Connect with us

വളരെ വേദനയോടെയാണ് ആ രംഗം മോഹൻലാൽ ചിത്രത്തിൽ നിന്നും വെട്ടിക്കളഞ്ഞത് – രഞ്ജിത്ത്

Malayalam

വളരെ വേദനയോടെയാണ് ആ രംഗം മോഹൻലാൽ ചിത്രത്തിൽ നിന്നും വെട്ടിക്കളഞ്ഞത് – രഞ്ജിത്ത്

വളരെ വേദനയോടെയാണ് ആ രംഗം മോഹൻലാൽ ചിത്രത്തിൽ നിന്നും വെട്ടിക്കളഞ്ഞത് – രഞ്ജിത്ത്

സിനിമ ഒരിക്കലും ഒരുദിനം അങ്ങ് പിറക്കുകയല്ല. ഒരുപിടി കഷ്ടപ്പാടുകൾ അതിനു പിന്നിൽ ഉണ്ട്. പാലാർക്കും ഇതിന്റെ പേരിൽ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണെന്ന് പറയുകയാണ് സംവിധായകൻ രഞ്ജിത്ത് .

രഞ്ജിത്തിന്റെ വാക്കുകൾ:

‘വലിയ സിനിമാ നിർമാതാക്കളൊക്കെ ഇവിടെ സന്നിഹിതരാണ്. ഇവിടെ ഇത് പറയാൻ കാരണം, ശ്രീധരൻപിള്ള ചേട്ടനുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായ ഒരാൾ. ഫരീദാബാദിൽ അനിമൽ വെൽഫയർ ബോർഡ് എന്നൊരു ഓഫീസ് ഉണ്ട്. മുമ്പ് അത് ചെന്നൈിൽ ആയിരുന്നു. സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ച് നോ ഒബ്ജക്‌ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് ആണ് ഇത്. ഫരീദാബാദില്‍ ഇപ്പോള്‍ നടക്കുന്നത് പിടിച്ചുപറി അല്ലെങ്കില്‍ പകല്‍ക്കൊള്ളയാണ്. നിങ്ങള്‍ എന്തുതരം പേപ്പറുകളുമായി പോയാലും അഞ്ച് ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.’


‘മോഹന്‍ലാലിനെ നായകനാക്കി ഞാൻ ഒരുക്കിയ ‘ഡ്രാമ’യില്‍ ഒരു ക്രിസ്ത്യന്‍ മരണവിലാപയാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ വണ്ടിയുണ്ടായിരുന്നു. ആ കുതിരകള്‍ക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ബോര്‍ഡുകാര്‍ പറഞ്ഞു. ഉടമസ്ഥയായ സ്ത്രീ തന്നെയാണ് കുതിര വണ്ടി ഓടിച്ചിരുന്നത്.’


‘സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട അവര്‍ക്ക് ഞങ്ങൾ ഇമെയില്‍ അയച്ചു. ‘എന്തുതരം യുക്തിയാണ് നിന്റെ നാടിനും സര്‍ക്കാരിനും ഉളളതെന്ന് മനസ്സിലാകുന്നില്ലെന്ന്’ അവര്‍ തിരിച്ച് ഞങ്ങളോടു പറഞ്ഞു. ‘എന്റെ കുതിരകള്‍ സുരക്ഷിതരായി എന്റെ ഒപ്പം തന്നെയുണ്ട്. നിന്റെ സെന്‍സര്‍ ബോര്‍ഡിന് എന്താണിതില്‍ താല്‍പര്യമെന്നും ചോദിച്ചു’. എന്നിട്ടും അവർ ഇമെയിൽ അയച്ചു തന്നു. അവര്‍ മൃഗഡോക്ടറേക്കൊണ്ട് എഴുതിച്ച് നല്‍കിയ സാക്ഷ്യപത്രം തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചിട്ടും ഫലമുണ്ടായില്ല. ഫരീദാബാദില്‍ പോകണമെന്ന് പറഞ്ഞു. അതിനർഥം അഞ്ച് ലക്ഷം മുതല്‍ അതിന് മുകളിലേക്കുള്ള തുക കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്. അല്ലാതെ ലണ്ടനിലെ രണ്ട് കുതിരകളുടെ ആരോഗ്യത്തിലുള്ള അതീവ ഉത്കണ്ഠ കൊണ്ടല്ല ഇത്.’

‘ഫരീദാബാദില്‍ ചെന്നപ്പോള്‍ ആദ്യത്തെ രണ്ട്-മൂന്ന് ദിവസം ഓഫീസില്‍ സ്റ്റാഫില്ല എന്ന് പറഞ്ഞു. റിലീസ് തീരുമാനിച്ച സിനിമയാണ്. വളരെ വേദനാപൂർവം കുതിരകള്‍ വരുന്ന ആ ഷോട്ട് വെട്ടിക്കളയേണ്ടി വന്നു. പ്രശസ്ത മലയാളി ആഡ് ഫിലിംമേക്കര്‍ പ്രകാശ് വര്‍മയോട് ഞാൻ ഇതിനേക്കുറിച്ച് സംസാരിച്ചു. ഇത്രയും നാള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ഷൂട്ടില്‍ മൃഗങ്ങളെ ഉപയോഗിച്ചാലും കുഴപ്പമില്ലായിരുന്നു, ഓഫീസ് ഫരീദാബാദിലേക്ക് മാറിയ ശേഷമാണ് പുതിയ സമ്പ്രദായമെന്ന് പ്രകാശ് വര്‍മ പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ പോയി സിംഹത്തെ ഷൂട്ട് ചെയ്താലും ഉടമയുടെ സാക്ഷ്യപത്രം വേണമെന്ന അവസ്ഥയാണ് ഇപ്പോൾ.’–രഞ്ജിത്ത് പറഞ്ഞു.

director renjith about drama movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top