Connect with us

കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക; കിളി ജോത്സ്യം പരീക്ഷിച്ച് ദിയ കൃഷ്ണ

Malayalam

കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക; കിളി ജോത്സ്യം പരീക്ഷിച്ച് ദിയ കൃഷ്ണ

കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക; കിളി ജോത്സ്യം പരീക്ഷിച്ച് ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീ‍ഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി പങ്കുവെച്ചത്. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ.

വർഷങ്ങൾക്കുശേഷം മെറീന ബീച്ചിൽ എത്തിയതിന്റെ വീഡിയോ ദിയ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ചു. മെറീന ബീച്ചിലെത്തിയതിന്റെ പ്രധാന ഉദ്ദേശം തന്നെ തട്ടുകട വിഭവങ്ങൾ രുചിക്കാനാണെന്നും ദിയ പറഞ്ഞു. ശേഷം ബീച്ചിൽ വെച്ച് തന്നെ കിളി ജോത്സ്യം പരീക്ഷിച്ചതിന്റെ ദൃശ്യങ്ങളും ദിയ വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് കിളി ജോത്സ്യം ദിയ പരീക്ഷിക്കുന്നത്.

ദിയയ്ക്കായി തത്ത എടുത്തത് മുരുകന്റെ ഫോട്ടോ പതിപ്പിച്ച കാർഡാണ്. ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ദിയയ്ക്ക്‌ ഉണ്ടാവുകയില്ലെന്ന് പ്രവചിച്ചാണ് ജോത്സ്യൻ സംസാരിച്ച് തുടങ്ങിയത്. എല്ലാ മനോവിഷമത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പുറത്ത് വന്ന് കഴിഞ്ഞു.

ഇനിയുള്ള ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. തൊഴിൽ മേഖലയിൽ തുടർന്നും ഉയർച്ചയുണ്ടാകും. ജനിച്ച വീട്ടിലും ഭർത്തൃഗൃഹത്തിലും ലക്ഷ്മിയാണ്. പണത്തിന് ഒരു കുറവും ഉണ്ടാവില്ല. പക്ഷെ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല. വെള്ളം പോലെ ഉപയോഗിക്കും എന്നാണ് ദിയയെ കുറിച്ച് ജോത്സ്യൻ പറഞ്ഞത്.

ശേഷം ദിയയ്ക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് ആൺകുഞ്ഞായിരിക്കുമെന്നും ശബരിമല ശാസ്താവായ സ്വാമി അയ്യപ്പൻ തന്നെ മകനായി പിറക്കുമെന്നുമാണ് ജോത്സ്യൻ പറഞ്ഞത്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന ഗട്ട് ഫീലിങ് തനിക്കും ഉണ്ടെന്നും ദിയ ജോത്സ്യനോട് മറുപടിയായി പറഞ്ഞു. ആൺകുഞ്ഞ് പിറക്കും. പക്ഷെ കെയർഫുള്ളായിരിക്കണം. രാത്രി യാത്രകൾ ഒഴിവാക്കണം. ആരോടും വാഗ്വാദങ്ങൾക്ക് നിൽക്കരുത്. മനസമാധാനത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കൂ.

ആദ്യത്തെ കുഞ്ഞായതുകൊണ്ട് നല്ല ശ്രദ്ധ കൊടുക്കണം. അമാവാസി, പൗർ‌ണ്ണമി ദിവസങ്ങളിൽ പുറത്തിറങ്ങരുത്. ചെയ്യുന്ന തൊഴിലിനെ ദൈവമായി കാണുന്നതുകൊണ്ട് അതുവഴിയുള്ള മെച്ചങ്ങൾ തുടർന്നും ഉണ്ടാകും. അഞ്ച് ദിവസം ഭർത്താവുമായി സ്നേഹത്തിലാണെങ്കിൽ ബാക്കിയുള്ള പത്ത് ദിവസം വഴക്കായിരിക്കും.

പക്ഷെ സന്തോഷവും സമാധാനവും ദാമ്പത്യത്തിലുണ്ട്. മരിച്ചുപോയ ഒരാൾ ദൈവമായി എപ്പോഴും ഒപ്പമുണ്ട്. എല്ലാവരേയും വഴി നടത്തുന്നുണ്ട്. എന്നിരുന്നാലും ഈ മാസം അവസാനിക്കും മുമ്പ് മുരുകന്റെ ക്ഷേത്രത്തിൽ പോയി ഒരു അർച്ചന ചെയ്താൽ നന്നാകും. കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക.

ജീവിതത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഈ വരുന്ന ജൂണിനുള്ളിൽ അവസാനിക്കുമെന്നും പറഞ്ഞാണ് ജോത്സ്യൻ അവസാനിപ്പിച്ചത്. ദിയയ്ക്ക് ആൺകുഞ്ഞായിരിക്കുമെന്നാണ് താരത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും പ്രഗ്നൻസി റിവീൽ ചെയ്ത സമയം മുതൽ കമന്റ് ബോക്സിൽ കുറിക്കുന്നത്. അതേസമയം ദിയയുടെ പ്രഗ്നൻസി ഗ്ലോ കണ്ട് മറ്റ് ചിലർ പെൺകുഞ്ഞാണെന്നും പ്രവചിച്ചിരുന്നു. കൃഷ്ണകുമാർ കുടുംബത്തിലേക്ക് ആദ്യമായി എത്താൻ പോകുന്ന പേരക്കുട്ടി ദിയയുടേതാണ്.

ജോത്സ്യന്റെ പ്രവചനം സത്യമാകട്ടെയെന്ന ആശംസകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ദിയയ്ക്കിപ്പോൾ അഞ്ചാം മാസമാണ്.‌ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകൾ നടന്നത്. അശ്വിന്റെ അമ്മയായിരുന്നു ചടങ്ങിന് മുൻകൈ എടുത്തത്. രണ്ട് ദിവസങ്ങളിലായാണ് ചടങ്ങ് നടത്തിയത്.

ഗർഭിണിയാവുമ്പോൾ സൗന്ദര്യം കൂടുമല്ലോ, ദൃഷ്ടി പെടാതിരിക്കാനാണ് ഈ പൂജ. കളർഫുൾ സാരിയും ആഭരണങ്ങളുമൊക്കെയായി അതീവ സുന്ദരിയായാണ് ദിയ എത്തിയത്. രണ്ടാമത്തെ ദിവസമായപ്പോൾ കറുത്ത സാരിയായിരുന്നു അണിഞ്ഞത്. കറുപ്പാണ് രണ്ടാം ദിവസം ഇടേണ്ടത്, അതാണ് ആ കളർ തിരഞ്ഞെടുത്തതെന്ന് ദിയ പറഞ്ഞിരുന്നു.

60 പവനോളമായിരുന്നു രണ്ട് ദിവസങ്ങളിലായി ദിയ അണിഞ്ഞത്. കല്യാണത്തിന് മേക്കപ്പ് ചെയ്തത് ശരിയായില്ല എന്ന കമന്റ് കേട്ടിരുന്നു. ഇത്തവണ അത് പരിഹരിക്കണമെന്നായിരുന്നു മേക്കപ്പിനിടെ ദിയ പറഞ്ഞത്. എന്തായാലും അണിഞ്ഞൊരുങ്ങി നിറഞ്ഞ് നിൽക്കണം, എല്ലാം ആന്റി പറയുന്നത് പോലെ തന്നെയെന്നും ദിയ പറയുന്നുണ്ടായിരുന്നു. മീനമ്മയ്‌ക്കൊപ്പമായിരുന്നു സാരി വാങ്ങാൻ പോയത്. മടിസാർ സാരി തിരഞ്ഞെടുത്തതിന്റെ വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ കാണിച്ചത്. അതീവ സന്തോഷത്തോടെയായിരുന്നു മീനമ്മ ദിയയോടൊപ്പം ഷോപ്പിലേക്ക് പോയത്.

മീനമ്മയേയും ദിയയേയും ഒന്നിച്ച് കണ്ട സന്തോഷമായിരുന്നു ആരാധകർ പങ്കുവെച്ചത്. രണ്ട് ലക്ഷത്തിലധികം പേരായിരുന്നു പുതിയ വീഡിയോ കണ്ടത്. ദിയ ഭാഗ്യവതിയാണ്. അശ്വിന്റെ അമ്മ മകളെപ്പോലെയാണ് കെയർ ചെയ്യുന്നത്. മീനമ്മയാണ് കൂടുതൽ എക്‌സൈറ്റഡ് എന്ന് തോന്നുന്നു, ദിയയുടെ പ്രഗ്നൻസി ഗ്ലോ ശരിക്കും അറിയാനുണ്ട്. അശ്വിന്റെ വീട്ടിലെ ആചാരപ്രകാരം ഒരുങ്ങിയപ്പോൾ സന്തോഷമായി. രണ്ട് ഫാമിലിയേയും ചേർത്ത് മുന്നോട്ട് പോവുക. എന്നും ഈ സന്തോഷം ജീവിതത്തിലുണ്ടാവട്ടെ തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. ജനിക്കാൻ പോവുന്നത് പെൺകുഞ്ഞാണെന്ന കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.

രണ്ടാം ദിവസം കുടുംബാംഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചു. വീഡിയോ വൈറലായതോടെ ആരാധകരും ദിയയ്ക്ക് ആശംസകൾ നേർന്ന് എത്തി. പഴയ ആചാരങ്ങൾക്ക് പിന്നിലെല്ലാം ഒരു ശാസ്ത്രമുണ്ട്. അതിനെ വന്ദിക്കുന്നു. എന്നും പ്രാർത്ഥനകൾ നേരുന്നു എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

വിവാഹത്തിനെന്ന പോലെ സമാനമായി വലിയൊരു ഓഡിറ്റോറിയത്തിൽ മണ്ഡപം ഒരുക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് ചേർത്താണ് ദിയയും അശ്വിനും ചടങ്ങുകൾ നടത്തിയത്. മണ്ഡപത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ദിയയെ ഇരുത്തിയാണ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രത്യേക ചടങ്ങിനായുള്ള വസ്ത്രങ്ങളും ഓർണമെന്റ്സും മറ്റുളള കാര്യങ്ങളും ഒരുക്കുന്ന തിരക്കിലായിരുന്നു ദിയ. അടുത്തിടെ പങ്കുവെച്ച യുട്യൂബ് വീഡിയോയിൽ ഇങ്ങനൊരു ചടങ്ങ് വരാൻ പോകുന്നുണ്ടെന്ന് ദിയയും അശ്വിനും സൂചിപ്പിച്ചിരുന്നു.

പിന്നെ ദിയയെക്കാളും പ്രായം കൂടുതലുള്ളവർ മാത്രമാണ് ഈ ചടങ്ങുകളിൽ പങ്കെടുത്തത്. നമുക്ക് റോളില്ലായിരുന്നു. ഇതിന്റെ തന്നെ ബാക്കി ചടങ്ങ് തൊട്ടടുത്ത ദിവസവും നടക്കുമെന്നും ഇഷാനി പറയുന്നു. രണ്ടാമത്തെ ദിവസം സുമംഗലിയായവരാണ് ചടങ്ങുകൾ നടത്തേണ്ടത്. ഞങ്ങളിന്ന് അങ്ങോട്ട് ചെന്നിട്ട് യാതൊരു കാര്യവുമില്ലെന്നാണ് ഇഷാനിയും അഹാനയും തമാശരൂപേണ പറയുന്നത്. ഇന്നലെ പ്രായം കൂടുതലുള്ളത് കൊണ്ട് അമ്മുവിന് ചെറിയ റോളുണ്ടായിരുന്നു. ഇന്ന് അത് പോലുമില്ലെന്ന് ഇഷാനി പറയുമ്പോൾ എന്തിനോ വേഷം കെട്ടി പോവുകയാണെന്നാണ് അഹാനയുടെ കമന്റ്.

അതേസമയം, അടുത്തിടെ ഒരു വീഡിയോയിൽ അശ്വിൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ആ ഫ്‌ളാറ്റിലെ നാല് ചുവരിൽ മാത്രമായിരുന്നു ജീവിതം. പുള്ളിക്കാരിക്ക് എന്റെ മണം പറ്റത്തില്ല. ഞാൻ അടുത്ത് വരുന്നത് ഇഷ്ടമല്ല. ഞാൻ എപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പെർഫ്യൂം ഇഷ്ടമല്ല. ഞാൻ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ കുറേ മണങ്ങളൊന്നും പറ്റുന്നുണ്ടായിരുന്നില്ല തുടക്കത്തിൽ. ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നീയൊരു കാര്യം ചെയ്യ് വീട്ടിലേക്ക് പോയിക്കോളൂ. അവിടത്തെ ഫുഡൊക്കെ ഇഷ്ടമാവും. കരിവാട് ഡെയ്‌ലി വേണമെന്ന് പറഞ്ഞു. ഞാൻ എവിടെ പോവാനാണ് അതിന്. അവിടെയാവുമ്പോൾ ആഗ്രഹിക്കുന്നതെല്ലാം എത്തിച്ച് തരാനും ആളുണ്ടല്ലോ എന്നും പറഞ്ഞിരുന്നതായി അശ്വിൻ പറയുന്നു.

ആപ്പിൾ കഴിക്കുമായിരുന്നു. അതും വൊമിറ്റ് ചെയ്ത് പോവുമായിരുന്നു. വെള്ളം കുടിക്കില്ലായിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു. അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്. പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു. ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നുവെന്ന് ദിയ പറയുമ്പോൾ എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയിൽ പറഞ്ഞത്.

മൂഡ് സ്വിംഗ്‌സുണ്ടായിരുന്നു എനിക്ക്. എല്ലാ ദിവസവും ഞാൻ കരയുമായിരുന്നു. എനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ കരയുമായിരുന്നു. എനിക്ക് പഴയ ലൈഫ് മതി എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഒരാഴ്ച കൂടി ക്ഷമിക്ക് എന്നാണ് അശ്വിൻ പറയാറുള്ളത്. എന്റെ ബിസിനസൊക്കെ സ്റ്റക്കായി കിടക്കുകയായിരുന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയായിരുന്നു. ലോക് ഡൗണിനെക്കാളും വലിയ ലോക്കായിരുന്നു എനിക്ക്. പുറത്തേക്കൊന്നും പോവാൻ

More in Malayalam

Trending

Recent

To Top