Malayalam Breaking News
മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം ; യാത്ര സംവിധായകൻ മാഹി വി രാഘവ്
മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം ; യാത്ര സംവിധായകൻ മാഹി വി രാഘവ്
By
മലയാളത്തിന്‍രെ മഹാനടന്‍ മമ്മൂട്ടി ചലച്ചിത്ര ലോകത്ത് എത്തിയിട്ട് 38 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തിലാണ് ഒരു തെലുങ്ക് ചിത്രവുമായി അദ്ദേഹം ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. മുന്‍ ആന്ദ്രാപ്രദേഷ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമാണ് യാത്ര. മമ്മൂട്ടി എന്ന മഹാ നടനോട് ഉത്തരവിട്ട് അഭിനയിപ്പിക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹവുമായി സഹകരിച്ച് പോന്നു എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ് പറയുന്നു. വൈ.എസ്.ആറിന്റെ പ്രമുഖ രാഷ്ട്രീയ നയമായിരുന്നു പദയാത്ര. അതേ പദയാത്ര തന്നെയാണ് ചിത്രത്തിലെയും പ്രധാന ഘടകം.
എന്നാല്‍ സിനിമക്കപ്പുറം അതിനൊരു വൈകാരിക ബന്ധമുണ്ട്. സമൂഹത്തിലെ പലതട്ടിലെ നിരവധി മനുഷ്യരുടെ ജീവിതത്തിന്റെയും കാഴ്ചപ്പാടുകളുടെയും പ്രശ്‌ന പരിഹാരം തേടലാണ് ഈ യാത്ര. ചിത്രത്തില്‍ വൈ.എസ്.ആറായാണ് താരരാജാവ് മമ്മൂക്ക എത്തുന്നത്. ഈ ചിത്രത്തില്‍ താന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് മമ്മൂട്ടിയെ നായകനായി താരുമാനിച്ചത്. കാരണം അദ്ദേഹത്തിന്റെ അഭിനയം കണ്ടതോട് കൂടി തന്നിലെ സംവിധായകന്‍ ഒരുപാട് മെച്ചപ്പെട്ടതായും ഒരു സംവിധായകന് എന്തൊക്കെ ക്വാളിറ്റീസ് വേണമെന്നും മനസ്സിലായി. ഇത് ഇനി താന്‍ എടുക്കുന്ന ചിത്രങ്ങളിലെ അബിനേതാക്കലെ ആ സിനിമക്ക് വേണ്ട വിധത്തില്‍ നന്നായി ഉപയോ ഗിക്കാന്‍ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം #ുണ്ടാക്കി തന്നതായും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാഹി വി രാഘവ് പറഞ്ഞു. ഇപ്പോള്‍ തനിക്ക് മമ്മൂക്കയുടെ അഭിനയ രാതിയെക്കുറിച്ചും അതിലെ ടെക്‌നിക്കിനെക്കുറി.#ു#ം വ്യക്തമായ ഒറു കാഴ്ചപ്പാടായി.
അതുകൊണ്ട് തന്നെ ഭാവി ചലച്ചിത്രലോകത്തെ തന്‍രെ ജോലികള്‍ എളുപ്പമാവുമെന്ന#് മമ്മൂട്ടിയോട് തന്നെ സൂചിപ്പിച്ചതായും മാഹി വ്യക്തമാക്കി. യാത്ര പൂര്‍ണ്ണമായും ഒരു മമ്മൂക്ക ചിത്രമാണ്. മമ്മൂട്ടിയോളം ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. താന്‍ അഭിനയിക്കുമ്പോള്‍ അത് മറ്റൊരാളുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടില്ലല്ലോ, അതിനാലാണ് താന്‍ ഡബ്ബ് ചെയ്തതെന്നും കഴിഞ്ഞ ദിവസം നടന്ന യാത്രയുടെ ട്രെയിലര്‍ ലോഞ്ചിനിടെ മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. തെലുങ്കിലെ വരികള്‍ പഠിക്കാനായി സ്‌കരിപ്റ്റ് പൂര്‍ണ്ണമായും മമ്മൂക്ക മലയാളത്തില്‍ എഴുതിയതായും തെലുങ്ക് വാക്കുകളുടെ ഉച്ചാരണം കൃത്യമാക്കാനായി ഒരു അസിസ്റ്റന്റിന്‍രെ സഹായം അദ്ദേഹം തേടിയിരുന്നതായും മാഹി വി രാഘവ് പറയുന്നു.
മറ്റാരെയു#ം അനുകരിക്കാതെ കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് കൊണ്ടുള്ള അഭിനയമാണ് മമ്മൂക്കയുടേത്. അദ്ദേഹത്തിന്‍രെ #ീ അഭിനയ രാതി തന്നെയാണ് മറ്റ് നടന്‍മാരില്‍ നിന്നും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതും. വിജയ് ചില്ലയും ശശിദേവിറെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജഗപതി റാവു, റാവു രമേശ്,സുഹാസിനി മണിരത്‌നം എന്നിവരും യാത്രയില്‍ പ്രധാന വേഷത്തിലെത്തുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മമ്മൂക്ക അഭിനയിക്കുന്ന തെങ്ക് ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്. 1922 ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത സ്വാ#ാതി രത്‌നമായിരുന്നു മമ്മൂട്ടിയുടെ അവസാന തെലുങ്ക#് ചിത്രം.
ഫെബ്രുവരി 8 ന് ചിത്രം തിയ്യേറ്ററുകളിലെത്തും. പേരന്‍പ് എന്ന മമ്മൂട്ടി ഹിറ്റ് ചിത്രം തിയ്യേറ്ററുകളില്‍ തകര്‍ത്ത് പ്രദര്‍ശനം മുന്നേറുമ്പോഴാണ് യാത്രയും എത്തുന്നത്. അതേസമയം കഥാവകാശ തര്‍ക്കത്തെത്തുടര്‍ന്ന് ചെന്നൈ ഹൈക്കോടതി യാത്രയുടെ അണിയറപ്വര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം.മുരുകനാണ് പരാതിക്കാരന്‍. ചിത്രത്തിന്‍രെ പേരിന്റെയും കഥയുടെയും ഉടമസ്താവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ര് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മുരുകന്‍ പരാതിയില്‍ പറയുന്നത്.
director mahi v rakhav about mammootty
