Social Media
ഓവർ ടേക്ക് ചെയ്ത് കെഎസ്ആർടിസി ബസ്സുമായി ഇടിയുണ്ടാക്കി; അശ്വിൻ കൂടെയില്ലെങ്കിൽ ഞാൻ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റാകുമെന്ന് ദിയ കൃഷ്ണ
ഓവർ ടേക്ക് ചെയ്ത് കെഎസ്ആർടിസി ബസ്സുമായി ഇടിയുണ്ടാക്കി; അശ്വിൻ കൂടെയില്ലെങ്കിൽ ഞാൻ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റാകുമെന്ന് ദിയ കൃഷ്ണ
നടൻ കൃഷ്ണ കുമാറിന്റെ മകളെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ എന്ന നിലയിലും പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ദിയയുടെ അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷാണ് ദിയയുടെ കഴുത്തിൽ താലി ചാർത്തിയത്. ഈ വിവാഹം സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായിരുന്നു.
വിവാഹം ലളിതമായി നടത്തിയ ദിയ കൃഷ്ണ അതിനുശേഷമുള്ള റിസപ്ഷൻ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് അതിഥികൾ മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. വിവാഹതതിന് മുന്നേ തന്നെ ദിയ തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. വിവാഹ ശേഷവും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ നിരവധി ആരാധകരുള്ള കപ്പിൾസാണ് ഇരുവരും. തന്റെ സന്തോഷം പോലും അശ്വിനെ കേന്ദ്രീകരിച്ചാണെന്ന് ദിയ പറയാറുണ്ട്. അതുപോലെ അശ്വിൻ കൂടെയില്ലെങ്കിൽ താൻ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റാകുമെന്നും ദിയ പറയുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ദിയയും അശ്വിനും പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
ദിയയുടെ നെഗറ്റീവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് എടുത്തചാട്ടത്തെ കുറിച്ച് അശ്വിൻ പറഞ്ഞത്. ദിയയുടെ നെഗറ്റീവ് എന്താണെന്ന് ചോദിച്ചാൽ പറയാനുള്ളത് എടുത്ത് ചാട്ടം അല്ലെങ്കിൽ ആലോചനയില്ലാതെ തീരുമാനമെടുക്കുന്നത് എന്നാണ് പറയാനുള്ളതെന്ന് അശ്വിൻ പറഞ്ഞു. പിന്നീട് ദിയ കാര്യങ്ങൾ കുറച്ച് കൂടി വിശദമാക്കി. അശ്വിൻ കൂടെയില്ലെങ്കിൽ ഞാൻ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റാകും.
വണ്ടി ഓവർ ടേക്ക് ചെയ്യുന്നത് പോലും അതിൽ പെടും. എനിക്കൊപ്പം അശ്വിനുണ്ടെങ്കിൽ ഡ്രൈവ് ചെയ്യുമ്പോൾ എന്നോട് പറയും അവർ പോക്കോട്ടെ… ഓവർ ടേക്ക് ചെയ്യേണ്ട… പതിയെ പോയാൽ മതിയെന്ന്. അങ്ങനെ ഒരിക്കൽ ചെന്ന് ഓവർ ടേക്ക് ചെയ്ത് കെഎസ്ആർടിസി ബസ്സുമായി ഇടിയുണ്ടാക്കി ഇന്നോവയുടെ ബാക്ക് മുഴുവൻ അടിച്ച് തെറിച്ച് സീനായിട്ടുണ്ട്.
കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഈഗോയായിരുന്നു കാരണം. അയാൾ നോക്കുമ്പോൾ ഇന്നോവ പോലൊരു വലിയ കാറിൽ ഒരുത്തി ഇതാ എന്നെ ഓവർ ടേക്ക് ചെയ്യാൻ വരുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ടാകും. ഞാൻ കേറി വന്നപ്പോൾ അയാൾ വണ്ടി നീക്കി. അതിനാൽ ഇന്നോവയുടെ ബാക്കിൽ ബസ് ഇടിച്ചു. പിറകിലിടിച്ചതിനാൽ ഞങ്ങൾ രണ്ടുപേർക്കും ഒന്നും പറ്റിയില്ല.
അശ്വിന്റെ സൈഡിലാണ് ബസിന്റെ മുൻ വശം ഇടിച്ചത്. കാറിന്റെ ബാക്കിലാണ് ഇടിച്ചത് എന്നതാണ് ഭാഗ്യം. മുൻവശത്താണ് ഇടിച്ചതെങ്കിൽ പരിക്ക് ഏൽക്കുമായിരുന്നുവെന്ന് ദിയ പറഞ്ഞു. വണ്ടി സ്പീഡിൽ ഓടിക്കുന്നത് തനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതോടെ കെഎസ്ആർടിസി ഡ്രൈവറുടെ മേൽ പഴി ചാരിയതിന് ദിയയ്ക്ക് വിമർശനം കേൾക്കുന്നുണ്ട്.
താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന ഒരു കാര്യം ആദ്യമായി ആരാധകർക്ക് മുമ്പിൽ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കിട്ടിരിക്കുന്നത്. ദിയയുടെ ഓഫീഷ്യൽ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്.
എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. ഞങ്ങളുെട ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.
