Connect with us

അമ്മയാണെങ്കിൽ ഒഴിവാക്കി വെച്ചേക്കുകയായിരുന്നു, നമ്മളായിട്ട് തടസ്സം നിൽക്കേണ്ടെന്ന് അച്ഛൻ; വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും പ്രതികരണത്തെ കുറിച്ച് ദിയ കൃഷ്ണ

Social Media

അമ്മയാണെങ്കിൽ ഒഴിവാക്കി വെച്ചേക്കുകയായിരുന്നു, നമ്മളായിട്ട് തടസ്സം നിൽക്കേണ്ടെന്ന് അച്ഛൻ; വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും പ്രതികരണത്തെ കുറിച്ച് ദിയ കൃഷ്ണ

അമ്മയാണെങ്കിൽ ഒഴിവാക്കി വെച്ചേക്കുകയായിരുന്നു, നമ്മളായിട്ട് തടസ്സം നിൽക്കേണ്ടെന്ന് അച്ഛൻ; വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും പ്രതികരണത്തെ കുറിച്ച് ദിയ കൃഷ്ണ

സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം. പെണ്ണ് കാണലിന് പിന്നാലെ വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്.

വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിൻരെ തിരക്കുകളിലാണ് കുടുംബം. വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങൾ വരെ സ്വന്തം യുട്യൂബ് ചാനിലൂടെ വ്ലോഗായി ദിയ പങ്കിടാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ വിവാഹത്തിന് തന്റെ വീട്ടുകാർ സമ്മതിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ. ഒരു വിധപ്പെട്ട എല്ലാ ലൗ മാര്യേജിലും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിട്ടാണ് പലതും നടന്നിട്ടുള്ളത്. ആൺ പിള്ളേരുടെ വീട്ടിൽ പൊതുവെ എതിർപ്പ് വരില്ല. എന്റെ വീട്ടിൽ അങ്ങനെയായിരുന്നു. അശ്വിന്റെ മാതാപിതാക്കൾ നേരത്തെ സമ്മതം പറഞ്ഞതാണ്. അവർക്കെന്നെ ഇഷ്ടമാണ്. പക്ഷെ എന്റെ കുടുംബത്തിലാണ് വൈകിയത്. അവരാരും ​ഗൗരവമായി എടുത്തിരുന്നില്ല.

എനിക്ക് ഒരുപാട് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇന്നേവരെ അവരിരിൽ ഒരാളെക്കുറിച്ച് അച്ഛാ, എനിക്കിയാളെ കെട്ടണം എന്ന് പറഞ്ഞിരുന്നില്ല. അങ്ങനെയൊരു ചിന്ത എനിക്ക് വന്നിരുന്നില്ല. പക്ഷെ ഇയാളുടെ കാര്യം വന്നപ്പോൾ വിവാഹം ചെയ്യാമെന്ന് ഉള്ളിൽ തോന്നി. ഞാൻ മാതാപിതാക്കളോട് പറഞ്ഞു.

കഴിഞ്ഞ വർഷം അശ്വിൻ എന്റെ അച്ഛനെ വിളിച്ചു. അങ്കിളിന്റെ മകളും ഞാനും റിലേഷൻഷിപ്പിലാണ്, എനിക്ക് ദിയയെ ഇഷ്ടമാണ്, ​ഗേൾ ഫ്രണ്ടായി എനിക്ക് കൊണ്ട് നടക്കേണ്ട, ഭാര്യയായി കൊണ്ട് നടക്കണം. കല്യാണം കഴിക്കണമെന്നുണ്ടെന്ന് പറഞ്ഞു. അച്ഛൻ ഷോക്കായി. പെട്ടെന്ന് ഒരാൾ ഇങ്ങനെ പറഞ്ഞതാണ്. അച്ഛൻ വളരെ കൂളായി അശ്വിനോട് സംസാരിച്ചത്.

ഇപ്പോൾ നിനക്ക് ധൃതിയുണ്ടെന്ന് തോന്നുന്നു. പെട്ടെന്ന് അം​ഗീകരിക്കാൻ പറ്റില്ല. എടുത്ത് ചാടി തീരുമാനമെ‌ടുക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്നുകൂടെ ആലോചിക്ക്, സമയം നൽകെന്നാണ് അച്ഛൻ പറഞ്ഞത്. വാശി കാണിക്കേണ്ട, ഒന്നര വർഷം കൂടി പോകട്ടെ എന്ന് കരുതി. ആറ് മാസത്തോളം കഴിഞ്ഞപ്പോൾ അശ്വിൻ എന്നെ പ്രൊപ്പോസ് ചെയ്തു. അതോടെ എല്ലാവരും അറിഞ്ഞു.

അച്ഛനും അമ്മയും ആ സമയത്തും ഒന്നും ചോദിച്ചില്ല. ഇത്രയും പബ്ലിക്കായി വീഡിയോ വന്നിട്ടും എന്താണെന്നോട് ഒന്നും ചോദിക്കാത്തതെന്ന് ഞാൻ കരുതി. ആകും മൈൻഡ് ചെയ്യുന്നില്ല. ഇടയ്ക്ക് വെച്ച് അമ്മ പെട്ടെന്ന് ചോദിച്ചു. റിം​ഗ് ഒന്ന് കാണിച്ചേയെന്ന് പറഞ്ഞു. ഇലക്ഷൻ കലാശക്കൊട്ട് കഴിഞ്ഞ് അച്ഛൻ റൂമിൽ ഇരിക്കുകയായിരുന്നു.

ഇറങ്ങുന്നതിന് മുമ്പ് അമ്മയോടും എന്നോടും സംസാരിക്കാനുണ്ടെന്ന് അച്ഛൻ പറഞ്ഞു. അമ്മയാണെങ്കിൽ ഒഴിവാക്കി വെച്ചേക്കുകയായിരുന്നു. കല്യാണത്തെക്കുറിച്ച് മിണ്ടാതിരിക്കുകയായിരുന്നു. ഓസിക്ക് കല്യാണം കഴിക്കണമെന്ന് പറഞ്ഞിട്ട് നമ്മളാരും അത് സീരിയസായി എടുക്കാത്തതെന്താണ്, അത് പ്രൊസീഡ് ചെയ്യാമെന്ന് അച്ഛൻ പറഞ്ഞു.

അത്ര സീരിയസായി എടുക്കേണ്ട, പയ്യനെ അറിയില്ലല്ലോ, അവർ വെറും സുഹൃത്തുക്കളാണ് അത്രയ്ക്ക് സീരിയസല്ലെന്ന് അമ്മ. നമ്മളായിട്ട് തടസ്സം നിൽക്കേണ്ടെന്ന് അച്ഛൻ മറുപടി പറഞ്ഞു. രണ്ടാഴ്ച കൊണ്ട് പണിക്കരെ വെച്ച് നോക്കി. തീയതി നിശ്ചയിച്ചു. എല്ലാം പെട്ടെന്ന് നടന്നുവെന്നും ദിയ കൃഷ്ണ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലെത്തി താംബൂലവും മുല്ലപ്പൂവും ക്ഷണക്കത്തുമെല്ലാം ഏറ്റ് വാങ്ങിയിരുന്നു. കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് എല്ലാവരും അതിന് മുമ്പ് സമയം കണ്ടെത്തി അശ്വിന്റെ വീട്ടിലെത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേയ്ക്ക് എത്തിയത്.

More in Social Media

Trending

Recent

To Top