Tamil
മലയാളത്തിലെ മുന്‍നിര നടിയാണെന്നതിന്റെ യാതൊരു ഭാവവും അവര്‍ക്കില്ല
മലയാളത്തിലെ മുന്‍നിര നടിയാണെന്നതിന്റെ യാതൊരു ഭാവവും അവര്‍ക്കില്ല
ധനുഷും മഞ്ജു വാര്യരും പ്രധാനവേഷത്തില്‍ എത്തുന്ന അസുരന്‍ എന്ന ചിത്രത്തെക്കുറിച്ച് വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍.ധനുഷാണ് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍.ഇത് മഞ്ജു വാരിയർ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് സിനിമ ആണ് .
മഞ്ജു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. മഞ്ജുവിനേക്കാള്‍ നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴിലെ വികടന്‍ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ അസുരന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
‘കഥയുടെ ഏകദേശ രൂപം ഞാന്‍ മഞ്ജുവിനോട് പറഞ്ഞു. ചെയ്യാം എന്ന് സമ്മതം മൂളി. വളരെ ഉത്സാഹത്തോടെ വന്ന് ഷൂട്ടിങ് തീര്‍ത്തതിന് ശേഷം മാത്രമേ അവര്‍ കാരവാനിലേക്ക് മടങ്ങി പോകൂ. മലയാളത്തിലെ മുന്‍നിര നടിയാണ്. എന്നാല്‍ ആ ഭാവമില്ല. എല്ലാവരോടും നന്നായി ഇടപഴകുന്ന ഒരു വ്യക്തിയാണവര്‍. വളരെ മനോഹരമായാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്’- വെട്രിമാരന്‍ പറഞ്ഞു.
അസുരനില്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ ധനുഷ് ഡബിള്‍ റോളില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെക്കൈ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് അസുരനെന്ന് അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജി.വി പ്രകാശാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.
സിനിമയില്‍ തന്റേതായ ശൈലി സൃഷ്ടിച്ച സംവിധായകനാണ് വെട്രിമാരന്‍. അദ്ദേഹത്തിന്റെ ആടുകളം, വിസാരണൈ എന്നീ ചിത്രങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു.
director vetrimaaran about manju warrier
