Actress
നിറ ചിരിയോടെ അശ്വിനെ നോക്കി നിന്ന് ദിയ കൃഷ്ണ, വൈറലായി സെൽഫി; പിന്നാലെ കമന്റുകളുമായി ആരാധകർ!
നിറ ചിരിയോടെ അശ്വിനെ നോക്കി നിന്ന് ദിയ കൃഷ്ണ, വൈറലായി സെൽഫി; പിന്നാലെ കമന്റുകളുമായി ആരാധകർ!
പ്രണസാഫല്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ദിയ കൃഷ്ണ. കഴിഞ്‍മാസമായിരുന്നു താരപുത്രിയുടെ വിവാഹം. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്. സ്റ്റാർ ഹോട്ടലിൽ വളരെ ആഡംബരത്തോടെയാണ് ദിയ കൃഷ്ണയുടെ താലികെട്ട് ചടങ്ങ് നടന്നത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാഹിതരായത്. തമിഴ് ബ്രാഹ്മിണനായ അശ്വിനും കുടുംബവും തിരുവനന്തപുരത്താണ് സെറ്റിലായിരിക്കുന്നത്.
സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ദിയയും അശ്വിനും. തങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളെല്ലാം തന്നെ രണ്ടാളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ദിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. അശ്വിൻ പകർത്തിയ സെൽഫിയ്ക്ക് നിറ ചിരിയോടെ അശ്വിനെ നോക്കി നിൽക്കുന്ന ചിത്രമാണ് ദിയ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.
ഇതുപോലെ നിന്റെ പുഞ്ചിരിയിലേക്ക് നോക്കി നിൽക്കുന്ന എന്നെ ഓരോ സെൽഫികൾക്കിടയിലും നീ പിടികൂടും എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കിട്ട് ദിയ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മെയ്ഡ് ഫോർ ഈച്ച് അദർ, ക്യൂട്ട് കപ്പിൾസ് എന്ന് തുടങ്ങി സെലിബ്രിറ്റികൾ അടക്കം നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്.
അതേസമയം ഇരുവരുടെയും പുതിയ ഫോട്ടോ കണ്ടതോടെ പലരും സംശയവുമായും രംഗത്തെത്തിയിട്ടുണ്ട്. ദിയ കൃഷ്ണ ഗർഭിണിയാണോ എന്നാണ് ഇവർ ചോദിക്കുന്നത്. ഡീപ്പ് നെക്കുള്ള ഗ്രേ കളർ ബോഡി കോൺ വസ്ത്രമാണ് പുതിയ ഫോട്ടോയിൽ ദിയ ധരിച്ചിരുന്നത്. ദേഹത്തോട് ഒട്ടിനിൽക്കുന്ന മെറ്റീരിയലാണിത്. ആയതിനാൽ തന്നെ വയർ വീർത്തിരിക്കുന്നുവെന്നാണ് ഇവരുടെ കണ്ടു പിടിത്തം.
ദിയ ഗർഭിണിയാണോ, സന്തോഷ വാർത്ത പങ്കുവെയ്ക്കാറായോ എന്നെല്ലാം ചിലർ ചോദിക്കുമ്പോൾ ഇതിന് മറുപടിയായി നിരവധി പേരും രംഗത്തെത്തുന്നുണ്ട്. അത് ഭക്ഷണം കഴിച്ചതിന്റെ ആകും. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞില്ല പതിവ് ചോദ്യങ്ങളെത്തിയല്ലോ എന്ന് തുടങ്ങി ദിയയെയും, അശ്വിനെയും പിനതുണച്ചുകൊണ്ടും നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, വിവാഹ ശേഷം താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന കാര്യവും ദിയ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു.
ഞങ്ങളുടെ ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചിരുന്നു.
ഇരുവരുടെയും ഔദ്യോഗിക വിവാഹമായിരുന്നു സെപ്തംബറിൽ നടന്നത്. വിവാഹശേഷം ദിയ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞങ്ങൾ ഹാപ്പിയാണ്. സന്തോഷത്തിലും ആവേശത്തിലുമാണ്. അതുകൊണ്ട് വാക്കുകൾ കിട്ടുന്നില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. ചിന്തിക്കാൻ സമയം കിട്ടിയില്ല. രണ്ടു വർഷമായി പ്രണയത്തിലായിരുന്നു.
എന്റെ കൂടെ പഠിച്ച ആളല്ല അശ്വിൻ. പക്ഷേ, എന്റെ ഗ്യാങ്ങിൽ അശ്വിൻ ഉണ്ടായിരുന്നു. അതുകൊണ്ട് മുൻപെ അറിയാം. പണ്ടു മുതലെ വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചത്. എനിക്ക് ഇഷ്ടമുള്ളവരും എന്നെ ഇഷ്ടമുള്ളവരും മാത്രം വന്ന് അനുഗ്രഹിച്ച് പോകണം എന്നായിരുന്നു. അതുപോലെ തന്നെ നടന്നു. മനോഹരമായിരുന്നു എല്ലാ ചടങ്ങുകളും എന്നുമാണ് താരപുത്രി പറഞ്ഞത്.