featured
വിവാഹത്തിന് പിന്നാലെ അശ്വിനെ പറ്റി ദിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!പൂഴ്ത്തിവെച്ച രഹസ്യം പുറത്ത്…! വാപൊത്തി കുടുംബം!
വിവാഹത്തിന് പിന്നാലെ അശ്വിനെ പറ്റി ദിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!പൂഴ്ത്തിവെച്ച രഹസ്യം പുറത്ത്…! വാപൊത്തി കുടുംബം!
സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഈ അടുത്തായിരുന്നു ദിയയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ അശ്വിനെ കുറിച്ച് ദിയ പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. ദിയയുടേയും അശ്വിന്റേയും കല്യാണത്തിന് മുന്നോടിയായി നടന്ന സംഗീതില്‍ നിന്നുള്ള വീഡിയോയിലാണ് ദിയ അശ്വിനെ കുറിച്ച് സംസാരിക്കുന്നത്.
ഈ വീഡിയോയില്‍ അശ്വിനുമായുള്ള തന്റെ പ്രണയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തന്റെ വീട്ടിലെ എല്ലാവരും വളരെ ചൂസിയായ ആളുകളാണെന്നാണ് ദിയയുടെ പക്ഷം.
എന്നാൽ താൻ അങ്ങനെയല്ലെന്നും തന്റെ പങ്കാളി എപ്പോഴും തന്നോട് വിശ്വസ്തത കാണിക്കണം എന്നതായിരുന്നു ആവശ്യമെന്നും നല്ല ഗുണങ്ങള്‍ പങ്കാളിക്കുമുണ്ടാകണമെന്നും ആഗ്രഹിച്ചിരുന്നെന്നും ദിയ പറയുന്നു.
മാത്രമല്ല തന്നെക്കാൾ ഉയരമുണ്ടാകണമെന്നും താൻ വളരേയധികം സത്യസന്ധയായതിനാൽ എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് തുറന്ന് പറയണമെന്നും വീഡിയോയില്‍ ദിയ പറയുന്നു.
അശ്വിൻ അത്തരത്തിൽ ഒരാളാണെന്നും ദിയ തുറന്നു പറഞ്ഞു. ഇതുപോലൊരു പങ്കാളിയെ തനിക്ക് ഇതിന് മുമ്പ് ലഭിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അശ്വിന്‍ എന്റെ മുഖത്തു നോക്കി പറയാറുണ്ടെന്നും ദിയ വെളിപ്പെടുത്തുന്നു. ഇതോടെ ”എന്നെ ഒന്ന് പ്രേമിക്കാന്‍ പറ്റോ?’ എന്നാണ് താൻ അശ്വിനോട് ചോദിച്ചതെന്നും യെസ് പറഞ്ഞ അശ്വിന്‍ എന്നെ സ്നേഹിക്കാന്‍ തുടങ്ങി എന്നുമാണ് ദിയ പറയുന്നത്.
