Connect with us

അശ്വിൻ ടാറ്റൂ ചെയ്ത വീഡിയോ പങ്കുവെച്ച് ദിയ കൃഷ്ണ; പിന്നാലെ വിമർശനവുമായി അവർ

Social Media

അശ്വിൻ ടാറ്റൂ ചെയ്ത വീഡിയോ പങ്കുവെച്ച് ദിയ കൃഷ്ണ; പിന്നാലെ വിമർശനവുമായി അവർ

അശ്വിൻ ടാറ്റൂ ചെയ്ത വീഡിയോ പങ്കുവെച്ച് ദിയ കൃഷ്ണ; പിന്നാലെ വിമർശനവുമായി അവർ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോടെ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായാറുമുണ്ട്.

ഇപ്പോൾ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രി. ഈ വിശേഷങ്ങളെല്ലാം തന്നെ ദിയ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഭർത്താവ് അശ്വിൻ ടാറ്റൂ ചെയ്ത വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിയ. ടാറ്റൂ ചെയ്തതിന്റെ സന്തോഷം അശ്വിൻ വീഡിയോയിലൂടെ പങ്കുവെച്ചു. ടാറ്റൂ തനിക്കും വളരെ ഇഷ്ടമാണെന്ന് ദിയ പറയുന്നുണ്ട്. ഏറ്റവും കൂടുതൽ ഞാൻ ടാറ്റൂ ശ്രദ്ധിച്ചിട്ടുള്ളത് വിരാട് കോലിയുടെ കയ്യിലാണ്.

താനാണ് അശ്വിന് ടാറ്റൂവിന്റെ ഡിസൈൻ കൊടുത്തതെന്നും ദിയ പറയുന്നുണ്ട്. എന്നാൽ വീഡിയോ കണ്ട ചിലർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലർ ദിയയുടെ മുൻ കാമുകന്റെ പേര് വരെ പരാമർശിച്ചു. അശ്വിനെ വൈഷ്ണവിനെ പോലെയാക്കാനുള്ള തന്ത്രപ്പാടിലാണ് ഓസി എന്നായിരുന്നു ഒരാളുടെ കമന്റ്. എനിക്കും അങ്ങനെ തോന്നിയെന്ന് മറ്റൊരാൾ ഇതിന് മറുപടിയായി കമന്റ് ചെയ്തു. അശ്വിനെ ദിയ നിർബന്ധിച്ച് ടാറ്റൂ ചെയ്യിച്ചതാണെന്ന് തോന്നുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.

ചിലർക്ക് ഇത്രയും വലിയ ടാറ്റൂ ഡിസൈൻ ഇഷ്ടപ്പെട്ടില്ല. ഇത്ര വലിയ ടാറ്റൂ വേണ്ടായിരുന്നു, മെഹന്ദിയിട്ടത് പോലെയുണ്ടെന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇതിനോടൊന്നും ദിയ കൃഷ്ണ പ്രതികരിച്ചിട്ടില്ല. അതോടൊപ്പം അശ്വിന്റെ വീട്ടിൽ വെച്ച് മീൻ കഴിക്കാൻ പറ്റാത്തതിനാൽ അടുത്ത വീട്ടിൽ വെച്ച് ഒരു ചേച്ചി മീൻ വറുത്ത് കൊണ്ട് തന്നതിനെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്. ഇതും ചിലർക്ക് ഇഷ്ടമായില്ല.

അശ്വിന്റെ കുടുംബത്തിൽ ജീവിക്കുമ്പോൾ അവിടുത്തെ ശീലങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ ദിയ എന്നാണ് പലരും കുറിച്ചത്. അവർക്ക് നോൺ വെജ് ഇഷ്ടമല്ലെങ്കിൽ അവരുടെ സംസ്കാരം അങ്ങനെയായത് കൊണ്ടാണ്. അവരെ കുറ്റപ്പെടുത്താനാകില്ല. ആ വീട്ടിൽ തന്നെ നോൺ വെജ് വേണമെന്ന് എന്തിനാണിത്ര നിർബന്ധം. വെജിറ്റേറിയൻ കഴിക്കാത്തയാളല്ല ദിയ. എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നില്ല എന്നുള്ള കമന്റിന് പലരും അഭിപ്രായങ്ങൾ കുറിച്ചു.

ചിലർ ദിയ ഗർഭിണി ആയതിനാൽ തന്നെ ചില ഭക്ഷണങ്ങളോട് ഇഷ്ടം തോന്നുമെന്നും അതിനൊക്കെ നെഗറ്റീവ് കമന്റുകളിടേണ്ട കാര്യമുണ്ടോയെന്നുമാണ് ഇവർ ചോദിക്കുന്നത്. സ്വന്തം ജീവിതം നോക്കൂ അവരുടെ കാര്യത്തിൽ ഇടപെടരുതെന്നും ദിയയുടെ ആരാധകർ പറയുന്നുണ്ട്. അശ്വിന് മുമ്പ് വലിയൊരു പ്രണയ പരാജയം ദിയയ്ക്കുണ്ടായിരുന്നു. ഇവരുടെ രണ്ടാളുടെയും അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുമുണ്ടായിരുന്നു. പിന്നാലെ ദിയയുമായി പ്രണയത്തിലാണെന്ന് ഒരിക്കൽ വൈഷ്ണവ് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ദിയയോടൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവെച്ചായിരുന്നു വൈഷ്ണവ് അന്ന് പ്രണയം വെളിപ്പെടുത്തിയിരുന്നത്.

അതെ… എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുമായി ഞാൻ പ്രണയത്തിലാണെന്ന് ആണ് വീഡിയോയ്‌ക്ക് അടിക്കുറിപ്പായി ദിയയും കുറിച്ചിരുന്നത്. ഇരുവരും ഒരുമിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതിയിരുന്നത്. അതിനിടയിലാണ് തന്റെ പ്രണയം തകർന്നുവെന്ന് വെളിപ്പെടുത്തി ദിയ എത്തിയത്. ഞാൻ ചില കാര്യങ്ങൾ കണ്ടപ്പോൾ വീണ്ടും പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. പൊക്കോയെന്ന് പറയണമായിരുന്നു. പക്ഷെ ഞാൻ എല്ലാം ശരിയാക്കാൻ ട്രൈ ചെയ്ത് പിടിച്ച് നിർത്തികൊണ്ടിരുന്നു. പണ്ടേ പൊക്കോയെന്ന് പറഞ്ഞുവിടേണ്ടതായിരുന്നുവെന്നും ദിയ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top