Malayalam
ദിയ വിവാഹത്തിന് ധരിച്ചിരുന്നതെല്ലാം വാടകയ്ക്ക് എടുത്ത സ്വർണം?; പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ
ദിയ വിവാഹത്തിന് ധരിച്ചിരുന്നതെല്ലാം വാടകയ്ക്ക് എടുത്ത സ്വർണം?; പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ
സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പ്രണസാഫല്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത്.
സഹോദരിമാർ ദിയയ്ക്ക് ഒരുക്കിയ ബ്രൈഡൽ ഷവറോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. വരൻ അശ്വിനും ദിയയുടെയും സഹോദരിമാരുടെയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ബ്രൈഡൽ ഷവറിൽ പങ്കെടുത്തിരുന്നത്. വിവാഹത്തിന് ദിയയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓവർ മേക്കപ്പൊന്നുമില്ലാതെ വളരെ സിംപിൾ ലുക്കിലായിരുന്നു ദിയ എത്തിയത്. അപ്പോഴും പ്രേക്ഷകർ ശ്രദ്ധിച്ചത് ദിയയുടെ ആഭിരണങ്ങൾ ആയിരുന്നു. സ്വർണത്തിന്റെയോ മറ്റോ അതിപ്രസരമില്ലാതെ വളരെ സുന്ദരിയായി സിപിംൾ ലുക്കിലാണ് ദിയ എത്തിയത്. എന്നാൽ ഇപ്പോഴിതാ ദിയ ഇതെല്ലാം വിവാഹത്തിനായി വാടകയ്ക്ക് എടുത്തതാണെന്നാണ് വിവരം.
ഇവരുടെ വ്ലോഗിൽ നിന്ന് തന്നെ ആരാധകർ ഇതെല്ലാം കയ്യോടെ പിടികൂടുകയായിരുന്നു. വിവാഹശേഷം ദിയ ധരിച്ച അഭരണങ്ങൾ മാത്രമാണ് താരം വാങ്ങിയത്. ബാക്കിയെല്ലാം വാടകയ്ക്ക് എടുത്തതായിരുന്നു. എന്ത് തന്നെയായാലും പ്രേക്ഷകർ നിരവധി പേരാണ് ദിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഒരു ദിവസത്തിന് വേണ്ടി മാത്രം സ്വർണം വാടകയ്ക്ക് എടുക്കുന്നതിൽ ഒരു തെറ്റുമില്ല. വെറുതേ ആവശ്യമില്ലാത്ത സ്വർണാഭരണങ്ങൾ വാങ്ങി കാശ് കളയണ്ടെല്ലോ, ആവശ്യത്തിന് മാത്രമല്ലേ വാങ്ങിയുള്ളൂ, എന്തായാലും ദിയയ്ക്ക് അഭിനന്ദനങ്ങൾ, ഇതൊരു മാതൃകയാകട്ടെ, എന്ന് തുടങ്ങി നിരവധി പേരാണ് ദിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, വിവാഹശേഷം കൃഷ്ണകുമാർ പങ്കുവെച്ചിരുന്ന പോസ്റ്റും വൈറലായിരുന്നു. കല്യാണത്തോടെ എല്ലാം കഴിഞ്ഞു. ഇനി ചടങ്ങുകളൊന്നുമില്ല, അനാവശ്യ ധൂർത്ത് ഒഴിവാക്കാനായാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്. നടന്നതും, നടക്കുന്നതും, നടക്കാൻ പോകുന്നതും. പെണ്മക്കളെ ശാക്തീകരിക്കാൻ, അവർക്കു സ്വാതന്ത്യം നൽകാൻ, നമുക്ക് ശരിയെന്നു തോന്നിയ കാര്യങ്ങൾ അവരിലേക്ക് പകർന്ന് നൽകാൻ കുടുംബ ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ മനസ്സിൽ തോന്നി.
നമ്മൾ പറഞ്ഞുകൊടുത്തത് കുറച്ചൊക്കെ അവർ മനസ്സിലാക്കി.. ബാക്കി അവർ, അവരുടെ ജീവിത അനുഭവത്തിൽ നിന്നും നേടിയെടുത്തു.. അവർ അവരുടെ ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുത്തു. കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു. ദൈവാനുഗ്രഹം കൂടി വന്നപ്പോൾ അവർക്കു സ്വന്തംകാലിൽ നിൽക്കാനുള്ള കെൽപ്പും പ്രകൃതി ഒരുക്കി കൊടുത്തു.നാല്
മക്കളിൽ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞപ്പോൾ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയി.
കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കർമങ്ങൾ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസ്സും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാൻ മാത്രമാണ് ഇപ്പോൾ മനസ്സിൽ തോന്നുന്നത്. ഒപ്പം ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപെടുന്ന എല്ലാ സഹോദരങ്ങൾക്കും, ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒരിക്കൽ കൂടി നന്ദി എന്നായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്. കുടുംബസമേതമുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പമായി അദ്ദേഹം ചേർത്തിരുന്നു.
നേരത്തെ മകളുടേതെ ലളിതമായ വിവാഹമായിരിക്കുമെന്നും എല്ലാ ചിലവുകളും അവർ തന്നെയാണ് നോക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മോള് തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്. അത് കേട്ടപ്പോൾ ഞാനും വളരെ സന്തോഷത്തിലായി. മാത്രമല്ല എന്റെ അടുത്ത് പ്രത്യേകം പറഞ്ഞു… അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല. ഞങ്ങൾ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അതിനേക്കാൾ വലിയ സന്തോഷമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
