Connect with us

എന്തിനാണ് സിനിമകൾ തമ്മിൽ ഇത്രയും വലിയ ഗ്യാപ്പ്. അധികം സമയമെടുക്കാതെ സിനിമകൾ ചെയ്യൂ എന്നാണ് മമ്മൂട്ടി പറഞ്ഞത്; റാം

Malayalam

എന്തിനാണ് സിനിമകൾ തമ്മിൽ ഇത്രയും വലിയ ഗ്യാപ്പ്. അധികം സമയമെടുക്കാതെ സിനിമകൾ ചെയ്യൂ എന്നാണ് മമ്മൂട്ടി പറഞ്ഞത്; റാം

എന്തിനാണ് സിനിമകൾ തമ്മിൽ ഇത്രയും വലിയ ഗ്യാപ്പ്. അധികം സമയമെടുക്കാതെ സിനിമകൾ ചെയ്യൂ എന്നാണ് മമ്മൂട്ടി പറഞ്ഞത്; റാം

പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളിൽ നിരവധി പ്രശംസകളാണ് റാമിന്റെ സിനിമകൾ നേടിയെടുത്തത്.

മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് റാമിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പേരൻപ്. മമ്മൂട്ടിയെ വെച്ച് മറ്റൊരു സിനിമയും റാമിന്റെ മനസിലുണ്ട്. അതിന്റെ കഥ മമ്മൂട്ടിയോട് പറയുകയും അദ്ദേഹത്തിന് ആ കഥ ഇഷ്ടപ്പെടുകയും ചെയ്തുവെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് റാം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. മമ്മൂട്ടി ഒരു മാസം മുമ്പ് ഫോൺ ചെയ്തെന്നും അപ്പോൾ കഥയെക്കുറിച്ച് ചോദിച്ചെന്നും. എന്നാൽ കുറച്ചുകൂടി സമയം വേണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചെന്നും സംവിധായകൻ റാം പറഞ്ഞു.

എന്നാൽ അതോടൊപ്പം തന്നെ തന്റെ ഈ രീതി ശരിയായ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റാം പറഞ്ഞു. ഒരുപാട് സമയമെടുത്ത് സിനിമകൾ ചെയ്യരുതെന്ന് മമ്മൂട്ടി ഉപദേശിച്ചെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. നിങ്ങൾ നല്ല സംവിധായകനാണ്. ഇൻഡസ്ട്രിക്ക് നിങ്ങളെ ഒരുപാട് ആവശ്യമുണ്ട്. എന്തിനാണ് സിനിമകൾ തമ്മിൽ ഇത്രയും വലിയ ഗ്യാപ്പ്. അധികം സമയമെടുക്കാതെ സിനിമകൾ ചെയ്യൂ എന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് റാം പറഞ്ഞു.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു മമ്മൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ പുറത്തെത്തുന്നത്. മമ്മൂ‌ട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.

More in Malayalam

Trending

Recent

To Top