Malayalam Breaking News
കായംകുളം കൊച്ചുണ്ണിയെ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ റോഷന് ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളും നേരിട്ട ആ വെല്ലുവിളി…..
കായംകുളം കൊച്ചുണ്ണിയെ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ റോഷന് ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളും നേരിട്ട ആ വെല്ലുവിളി…..
കായംകുളം കൊച്ചുണ്ണിയെ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ റോഷന് ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളും നേരിട്ട ആ വെല്ലുവിളി…..
നിവിന്‍ പോളി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി മലയാള സിനിമാ ചരിത്രം തിരുത്തി എഴുതാന്‍ ഒരുങ്ങിക്കഴിഞ്ഞുരിക്കുകയാണ്. കായം കൊച്ചുണ്ണിയുടെ ജീവിത കഥ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസിനും തിരക്കഥാകൃത്തുക്കളായ ബോബിയ്ക്കും സഞ്ജയ്ക്കും ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നു.
സെറ്റുകള്‍ക്ക് ഏതൊരു സിനിമയുടെയും വലിപ്പം നിശ്ചയിക്കുന്നത് സിനിമയ്ക്ക് തിരഞ്ഞെടുക്കുന്ന വിഷയമാണ്. കായംകുളം കൊച്ചുണ്ണിയുടെ കഥാപശ്ചാത്തലവും കാലഘട്ടവുമെല്ലാം വിശാലമായ കാന്‍വാസില്‍ അടയാളപ്പെട്ടതാണ്. കൊച്ചുണ്ണിയുടെ ജീവിതം പറയുന്ന സിനിമയെ ചെറിയൊരു ക്യാന്വാന്സിലേയ്ക്ക് പകര്ത്തിയെഴുതാനാകില്ല. ഇതായിരുന്നു കായംകുളം കൊച്ചുണ്ണിയെ സിനിമയാക്കാന്‍ ഒരുങ്ങിയപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും അഭിമുഖീകരിച്ച വെല്ലുവിളി. ഇവിടെ തീരുന്നില്ല വെല്ലുവിളികള്‍. പഴയ കാലത്തെ പുന:രാവിഷ്കരിച്ച് സത്യസന്ധമായി കഥ പറഞ്ഞ് പോകണമെങ്കില്‍ സാമ്പത്തികമായും മാനസികമായും പിന്തുണ നല്‍കുന്നൊരു നിര്‍മ്മാതാവായിരുന്നു ഇവര്‍ നേരിട്ട മറ്റൊരു വെല്ലുവിളി. ഗോകുലം ഗോപാലന് നിര്‍മ്മാതാവായതോടെ ഈ വെല്ലുവിളിയും ഇവര്‍ക്ക് മറികടക്കാനായി.
മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായ കായംകുളം കൊച്ചുണ്ണി 45 കോടി മുതല്‍മുടക്കിലാണ് ഒരുക്കുന്നത്. ഇത്തിക്കര പക്കിയെന്ന അതിഥി താരത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുക. ചിത്രത്തില്‍ കൊച്ചുണ്ണിയെന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. കളരി, കുതിര സവാരി തുടങ്ങീ പല അയോധന കലകളും ചിത്രത്തിനായി നിവിന്‍ അഭ്യസിക്കുന്നുണ്ട്. 18 സംഘട്ടന രംഗങ്ങളാണ് ചിത്രത്തിലുണ്ടാകുക. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് കൂടിയുള്ള ചിത്രമാണിത്. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്.
മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. സഞ്ജയും ബോബിയും ചേര്‍ന്നാണ് തിരക്കഥ. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ഗോപി സുന്ദറാണ് സംഗീതം.
കൊച്ചുണ്ണിയുടെ കാലഘട്ടത്തില്‍ നിന്നും ഇന്ന് കായംകുളത്തിന്റെ മുഖച്ഛായ മാറിയതോടെ ശ്രീലങ്കന്‍ ഗ്രാമമാണ് കായംകുളമാകുന്നത്. ശ്രീലങ്കയും ഗോവയും മംഗലാപുരവുമായിരുന്നു പ്രധാന ലൊക്കേഷന്‍. 161 ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നിവിന്‍ മുമ്പ് സത്യനായിരുന്നു വെള്ളിത്തിരയില്‍ ആദ്യമായി കായംകുളം കൊച്ചുണ്ണിയായത്. സത്യനെ നായകനാക്കി 1966ല്‍ പി.എ.തോമസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.
Director Script writers about Kayamkulam Kochunni
