Connect with us

മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹം പോയി, മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യണമെന്ന് ഒമര്‍ ലുലു

News

മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹം പോയി, മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യണമെന്ന് ഒമര്‍ ലുലു

മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹം പോയി, മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യണമെന്ന് ഒമര്‍ ലുലു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ഒമര്‍ ലുലു. എന്നാല്‍ മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹം പോയെന്നും ഒമര്‍ ലുലു പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

ലോക് ഡൗണില്‍ ഒരു മ്യൂസിക് വിഡിയോ ചെയ്തിരുന്നു. അത് കണ്ട് ലാലേട്ടന്‍ തന്നെ വിളിച്ചു. ഒരു പത്ത് മിനിട്ട് ആ പാട്ടിനെ പറ്റി മാത്രം സംസാരിച്ചു. ശരിക്കും താന്‍ ഞെട്ടിപ്പോയി. ഒരു അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം കണ്ട കാര്യവും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ലാലേട്ടനെ ഭയങ്കര ഇഷ്ടമായെന്നും ഒമര്‍ ലുലു പറഞ്ഞു.

മമ്മൂക്കയുടെ അടുത്തു പോയപ്പോള്‍ ‘നിന്റെ പടം ഞാന്‍ കണ്ടിരുന്നുവെന്നും സ്‌ക്രിപ്റ്റ് നന്നായി നോക്കണമെന്നും പറഞ്ഞു’ എനിക്ക് ലാലേട്ടന്റെ സംസാരരീതിയില്ലേ അത് ഭയങ്കര ഇഷ്ടായി. ഓരോരുത്തര്‍ക്കും ഓരോ ക്യാരക്ടറാണ്.

ഞാന്‍ സിനിമ ഒന്നും പഠിച്ചിട്ടില്ല. നിന്റെ അടുത്ത ഷോട്ട് ഏതാ എന്നൊക്കെ ചോദിച്ചാല്‍ പേടിയാകുമെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് ഒരു ഫേക്ക്ബുക്കാണെന്നും അവിടെ നന്മമരങ്ങള്‍ മാത്രമാണെന്നും എന്നാല്‍ ശരിക്കും അങ്ങനെയല്ലെന്നും ഒമര്‍ വ്യക്തമാക്കി.

അതേസമയം, ഒമര്‍ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ കോഴിക്കോട്ടെ മാളിലെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മാളുകള്‍ പറഞ്ഞതായി ഒമര്‍ലുലു വിഡിയോയിലൂടെ അറിയിച്ചു. മലയാളത്തിലെ രണ്ടു നടിമാര്‍ക്ക് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദുരനുഭവമുണ്ടായത് ഇതേ മാളിലായിരുന്നു.

‘ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോള്‍ തന്നെ മാള്‍ അധികൃതരില്‍നിന്ന് ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ തുടങ്ങി. ഒടുവില്‍ അവര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടക്കില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ മാത്രമാണെങ്കില്‍ പരിപാടി നടത്താമെന്ന് അവര്‍ പറഞ്ഞു.

പക്ഷേ ചേച്ചിയെ വിളിച്ചുവരുത്തിയിട്ട് ഞങ്ങള്‍ മാത്രം പോകുന്നത് തെറ്റാണ്. അതുകൊണ്ട് ഞങ്ങള്‍ ആ പരിപാടി തന്നെ വേണ്ടെന്ന് വച്ചു. എന്റെ വാക്കു വിശ്വസിച്ചാണ് ചേച്ചി ഇവിടെ എത്തിയത്. ഇപ്പോഴത്തെ സംഭവത്തില്‍ ഞാന്‍ ചേച്ചിയോട് മാപ്പ് ചോദിക്കുന്നുവെന്നും ഒമര്‍ ലുലു അന്ന് പറഞ്ഞിരുന്നു.

More in News

Trending

Recent

To Top