Connect with us

ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!!

Malayalam

ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!!

ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!!

അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു. ഈയിടെ നടന്ന താരവിവാഹങ്ങളിൽ ഏറെ വാർത്തകളിൽ ഇടം നേടിയതായിരുന്നു ഇവരുടെ കല്യാണം.

അതിന് പ്രധാന കാരണമായതാവട്ടെ ക്രിസ് വേണുഗോപാലിന്റെ രൂപവും അദ്ദേഹത്തിന്റെ പ്രായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയുമാണ്. ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ ഇവരുടെ വിവാഹം ആഘോഷമാക്കിയിരുന്നു. കൂടാതെ ഇവർക്കെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. ദിവ്യയെ വിമർശിച്ചു കൊണ്ടായിരുന്നു കൂടുതൽ കമന്റുകളും വന്നത്.

പണത്തിന് വേണ്ടി സ്വന്തം അച്ഛന്റെ പ്രായമുള്ള ആളെ വിവാഹം ചെയ്‌തു എന്നായിരുന്നു ആരോപണം. കൂടാതെ ഇരുവരുടെയും വിവാഹ ജീവിതം അധികനാൾ നീണ്ടുനിൽക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ നിരവധി വ്യാജ വാർത്തകളും വന്നു. എന്നാൽ അവയെല്ലാം തള്ളിക്കളഞ്ഞ് സന്തോഷത്തോടെ ജീവിക്കുകയാണ് ദിവ്യയും ക്രിസും.

എന്നാല്‍ വിവാഹത്തെ കുറിച്ചും ദമ്പതിമാര്‍ എങ്ങനെ ജീവിക്കണമെന്നതിനെ പറ്റിയും വ്യക്തമായ ധാരണയോട് കൂടിയാണ് ദിവ്യയും ക്രിസ്സും ഒരുമിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാഹം കഴിഞ്ഞുള്ള ജീവിതത്തെ പറ്റി താരങ്ങൾ മനസ്സ് തുറന്നത്.

വിവാഹം കഴിച്ചതിന്റെ പേരില്‍ അവസാനിക്കാത്ത വിമര്‍ശനങ്ങളെ കുറിച്ചും ഇതിനിടയില്‍ മക്കളെ കൂടെ വലിച്ചിഴയ്ക്കുന്നതും സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമാണെന്നാണ് ദിവ്യയും ക്രിസ്സും പറഞ്ഞു.

ഒരിക്കലും ഞാന്‍ ഇദ്ദേഹത്തിന് ചേരുന്ന ഭാര്യയല്ലെന്നാണ് കഴിഞ്ഞ ദിവസവും വന്ന കമന്റുകള്‍. അതെന്ത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കിനിയും മനസിലായിട്ടില്ലെന്നാണ് ദിവ്യ പറഞ്ഞത്. അത് തികച്ചും തെറ്റായ കാര്യമാണെന്ന് ക്രിസ് കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളില്‍ നിന്നാണ് കൂടുതലും ഇത്തരം കമന്റുകള്‍ വന്നത്. അതും ഫേക്ക് ആണോ എന്ന് അറിയില്ല. എന്നിരുന്നാലും പ്രൊഫൈല്‍ ചെക്ക് ചെയ്ത് നോക്കുമ്പോള്‍ അത് സ്ത്രീകള്‍ തന്നെയാണെന്ന് വ്യക്തമാണ്. ഫ്രസ്‌ട്രേഷന്‍ ലെവല്‍ കൂടുമ്പോഴായിരിക്കും ഇത്തരം കമന്റുകളുമായി അവര്‍ വരുന്നതെന്ന് തോന്നുന്നു.

വിവരമില്ലാത്ത ആളുകള്‍ അവരുടെ വീട്ടില്‍ കാണിക്കുന്നതായിരിക്കും ഇവിടെയും കാണിച്ചിരിക്കുന്നത്. ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥകള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ ശരിക്കും വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ, അതിലൊന്നും തനിക്ക് കുഴപ്പമില്ലെന്നാണ് മോള് പറഞ്ഞതെന്നും ദിവ്യ വ്യക്തമാക്കി.

ഭാര്യയായ കുഞ്ഞുമോളെ എനിക്കും അവള്‍ക്ക് തിരിച്ച് എന്നെയും അറിയാം. അതുപോലെ മക്കള്‍ക്കും ഞങ്ങളെ അറിയാം. ഇതില്‍ കൂടുതല്‍ ഞങ്ങളുടെ കുടുംബത്തിന് ഒന്നും ആവശ്യമില്ലെന്നാണ് ക്രിസ് പറഞ്ഞത്.

കുട്ടികളെ എല്ലാം പറഞ്ഞ് പഠിപ്പിക്കുന്നത് ബന്ധുക്കളാണ്. അതല്ലെങ്കില്‍ അവരുടെ അച്ഛനും അമ്മയും സന്തോഷമായിരിക്കാനാണ് കുട്ടികളും ആഗ്രഹിക്കുക. നാട്ടുകാര്‍ എന്ത് പറയുമെന്ന് ചിന്തിക്കുന്ന പ്രായത്തിലെത്തി കഴിഞ്ഞാല്‍ കുട്ടികള്‍ പ്രശ്‌നമുണ്ടാക്കും. ഏറ്റവും കൂടുതല്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തിട്ടുള്ളത് നാട്ടുകാര്‍ എന്ത് പറയുമെന്ന ചിന്തയാണ്.

ഞങ്ങള്‍ രണ്ടാളുടെയും വിവാഹം കഷ്ടപ്പെട്ടാണ് നടത്തിയത്. കല്യാണം കഴിഞ്ഞ ഉടനെ ഡിവോഴ്‌സ് ആണെന്ന് പറയാന്‍ തുടങ്ങി. ഞങ്ങളെ ചേര്‍ന്ന് കാണുമ്പോള്‍ പലര്‍ക്കും വിഷമമാണ്. വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പമൊക്കെ മാറി. ആളുകള്‍ക്ക് പുതിയ ചില രീതികളോടാണ് താല്‍പര്യം.

ഞങ്ങള്‍ക്ക് രഹസ്യമല്ലാതെ നാലാളുടെ മുന്നില്‍ വെച്ച് കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം. ഗുരുവായൂര്‍ വെച്ച് വീട്ടുകാരുടെയും മക്കളുടെയുമൊക്കെ സാന്നിധ്യത്തില്‍ വെച്ചാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. അതില്‍ ഒരു കുറ്റബോധവുമില്ല.

രണ്ട് ദിവസം മുന്‍പ് വരെ മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അവിടുന്നും ഇവിടുന്നും കട്ട് ചെയ്ത് പറയുന്ന ഒരു യൂട്യൂബ് ചാനല്‍ ഞങ്ങള്‍ പിരിഞ്ഞെന്ന് പറഞ്ഞ് വീഡിയോ ചെയ്തു. ഞങ്ങളിപ്പോള്‍ പല്ല് തേച്ചോ കുളിച്ചോ എന്നൊക്കെ അറിയണമെങ്കില്‍ യൂട്യൂബിലൊന്ന് നോക്കിയാല്‍ മതിയെന്ന അവസ്ഥയിലേക്ക് എത്തി. ഇത് സമൂഹം ഏറ്റെടുക്കുകയാണെന്ന് ചോദിച്ചാല്‍ അല്ല.

എവിടെ ആയാലും സന്തോഷമായിരിക്കണമെന്ന് പറഞ്ഞ് ഞങ്ങളെ സ്‌നേഹിക്കുന്നവരുണ്ട്. പൈസ ഉണ്ടാക്കാന്‍ വേണ്ടി ഞങ്ങളൊന്നും ചെയ്തിട്ടില്ല. എക്‌സ്‌ക്ല്യൂസിവ് എന്ന് പറഞ്ഞ് ഒരു വീഡിയോ പോലും ഇതുവരെ ഇട്ടിട്ടില്ല. പിന്നെ ഇന്റര്‍വ്യൂന് പങ്കെടുക്കുന്നതിന് ഒരു രൂപ പോലും ആരോടും വാങ്ങാറില്ല. ഞങ്ങളെ പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയവരുണ്ട്. അവര്‍ക്കൊരു ആശ്രയം ആവാനും ഞങ്ങളുടെ അഭിമുഖങ്ങള്‍ അവരെ പോലെയുള്ളവര്‍ക്ക് പ്രചോദനം ആവട്ടെ എന്നേ കരുതുന്നുള്ളു എന്നാണ് ദിവ്യയും ക്രിസും പറഞ്ഞത്.

വലിയ ഏവറസ്റ്റ് കീഴടക്കി എന്നൊന്നും ഞാന്‍ പറയുന്നില്ല. പകരം കുഞ്ഞുമോളെ ഞാന്‍ മനസിലാക്കി, അവളെ സ്‌നേഹിച്ചു. നേരെ തിരിച്ച് എന്നെ അവളും സ്‌നേഹിക്കുന്നുണ്ട്. അത് വീട്ടില്‍ അറിയിച്ചിട്ട് കല്യാണം കഴിച്ചു. അതിന് പ്രായം ഒര പ്രശ്‌നമാണോന്ന് ചോദിച്ചാല്‍ എന്റെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് വരെ കാണിച്ച് കൊടുത്തിട്ടുണ്ട്.

എനിക്ക് അറുപതോ തൊണ്ണൂറോ വയസുണ്ടെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. എനിക്ക് 49 വയസായി. ഈ പ്രായത്തില്‍ ഒറ്റപ്പെടാന്‍ താല്‍പര്യമില്ല. വീട്ടിലേക്ക് വരാന്‍ ഒരു കാരണം വേണം. അതാണ് ഭാര്യ ദിവ്യയെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു…

പത്തരമാറ്റ് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ദിവ്യയും ക്രിസും പരസ്പരം പരിചയത്തിലാവുന്നത്. പരസ്പരം മനസിലാക്കിയ ശേഷമായിരുന്നു ഇവരുടെ വിവാഹം. പത്തരമാറ്റ് പരമ്പരയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ആ സമയത്തല്ല പ്രണയം തുടങ്ങിയതെന്ന് ഇരുവരും പറഞ്ഞിരുന്നു. അന്ന് അധികം സംസാരിക്കാറുണ്ടായിരുന്നില്ല, പിന്നീടാണ് അടുത്ത സുഹൃത്തുക്കളായി മാറുന്നത്.

അങ്ങനെയൊരു അവസരത്തിലാണ് അദ്ദേഹം നമുക്കൊന്നിച്ചാലോ എന്ന് ചോദിച്ചത്. ആ ചോദ്യം ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുകയായിരുന്നു എന്നാണ് ദിവ്യ പറഞ്ഞത്. സീരിയല്‍ മേഖലയിലേക്ക് എത്തുന്നതിന് മുമ്പ് റേഡിയോ ജോക്കിയായിരുന്നു ക്രിസ് വേണുഗോപാല്‍. നിരവധി പരസ്യ ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയ്‌സ് കോച്ചും ഹിപ്‌നോ തെറാപിസ്റ്റുമായും ക്രിസ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top