Connect with us

ഈ പെണ്ണല്ലേ പ്രഗ്നന്റ് ആണെന്ന് പറയുന്നത് കേട്ടത്, കമന്റിട്ടയാൾക്ക് തക്ക മറുപടിയുമായി ദിയ കൃഷ്ണ

Malayalam

ഈ പെണ്ണല്ലേ പ്രഗ്നന്റ് ആണെന്ന് പറയുന്നത് കേട്ടത്, കമന്റിട്ടയാൾക്ക് തക്ക മറുപടിയുമായി ദിയ കൃഷ്ണ

ഈ പെണ്ണല്ലേ പ്രഗ്നന്റ് ആണെന്ന് പറയുന്നത് കേട്ടത്, കമന്റിട്ടയാൾക്ക് തക്ക മറുപടിയുമായി ദിയ കൃഷ്ണ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോടെ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ആഘോഷപൂർവം ന‌ടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്നെ സ്നേഹിക്കുന്നവരും താൻ സ്നേഹിക്കുന്നവരും മാത്രമുള്ള ഒരു ചെറിയ വിവാഹമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നാണ് ദിയ പറഞ്ഞിരുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ.

ഇപ്പോഴിതാ ദിയ ഗര്‍ഭിണിയാണെന്ന് പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. കുടുംബ ജീവിതം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഓസി എന്ന് വിളിക്കുന്ന ദിയ മുന്‍പ് പറഞ്ഞിരുന്നു. ഇതാണ് വിവാഹം കഴിഞ്ഞത് മുതല്‍ താരപുത്രി ഗര്‍ഭിണിയായെന്ന പ്രചരണങ്ങള്‍ വരാന്‍ കാരണം.

അതേസമയം ഇന്‍സ്റ്റാഗ്രാമിലൂടെ ദിയ പങ്കുവെച്ച പുതിയ ഫോട്ടോ ശ്രദ്ധേയമാവുകയാണ്. 2022 എടുത്ത ചിത്രത്തില്‍ സ്ലീവ്‌ലെസ് ആയിട്ടുള്ള മോഡേണ്‍ വസ്ത്രമാണ് ദിയ ധരിച്ചത്. അന്ന് താന്‍ മെലിഞ്ഞിട്ടാണെന്നും ഇപ്പോള്‍ തടി വച്ചതാണെന്നും ക്യാപ്ഷനിലൂടെ താരം സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിന് താഴെ ദിയയുടെ ശരീരത്തെ കുറിച്ചും അല്ലാത്തതുമായ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. കൂട്ടത്തില്‍ ഒരാള്‍ ‘ ഈ പെണ്ണല്ലേ പ്രഗ്നന്റ് ആണെന്ന് പറയുന്നത് കേട്ടത്’ എന്ന കമന്റുമായി ഒരു യുവതി എത്തി. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തന്റെ ഇഷ്ടക്കേട് വെളിപ്പെടുത്തി ദിയ തന്നെ രംഗത്ത് വന്നു. ‘എനിക്കൊരു പേരുണ്ട്. നിങ്ങള്‍ എന്നോ അഥവ ദിയ എന്നോ അഭിസംബോധന ചെയ്യുന്നത് നല്ലതായിരിക്കും’ എന്നാണ് ദിയ മറുപടിയായി പറഞ്ഞത്. ദിയയെ പിന്തുണച്ചു കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. ‘കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി, ഈ ചോദ്യം കുറച്ചുകൂടി മാന്യമായി ചോദിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു… ‘ എന്നിങ്ങനെ പറയുകയാണ് ആളുകള്‍. മാത്രമല്ല പുതിയ ചിത്രത്തില്‍ തെലുങ്ക് നടി സാമന്ത റുത്പ്രഭുവിനെ പോലെ തോന്നുന്നത് ആയിട്ടും ചിലര്‍ സൂചിപ്പിച്ചു.

അതേസമയം ഈ ചോദിച്ചതുപോലെ ദിയ ഇനി ശരിക്കും ഗര്‍ഭിണിയാണോ എന്നും ചോദ്യങ്ങളുണ്ട്. അതിനെക്കുറിച്ച് മറുപടി പറയാത്ത സ്ഥിതിയ്ക്ക് സാധ്യത ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏറെക്കാലമായി ദിയയുടെ സുഹൃത്തായിരുന്ന അശ്വിന്‍ ഗണേശിനെയാണ് താരം വിവാഹം കഴിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ദിയയും അശ്വിനും ചേര്‍ന്ന് പ്ലാന്‍ ചെയ്ത പ്രകാരമാണ് കല്യാണം നടത്തിയത്. ശേഷം സ്വന്തമായി ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് താരപുത്രി. മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിനും സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. ഗര്‍ഭിണിയായത് കൊണ്ടുള്ള അസ്ഥതകള്‍ കാരണം സ്വന്തം വീട്ടിലേക്ക് വന്നതണെന്നാണ് ചില കഥകള്‍. എന്തായാലും ഇരുവരും ഇക്കാര്യം അനൗണ്‍സ് ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍

നേരത്തെയും ഇത്തരത്തിൽ പ്രഗ്നന്റ് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ദിയയു‌ടെ വീട്ടിൽ‌ നിന്നും സ്വന്തം വീട്ടിലേയ്ക്ക് അശ്വിൻ പോകുന്ന വീഡിയോയിൽ ദിയയു‌ടെ വീട്ടിൽ‌ നിന്നും സ്വന്തം വീട്ടിലേയ്ക്ക് അശ്വിൻ പോകുമ്പോൾ സ്കൂട്ടറിൽ പോകുന്നതിനാൽ ദിയയെ കൊണ്ട് പോകുന്നില്ലെന്ന് അശ്വിൻ പറയുന്നുണ്ട്. ഇതിന് കാരണം ദിയ ഗർഭിണി ആയതായിരിക്കാമെന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്. എന്നാൽ ഈ കമന്റുകൾക്ക് ഒന്നും ദിയ മറുപടി നൽകിയിട്ടില്ല. അമ്മയാകാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top