Social Media
കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുത്; താരപുത്രിയുടെ വാക്കുകൾ വൈറൽ
കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുത്; താരപുത്രിയുടെ വാക്കുകൾ വൈറൽ
നടൻ കൃഷ്ണകുമാറിന്റെ മകളും അഹാനയുടെ സഹോദരിയുമായി ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ വിശേഷങ്ങള്‍ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പങ്കുവച്ച ചില വാക്കുകളാണ് വൈറൽ. ‘‘ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ?’’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ദിയ നല്‍കിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു.
ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘‘ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിള്‍’’ എന്നായിരുന്നു ദിയയുടെ മറുപടി. ‘‘ഓസി നീ ഓക്കേ അല്ലെ’’ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഓകെ എന്നും പറയുകയുണ്ടായി.
ഇതിനിടെ മകളുടെ ഇൻസ്റ്റഗ്രാം സംവാദത്തിൽ ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തി. ‘‘ഓസി നിനക്ക് എന്നെ ഇഷ്ടമാണോ’’ എന്നാണ് അമ്മയുടെ ചോദ്യം. ഇതിന് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ‘‘യാ ബ്രോ’’ എന്നാണ് ദിയ നല്‍കുന്ന മറുപടി. നിങ്ങളുടെ ആരാധകര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരാള്‍ ദിയയോട് ചോദിച്ചത്. ജീവിതം പൂര്‍ണമായ അർഥത്തില്‍ ജീവിക്കുക എന്നായിരുന്നു താരം നല്‍കിയ മറുപടി.
ദിയ കാമുകനുമായി പിരിഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു . ഏറെനാളുകളായി ദിയ കൃഷ്ണയും സുഹൃത്ത് വൈഷ്ണവും പ്രണയത്തിലായിരുന്നു
അഹാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകര്‍ക്കും സുപരിചിതനായിരുന്നു വൈഷ്ണവ്. സൗൃഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായപ്പോള്‍ വൈഷ്ണവ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.
