Malayalam
തീർത്തും സാധാരണമായി ഒരു കാര്യം ചെയ്യുന്നതിനിടെയിൽ സംഭവിച്ച വലിയ സർപ്രൈസ് ; ദിയ കൃഷ്ണയെ ഞെട്ടിച്ച് മാധവന്റെ ആ മെസ്സേജ് ; ഇനി ദിയ ഒരു വെലസ് വിലസും!
തീർത്തും സാധാരണമായി ഒരു കാര്യം ചെയ്യുന്നതിനിടെയിൽ സംഭവിച്ച വലിയ സർപ്രൈസ് ; ദിയ കൃഷ്ണയെ ഞെട്ടിച്ച് മാധവന്റെ ആ മെസ്സേജ് ; ഇനി ദിയ ഒരു വെലസ് വിലസും!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇവർ. കുടുംബത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.
അച്ഛൻ കൃഷ്ണ കുമാറിന്റെ വഴിയെ തന്നെയാണ് മക്കളും. മൂത്തമകൾ അഹാന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ്. ഇളയ മകൾ ഹാൻസികയും മൂന്നാമത്തെ മകൾ ഇഷാനിയും സിനിമയിൽ ചുവട് വെച്ചിട്ടുണ്ട്. ദിയ സിനിമയിൽ സാന്നിധ്യനം അറിയിച്ചിട്ടില്ലെങ്കിലും കൈനിറയെ ആരാധകർ താരപുത്രിയ്ക്ക് ഉണ്ട്. സോഷ്യൽ മീഡിയയിൽ മികച്ച ഫോളോവേഴ്സുണ്ട് ദിയയ്ക്ക്.
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ സജീവമാണ് ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോകളുമായി തന്റേതായ ഇടം നേടാൻ ദിയക്ക് വളരെപ്പെട്ടന്ന് സാധിച്ചിട്ടുണ്ട്. ചെറിയ ചെറിയ വിശേഷങ്ങളും നൃത്തവും ഫോട്ടോഷൂട്ടുമാണ് ദിയയുടെ പ്രധാന കണ്ടെന്റ്.
അത്യാവശ്യം ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റും ചെയ്യാറുള്ള ദിയ, ഇപ്പോൾ ഞെട്ടൽ മാറാത്ത ഒരു കാര്യത്തെക്കുറിച്ചുള്ള വിശേഷം പങ്കിട്ടിരിക്കുകയാണ്. ദിയയെ ഞെട്ടിച്ചത് മറ്റാരുമല്ല, അലൈപായുതേ മുതൽ പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറിയ ആർ. മാധവനാണ് ദിയക്ക് വമ്പൻ സർപ്രൈസ് നൽകിയത്. തീർത്തും സാധാരണമായി ഒരു കാര്യം ചെയ്യുന്നതിനിടെയാണ് അത് സംഭവിച്ചത്.
മാധവന്റെ ഒരു സിനിമയിലെ ഗാനം എഡിറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ദിയ കൃഷ്ണ. പെട്ടെന്നാണ് ദിയയുടെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നത്. മാധവൻ ഒരു സന്ദേശം അയച്ചിരിക്കുന്നു എന്നായിരുന്നു അത്. അവിശ്വസനീയമായ ആ നിമിഷത്തെ കുറിച്ചുള്ള ദിയയുടെ പോസ്റ്റ് ചുവടെ
ദിയ അയച്ച സന്ദേശത്തിന് മാധവൻ ഇൻസ്റ്റഗ്രാമിൽ മറുപടി നൽകുകയാണ് ചെയ്തത്. ഒരുപിടി ഇമോജികൾ കൊണ്ടായിരുന്നു മാധവന്റെ മറുപടി.
അടുത്തിടെ, പണ്ട് താൻ നടത്തിയ മാലി അവധിക്കാല യാത്രയുടെ ചിത്രങ്ങൾ ദിയ പോസ്റ്റ് ചെയ്തിരുന്നു. ദിയയും സഹോദരിമാരും ചേർന്നായിരുന്നു മാലിദ്വീപ് സന്ദർശനം നടത്തിയത് . പ്രകൃതി രമണീയത ആകർഷിക്കുന്ന ചിത്രങ്ങൾ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയുമുണ്ടായി.
about diya krishnan
