News
ഒരു മത്സരമോ അസൂയയോ ആര്‍ട്ടിസ്റ്റുകളുടെ മനസ്സില്‍ വരില്ലെന്നാണ് തോന്നുന്നത്; മഞ്ജുവാര്യരുമായി ശത്രുതയിലാണോ? തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി
ഒരു മത്സരമോ അസൂയയോ ആര്‍ട്ടിസ്റ്റുകളുടെ മനസ്സില്‍ വരില്ലെന്നാണ് തോന്നുന്നത്; മഞ്ജുവാര്യരുമായി ശത്രുതയിലാണോ? തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ദിവ്യ നൃത്ത സ്‌കൂള്‍ നടത്തുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. അടുത്തിടെയായിരുന്നു മൂന്നാമത്തെ മകളുടെ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.
നായികയായും സഹനായികയായും അഭിനയിച്ച ദിവ്യ ഉണ്ണിക്ക് കരിയറില്‍ ലഭിച്ചതില്‍ മിക്കതും ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ ആയിരുന്നു. ഫ്രണ്ട്‌സ്, ചുരം, ആകാശ ഗംഗ, പ്രണയ വര്‍ണങ്ങള്‍, ഉസ്താദ് തുടങ്ങിയ നിരവധി മികച്ച സിനിമകളുടെ ഭാഗമാവാന്‍ ദിവ്യ ഉണ്ണിക്ക് കഴിഞ്ഞു. കരിയറില്‍ ദിവ്യയോടാെപ്പം തിളങ്ങി നിന്ന മറ്റൊരു നടി ആയിരുന്നു മഞ്ജു വാര്യര്‍. ഇരുവര്‍ക്കും അന്ന് ഒരുപോലെ ജനപ്രീതി ഉണ്ടായിരുന്നു. രണ്ട് പേരും നര്‍ത്തകിമാരും ആണ്. ചില സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും തമ്മില്‍ അന്ന് മത്സരം ഉണ്ടായിരുന്നു എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും ഒരു സിനിമയുടെ സെറ്റില്‍ വെച്ച് വഴക്കിട്ടെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ മിര്‍ച്ചി മലയാളവുമായുള്ള അഭിമുഖത്തില്‍ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. മഞ്ജു വാര്യരുമായി മത്സരം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, യഥാര്‍ത്ഥത്തില്‍ അന്നത്തെ താരങ്ങള്‍ തമ്മില്‍ മത്സരം ഉണ്ടായിരുന്നോ എന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിവ്യ ഉണ്ണി.
‘ഇല്ല, പുറത്ത് നിന്ന് കാണുമ്പോള്‍ തോന്നുന്ന അത്തരം മൈന്‍ഡ് സെറ്റ് ആണോ കലാകാരന്‍മാര്‍ക്ക് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാനൊക്കെ ചെയ്ത് കൊണ്ടിരുന്ന സമയത്ത് ക്യാപ്റ്റന്‍ സംവിധായകന്‍ ആണ്’. ‘അദ്ദേഹവും പ്രൊഡ്യൂസറും ഒരു ധാരണയിലെത്തിയാണ് അവരുടെ മനസ്സില്‍ തെളിയുന്ന മുഖങ്ങളെ വിളിക്കുന്നത്’
‘നമ്മള്‍ അവിടെ ചെന്നിട്ട് മത്സരം ഒന്നുമില്ല. ആ കഥാപാത്രത്തില്‍ അവരെന്താണോ മനസ്സില്‍ കാണുന്നത് അത് നമ്മള്‍ കഴിവിനനുസരിച്ച് പുറത്തേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നു’. ‘ഗിവ് ആന്റ് ടേക്ക് ആണ് സിനിമയില്‍ എപ്പോഴും ഞാന്‍ കണ്ടിട്ടുള്ളൂ. അല്ലാതെ ഇങ്ങനെ ഒരു കഥാപാത്രം ലഭിക്കാന്‍ വേണ്ടിയുള്ള നീക്കങ്ങളുള്ളതായൊെന്നും തോന്നിയിട്ടില്ല’
‘എനിക്ക് തോന്നുന്നില്ല അങ്ങനെ ഒരു കാര്യം ഉണ്ടാവുമെന്ന്. ഒരാളുടെ വര്‍ക്ക് കാണുമ്പോള്‍ ഇത് മനോഹരമാണ് ഇതിലും മേലെ എനിക്ക് ചെയ്യണമെന്ന് എല്ലാ ആര്‍ട്ടിസ്റ്റിനും തോന്നുമായിരിക്കും. പക്ഷെ അതല്ലാതെ ഒരു മത്സരമോ അസൂയയോ ആര്‍ട്ടിസ്റ്റുകളുടെ മനസ്സില്‍ വരില്ലെന്നാണ് തോന്നുന്നത്’. ‘കാരണം എന്റെ അനുഭവം വെച്ച് അങ്ങനെ വിചാരിച്ചാല്‍ മനസ്സ് മലിനമാവും. കല തിളങ്ങാതാവും. സ്വന്തം വര്‍ക്കിനോട് പാഷനേറ്റ് ആയവര്‍ അങ്ങനെ ചെയ്യില്ല,’ ദിവ്യ ഉണ്ണി പറഞ്ഞു.
മഞ്ജു വാര്യര്‍ വിവാഹം കഴിച്ച് പോയതിന് ശേഷം നടിയെ വെച്ച് ചെയ്യാനിരുന്ന സിനിമകള്‍ ദിവ്യ ഉണ്ണിയിലേക്ക് എത്തിയിരുന്നു. സിബി മലയിലിന്റെ ഉസ്താദ് എന്ന സിനിമ ഇതിന് ഉദാഹരണം ആണ്. മഞ്ജു വാര്യരെ ആയിരുന്നു ആദ്യം സിനിമയിലേക്ക് നായിക ആയി നിശ്ചയിച്ചിരുന്നതെന്ന് അടുത്തിടെയാണ് സിബി മലയില്‍ പറഞ്ഞത്.
നടി വിവാഹം കഴിച്ചതിന് ശേഷം സിനിമയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ദിവ്യയിലേക്ക് ഈ കഥാപാത്രം എത്തുകയായിരുന്നു. സമാനമായി ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ദിവ്യ ഉണ്ണിയെയും മഞ്ജു വാര്യരെയും ആയിരുന്നു ആദ്യം നായികമാരായി തീരുമാനിച്ചിരുന്നത്. മഞ്ജു സിനിമാ അഭിനയം നിര്‍ത്തിയതോടെ ഈ റോള്‍ നടി മീനയിലേയ്ക്ക് എത്തുകയായിരുന്നു.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ സിനിമകള്‍ പലതും ഇമോഷണലി ഒരുപാട് അടുത്ത് നില്‍ക്കുന്നതാണ്. വളരെ റിയലിസ്റ്റിക് ആണ്. മികച്ച നടനെയോ നടിയെയോ ഒന്നും പറയാന്‍ പറ്റില്ല. ആരാണ് മികച്ചത് അല്ലാത്തത്. അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. സുരാജ് ഏട്ടന്റെ വികൃതി, െ്രെഡവിങ് ലൈസന്‍സ്, കാണെക്കാണെ, ട്രാന്‍സ് പോലുള്ള സിനിമകളൊക്കെ ഭയങ്കര ഇഷ്ടമായി. ഒടിടി പ്ലാറ്റ് ഫോമുകളും ഈ സാഹചര്യത്തില്‍ സിനിമയെ വളരെ അധികം സഹായിക്കുന്നുണ്ട്. എന്താവും എന്ന് നിര്‍മാതാക്കള്‍ക്ക് പോലും അറിയാത്ത സിനിമകള്‍ക്ക് മികച്ചൊരു പ്ലാറ്റ് ഫോമാണ് ഒടിടി എന്നും ദിവ്യ ഉണ്ണി പറഞ്ഞു.
