Connect with us

അമ്മയ്ക്കും കുഞ്ഞിനുമുള്ള ദൃഷ്ടി ദോഷം മാറാനുള്ള പ്രത്യേക പൂജകൾ; അഞ്ചാം മാസ ചടങ്ങിന് തമിഴ് ബ്രാഹ്മിൺ സ്റ്റൈലിൽ അതിസുന്ദരിയായി ദിയ കൃഷ്ണ

Social Media

അമ്മയ്ക്കും കുഞ്ഞിനുമുള്ള ദൃഷ്ടി ദോഷം മാറാനുള്ള പ്രത്യേക പൂജകൾ; അഞ്ചാം മാസ ചടങ്ങിന് തമിഴ് ബ്രാഹ്മിൺ സ്റ്റൈലിൽ അതിസുന്ദരിയായി ദിയ കൃഷ്ണ

അമ്മയ്ക്കും കുഞ്ഞിനുമുള്ള ദൃഷ്ടി ദോഷം മാറാനുള്ള പ്രത്യേക പൂജകൾ; അഞ്ചാം മാസ ചടങ്ങിന് തമിഴ് ബ്രാഹ്മിൺ സ്റ്റൈലിൽ അതിസുന്ദരിയായി ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ. ഇപ്പോഴിതാ ദിയ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. മടിസാർ സാരിയിൽ അതീവ സുന്ദരിയായി ഒരുങ്ങി തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് ദിയ കൃഷ്ണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വർണ്ണ കരകളുള്ള വെളുത്ത വേഷ്ടി ട്രെഡീഷണൽ സ്റ്റൈലിൽ ചുറ്റി മേൽമുണ്ടും ധരിച്ചാണ് ഫോട്ടോയിൽ അശ്വിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അഞ്ചാം മാസത്തെ ചടങ്ങ്… ഒന്നാം ദിവസം എന്ന് ക്യാപ്ഷൻ നൽകിയാണ് ദിയ ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത്. വിവാഹത്തിന് തയ്യാറാക്കുന്നത് പോലെ സമാനമായി വലിയൊരു ഓഡിറ്റോറിയത്തിൽ മണ്ഡപം ഒരുക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് ചേർത്താണ് ദിയയും അശ്വിനും ചടങ്ങുകൾ നടത്തിയത്.

മണ്ഡപത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ദിയയെ ഇരുത്തിയാണ് ചടങ്ങുകൾ നടന്നത്. അശ്വിനേയും സമീപത്തായി കാണാം. ഫോട്ടോകൾ കണ്ടപ്പോൾ‌ എല്ലാവരും ദിയയുടെ വളകാപ്പ് ചടങ്ങ് തമിഴ് ആചാരപ്രകാരം നടന്നുവെന്നാണ് കരുതിയത്. എന്നാൽ നടന്നത് വളകാപ്പ് ചടങ്ങായിരുന്നില്ല. തമിഴ് ബ്രാഹ്മിൺ കൾച്ചറാണ് അശ്വിനും കുടുംബവും പിൻതുടരുന്നത്. അവരുടെ ആചാരപ്രകാരമാണ് ഈ പ്രത്യേക ചടങ്ങ് നടത്തിയത്.

അമ്മയ്ക്കും കുഞ്ഞിനുമുള്ള ദൃഷ്ടി ദോഷം മാറാനുള്ള പ്രത്യേക പൂജകളാണ് അഞ്ചാം മാസത്തിലെ ചടങ്ങിൽ കൂടി നടത്തുന്നതെന്നാണ് അടുത്തിടെ അശ്വിൻ പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രത്യേക ചടങ്ങിനായുള്ള വസ്ത്രങ്ങളും ഓർണമെന്റ്സും മറ്റുളള കാര്യങ്ങളും ഒരുക്കുന്ന തിരക്കിലായിരുന്നു ദിയ. അടുത്തിടെ പങ്കുവെച്ച യുട്യൂബ് വീഡിയോയിൽ ഇങ്ങനൊരു ചടങ്ങ് വരാൻ പോകുന്നുണ്ടെന്ന് ദിയയും അശ്വിനും സൂചിപ്പിച്ചിരുന്നു.

ഒന്നാം ദിവസം എന്ന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചടങ്ങുകൾ‌ നടന്നേക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. മടിസാർ സാരിയും ആഭരണങ്ങളും മുല്ലപ്പൂവും ​ദിയയെ അതീവ സുന്ദരിയാക്കിയിരിക്കുന്നുവെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ വേഷം ദിയയുടെ വിവാഹ വസ്ത്രത്തേക്കാൾ മികച്ചതാണ്, ഇങ്ങനത്തെ വസ്ത്രമായിരുന്നു വിവാഹത്തിന് നല്ലതെന്നും പലരും കുറിച്ചു.

അടുത്തിടെ മുതൽ കുഞ്ഞിന്റെ അനക്കം കിട്ടി തുടങ്ങിയെന്നും ദിയ വെളിപ്പെടുത്തിയിരുന്നു. തുടക്കത്തിൽ ബേബി കിക്കാണെന്ന് മനസിലായിരുന്നില്ലെന്നും ​ഗ്യാസാണെന്നാണ് കരുതിയിരുന്നതെന്നും ദിയ പറഞ്ഞിരുന്നു. കുഞ്ഞിന്റെ അനക്കം കിട്ടി തുടങ്ങിയതോടെ ചിലപ്പോഴൊക്കെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടുന്നതായും ദിയ പറയുന്നു. വയറിന് അകത്തുള്ള ആൾ ചെറിയ അനക്കമൊക്കെ തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് എന്റെ ഉറക്കവും കളയുന്നുണ്ട്.

പെട്ടെന്നൊക്കെ എഴുന്നേറ്റിരിക്കും. ആഹാരം കഴിച്ചാൽ പിന്നെ അനക്കം ഒന്നും ഉണ്ടാവില്ല. ബേബി ഉറങ്ങുമെന്ന് തോന്നുന്നു. തുടക്കത്തിൽ ബേബി കിക്കാണെന്ന് എനിക്ക് മനസിലായില്ല. ​ഗ്യാസ് ആണെന്നാണ് കരുതിയത്. നന്നായി കഴിയുമ്പോഴും നടക്കുമ്പോഴും നല്ല മൂവ്മെന്റ് ഉണ്ടാകാറുണ്ട്. വിശന്നിരിക്കുമ്പോൾ എന്നെ ചവിട്ടും. മനോഹരമായൊരു അനുഭവമാണത്. അത് അനുഭവിച്ചവർക്ക് അറിയാം എന്നാണ് ദിയ കൃഷ്ണ പറഞ്ഞത്.

അതേസമയം, ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്കെന്നാണ് ദിയ പറഞ്ഞിരുന്നത്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നു. മൂഡ് സ്വിംഗ്‌സുണ്ടായിരുന്നു എനിക്ക്. എല്ലാ ദിവസവും ഞാൻ കരയുമായിരുന്നു. എനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ കരയുമായിരുന്നു. എനിക്ക് പഴയ ലൈഫ് മതി എന്ന് പറഞ്ഞായിരുന്നു കരച്ചിലെന്നും ദിയ പറഞ്ഞിരുന്നു.

More in Social Media

Trending

Recent

To Top