ്ക്ക്‌ ഉണ്ടാവുകയില്ലെന്ന് പ്രവചിച്ചാണ് ജോത്സ്യൻ സംസാരിച്ച് തുടങ്ങിയത്. എല്ലാ മനോവിഷമത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പുറത്ത് വന്ന് കഴിഞ്ഞു.

ഇനിയുള്ള ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. തൊഴിൽ മേഖലയിൽ തുടർന്നും ഉയർച്ചയുണ്ടാകും. ജനിച്ച വീട്ടിലും ഭർത്തൃഗൃഹത്തിലും ലക്ഷ്മിയാണ്. പണത്തിന് ഒരു കുറവും ഉണ്ടാവില്ല. പക്ഷെ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല. വെള്ളം പോലെ ഉപയോഗിക്കും എന്നാണ് ദിയയെ കുറിച്ച് ജോത്സ്യൻ പറഞ്ഞത്.

ശേഷം ദിയയ്ക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് ആൺകുഞ്ഞായിരിക്കുമെന്നും ശബരിമല ശാസ്താവായ സ്വാമി അയ്യപ്പൻ തന്നെ മകനായി പിറക്കുമെന്നുമാണ് ജോത്സ്യൻ പറഞ്ഞത്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന ഗട്ട് ഫീലിങ് തനിക്കും ഉണ്ടെന്നും ദിയ ജോത്സ്യനോട് മറുപടിയായി പറഞ്ഞു. ആൺകുഞ്ഞ് പിറക്കും. പക്ഷെ കെയർഫുള്ളായിരിക്കണം. രാത്രി യാത്രകൾ ഒഴിവാക്കണം. ആരോടും വാഗ്വാദങ്ങൾക്ക് നിൽക്കരുത്. മനസമാധാനത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കൂ.

ആദ്യത്തെ കുഞ്ഞായതുകൊണ്ട് നല്ല ശ്രദ്ധ കൊടുക്കണം. അമാവാസി, പൗർ‌ണ്ണമി ദിവസങ്ങളിൽ പുറത്തിറങ്ങരുത്. ചെയ്യുന്ന തൊഴിലിനെ ദൈവമായി കാണുന്നതുകൊണ്ട് അതുവഴിയുള്ള മെച്ചങ്ങൾ തുടർന്നും ഉണ്ടാകും. അഞ്ച് ദിവസം ഭർത്താവുമായി സ്നേഹത്തിലാണെങ്കിൽ ബാക്കിയുള്ള പത്ത് ദിവസം വഴക്കായിരിക്കും.

പക്ഷെ സന്തോഷവും സമാധാനവും ദാമ്പത്യത്തിലുണ്ട്. മരിച്ചുപോയ ഒരാൾ ദൈവമായി എപ്പോഴും ഒപ്പമുണ്ട്. എല്ലാവരേയും വഴി നടത്തുന്നുണ്ട്. എന്നിരുന്നാലും ഈ മാസം അവസാനിക്കും മുമ്പ് മുരുകന്റെ ക്ഷേത്രത്തിൽ പോയി ഒരു അർച്ചന ചെയ്താൽ നന്നാകും. കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക.

ജീവിതത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഈ വരുന്ന ജൂണിനുള്ളിൽ അവസാനിക്കുമെന്നും പറഞ്ഞാണ് ജോത്സ്യൻ അവസാനിപ്പിച്ചത്. ദിയയ്ക്ക് ആൺകുഞ്ഞായിരിക്കുമെന്നാണ് താരത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും പ്രഗ്നൻസി റിവീൽ ചെയ്ത സമയം മുതൽ കമന്റ് ബോക്സിൽ കുറിക്കുന്നത്.

ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അശ്വിന്റെ അമ്മയായിരുന്നു ചടങ്ങിന് മുൻകൈ എടുത്തത്. രണ്ട് ദിവസങ്ങളിലായാണ് ചടങ്ങ് നടത്തിയത്. ഗർഭിണിയാവുമ്പോൾ സൗന്ദര്യം കൂടുമല്ലോ, ദൃഷ്ടി പെടാതിരിക്കാനാണ് ഈ പൂജ. കളർഫുൾ സാരിയും ആഭരണങ്ങളുമൊക്കെയായി അതീവ സുന്ദരിയായാണ് ദിയ എത്തിയത്. രണ്ടാമത്തെ ദിവസമായപ്പോൾ കറുത്ത സാരിയായിരുന്നു അണിഞ്ഞത്. കറുപ്പാണ് രണ്ടാം ദിവസം ഇടേണ്ടത്, അതാണ് ആ കളർ തിരഞ്ഞെടുത്തതെന്ന് ദിയ പറഞ്ഞിരുന്നു.

60 പവനോളമായിരുന്നു രണ്ട് ദിവസങ്ങളിലായി ദിയ അണിഞ്ഞത്. കല്യാണത്തിന് മേക്കപ്പ് ചെയ്തത് ശരിയായില്ല എന്ന കമന്റ് കേട്ടിരുന്നു. ഇത്തവണ അത് പരിഹരിക്കണമെന്നായിരുന്നു മേക്കപ്പിനിടെ ദിയ പറഞ്ഞത്. എന്തായാലും അണിഞ്ഞൊരുങ്ങി നിറഞ്ഞ് നിൽക്കണം, എല്ലാം ആന്റി പറയുന്നത് പോലെ തന്നെയെന്നും ദിയ പറയുന്നുണ്ടായിരുന്നു. മീനമ്മയ്‌ക്കൊപ്പമായിരുന്നു സാരി വാങ്ങാൻ പോയത്. ഈ വീഡിയോയെല്ലാം വൈറലായിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് ക്യൂആൻഡ് എ സെക്ഷനിൽ തനിക്ക് ലഭിച്ച ചോദ്യങ്ങൾക്ക് മറുപടിനൽകുന്നതിനിടെ ഗർഭിണിയായിരിക്കെ ഇമോഷണലി തളർന്നുപോയതിനെക്കുറിച്ചെല്ലാം ദിയ സംസാരിച്ചിരുന്നു. മുമ്പൊന്നും എനിക്കങ്ങനെ മൂഡ് സ്വിംഗ്‌സ് വന്നിട്ടില്ല. ഞാൻ കരയുമ്പോൾ കളിയാക്കിയിരുന്ന ഇഷാനി വരെ ഞെട്ടിപ്പോയിരുന്നു. എനിക്കിത് പറ്റില്ല, പഴയത് പോലെ ജീവിച്ചാൽ മതി എന്ന് ഞാൻ അശ്വിനോട് കരഞ്ഞ് പറയുന്നതായിരുന്നു ഇഷാനി ഒരു ദിവസം കണ്ടത്. എന്താ, എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ പിന്നെയും കരയുമായിരുന്നു. എന്ത് ചെയ്യാനാ, കുറച്ചുകൂടിയല്ലേ ഉള്ളൂ, സഹിക്കുക എന്നായിരുന്നു ഇഷാനി പറഞ്ഞത്.

എന്റെ കരച്ചിൽ കണ്ട് അവൾക്കും ടെൻഷനാവുകയായിരുന്നു. അത്രയധികം മൂഡ് സ്വിംഗ്‌സായിരുന്നു എനിക്ക് വന്നത്. ഗർഭിണിയാവാൻ തയ്യാറാവുന്നവരെല്ലാം ഇയൊരു കാര്യം മനസിൽ വെച്ചേക്കണേ എന്നും ദിയ പറഞ്ഞിരുന്നു. ദിയയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞപ്പോൾ എല്ലാവരും പങ്കിട്ട ആശങ്കയും സമാനമായിരുന്നു. ചെറിയൊരു ഇഞ്ചക്ഷന് പോലും അലറിക്കരയുന്നവളാണെന്നും പറഞ്ഞിരുന്നു. ഇയൊരു അവസ്ഥ അവളെങ്ങനെ അഭിമുഖീകരിക്കും എന്നോർക്കുമ്പോൾ ടെൻഷനുണ്ടെന്നായിരുന്നു വീട്ടിലുള്ളവരെല്ലാം പറഞ്ഞത്.

ഇത്തരത്തിൽ ഇഞ്ചെക്ഷൻ എടുക്കാൻ പോയി പേടിച്ച് കരയുന്ന ദിയയുടെ വീഡിയോയും വൈറലായിരുന്നു. ഗൂഗിളിൽ നോക്കിയാണ് കാര്യങ്ങളെല്ലാം മനസിലാക്കുന്നത്. അങ്ങനെ കണ്ടതാണ്, അതേക്കുറിച്ചായിരുന്നു എപ്പോഴും പറഞ്ഞിരുന്നത്. അശ്വിൻ പറഞ്ഞത് പോലെയായിരുന്നു സംഭവിച്ചത്. നാലാമത്തെ മാസമായപ്പോൾ മുതൽ എല്ലാം ആസ്വദിച്ച് തുടങ്ങി. ഓഫീസിലേക്ക് പോവാനും, ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധിക്കാനും തുടങ്ങി. പുറത്ത് പോയി ഭക്ഷണം കഴിക്കാനും, ഇഷ്ടപ്പെട്ടതെല്ലാം കഴിക്കാനും സാധിക്കുന്നുണ്ട് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലും വ്‌ളോഗിലൂടെയുമായി എല്ലാ വിശേഷങ്ങളും ഇരുവരും പങ്കിടുന്നുണ്ട്.

അശ്വിന് മുമ്പ് വലിയൊരു പ്രണയ പരാജയം ദിയയ്ക്കുണ്ടായിരുന്നു. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുമുണ്ടായിരുന്നു. പിന്നാലെ ദിയയുമായി പ്രണയത്തിലാണെന്ന് ഒരിക്കൽ വൈഷ്ണവ് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

ഇരുവരും ഒരുമിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതിയിരുന്നത്. അതിനിടയിലാണ് തന്റെ പ്രണയം തകർന്നുവെന്ന് വെളിപ്പെടുത്തി ദിയ എത്തിയത്. 2023ൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്താണെന്ന ഫോളോവേഴ്സിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെയാണ് വൈഷ്ണവുമായുള്ള പ്രണയം അവസാനിപ്പിച്ചുവെന്ന് ദിയ വെളിപ്പെടുത്തിയത്. ഞാൻ ചില കാര്യങ്ങൾ കണ്ടപ്പോൾ വീണ്ടും പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. പൊക്കോയെന്ന് പറയണമായിരുന്നു. പക്ഷെ ഞാൻ എല്ലാം ശരിയാക്കാൻ ട്രൈ ചെയ്ത് പിടിച്ച് നിർത്തികൊണ്ടിരുന്നു. പണ്ടേ പൊക്കോയെന്ന് പറഞ്ഞുവിടേണ്ടതായിരുന്നു. ഇപ്പോൾ ഞാൻ ഹാപ്പിയാണെന്നുമാണ് ദിയ കൃഷ്ണ മുമ്പ് പറഞ്ഞിരുന്നത്.

More in Social Media

Trending

Recent

To Top