Movies
മഹാറാണി’യിൽ നായകനായി ഇഷ്ക്കിലെ വില്ലൻ ! രതീഷ് രവിയുടെ ആ ചിരി കിട്ടിയത് മാർത്താണ്ഡന്‍
മഹാറാണി’യിൽ നായകനായി ഇഷ്ക്കിലെ വില്ലൻ ! രതീഷ് രവിയുടെ ആ ചിരി കിട്ടിയത് മാർത്താണ്ഡന്‍
റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ മഹാറാണി’ ചിതത്തിന്റെ പൂജ കൊച്ചിയിൽ നടന്നു.
ജോണി ജോണി യെസ് അപ്പ എന്ന ചിത്രത്തിനു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രതീഷ് രവിയുടെ സ്ക്രിപ്റ്റിൽ ആദ്യമായാണ് മാർത്താണ്ഡൻ ഒരു രാഷ്ട്രീയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
‘രതീഷ് രവി മലയാള സിനിമയിലെ പ്രഗൽഭനായ തിരക്കഥാകൃത്ത് ഇഷ്ക്ക് എന്ന സൂപ്പർ ഹിറ്റ് സിനിമ എഴുതിയതും രതീഷ രവിയാണ്.ഇന്ന് ഞങ്ങളുടെ മഹാറാണി ആരംഭിച്ചു. മഹാറാണി എന്ന മനോഹരമായ തിരക്കഥ എനിക്ക് സമ്മാനിച്ച എൻറെ പ്രിയ സുഹൃത്ത് രതീഷിന് എൻറെഹൃദയം നിറഞ്ഞ നന്ദി ഈ ചിരി ഞങ്ങൾ കുറച്ചുനാളായി മനസ്സിൽ കൊണ്ടുനടന്ന ഞങ്ങളുടെ സ്വപ്നത്തിന്റെ ചിരി കൂടിയാണെന്ന് മാർത്താണ്ഡൻ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചു
നീണ്ട ഇടവേളയ്ക്കു ശേഷം പൊളിറ്റിക്കൽ ത്രില്ലറുമായിട്ടാണ് മാർത്താണ്ഡൻ എത്തുന്നത് . മാർത്താണ്ഡന്റെ ഗുരുവും മലയാളത്തിലെ പ്രമുഖ സംവിധായകനുമായ ഷാജി കൈലാസ് പൂജിച്ച സ്ക്രിപ്റ്റ് മാർത്താണ്ഡനു കൈമാറി. കൊച്ചി പാലച്ചുവട് ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ ആദ്യക്ലാപ്പടിച്ചു സിനിമയ്ക്കു തുടക്കം കുറിച്ചു.
സുജിത് ബാലൻ എസ് ഫിലിസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം വ്യത്യസ്തമായ രാഷ്ട്രീയ പശ്ചാത്തലമാണു പറഞ്ഞു വയ്ക്കുകയെന്നു സംവിധായകൻ പറഞ്ഞു.
ഏറെ നാളുകൾക്കു ശേഷം ഗോവിന്ധ് വസന്ത മലയാളത്തിൽ സംഗീതം ചെയ്യുന്ന ചിത്രത്തിൽ അൻവർ അലിയും മുരുകൻ കാട്ടാക്കടയും രാജീവ് ആലുങ്കലും വരികളെഴുതുന്നു. ലോകനാഥനാണു ക്യാമറ.
കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. ഹരിശ്രീ അശോകന് ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്, കൈലാഷ്, ഗോകുലന്, അശ്വത് ലാല്‍ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ചേര്‍ത്തലയില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
