ദിയ കൃഷ്ണയും അശ്വിന് ഗണേഷും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം വ്ളോഗിലൂടെ ദിയ പങ്കിടാറുണ്ട്. ഇപ്പോഴിതാ ദിയ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇത്തവണ വീഡിയോയിൽ മാമിയാര് ഉണ്ട് ഡിയാക്കും അശ്വിനും ഒപ്പം. ‘കുക്കിംഗ് വിത്ത് മാമിയാര്’ എന്ന ക്യാപ്ഷനോടെയാണ് ദിയ പുതിയ വീഡിയോയുമായി എത്തിയത് . അശ്വിന്റെ അമ്മ മീനമ്മ പ്രേക്ഷകര്‍ക്ക് പരിചിതയാണ്.
ദിയ നേരത്തെ അശ്വിന്റെ അമ്മയ്ക്കൊപ്പം വീഡിയോകള്‍ ചെയ്തിരുന്നു. അച്ചാര്‍ ബിസിനസുമായി സജീവമാണ് അവര്‍. പുതിയൊരു റെസിപ്പി ഉണ്ടാക്കുന്നുണ്ടെന്ന് മീനമ്മ പറഞ്ഞപ്പോൾ വ്ളോഗ് എടുക്കാമെന്ന് കരുതിയെന്നാണ് ദിയ പറഞ്ഞത്.
അതേസമയം അടുക്കളയില്‍ തന്നെ കോലം വരച്ച്, ദൈവങ്ങളെയെല്ലാം വെച്ചിരുന്നു മീനമ്മ. എന്നാൽ അതിലൊരു വിഗ്രഹത്തില്‍ പൂണൂല് ഇട്ടിരുന്നു. അത് തനിക്ക് ഇഷ്ടമായെന്നായിരുന്നു ദിയ പറഞ്ഞത്. പിന്നാലെ തന്റെ പൂണൂലെവിടെ എന്ന് ദിയ അശ്വിനോട് ചോദിച്ചിരുന്നു.
എന്നാൽ ഇതിനു മറുപടി നൽകിയത് മീനമ്മയാണ്. നേരത്തെ മൂന്നെണ്ണമായിരുന്നു. കല്യാണം കഴിഞ്ഞതോടെ അത് ആറായി. ഇനി ബേബി വന്നാല്‍ ഒന്പതാവും, ഗൃഹനാഥനാവും എന്നായിരുന്നു മീനമ്മയുടെ വാക്കുകൾ.
ഇത് കേട്ടതോടെ ഇങ്ങനെയുള്ള വാക്കുകളൊന്നും കേള്‍ക്കാന്‍ വയ്യെന്ന് ദിയ പറഞ്ഞപ്പോള്‍ അശ്വിന് ചിരിക്കുകയായിരുന്നു. മാത്രമല്ല പാചകം കഴിഞ്ഞതിന് പിന്നാലെ ദിയയ്ക്ക് തൈര് സാദം കുഴച്ച് വാരിക്കൊടുത്തിരുന്നു മീനമ്മ. ഈ വിഎഡോയും മറ്റും കണ്ടപ്പോൾ മനസ് നിറഞ്ഞെന്നായിരുന്നു ആരാധകര്‍ പറയുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...