Malayalam Breaking News
നാളത്തെ ദിവസം ആരുടേതാണ് ? നസ്രിയയുടേതോ സുപ്രിയയുടേതോ ? താരപത്നിമാർ നേർക്കുനേർ പോരാട്ടത്തിന് !
നാളത്തെ ദിവസം ആരുടേതാണ് ? നസ്രിയയുടേതോ സുപ്രിയയുടേതോ ? താരപത്നിമാർ നേർക്കുനേർ പോരാട്ടത്തിന് !
By
നാളെ രണ്ടു ചിത്രങ്ങളാണ് തിയേറ്ററിലേക്ക് എത്തുന്നത്. പ്രിത്വിരാജിന്റെ നയനും ഫഹദ് – ഷെയ്ൻ നിഗമിന്റെ കുമ്പളങ്ങി നൈറ്റ്സും . പ്രിത്വിയും ഫഹദും നേർക്കുനേർ നില്കുന്നതിലുപരി മറ്റൊരു ശ്രദ്ധേയ ഘടകം താരപത്നിമാർ നേർക്കുനേർ നില്കുന്നു എന്നതാണ്.
സുപ്രിയ, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് നയൻ. ദിലീഷ് പോത്തനും ശ്യാം പുഷ്കറിനുമൊപ്പം ചേർന്നാണ് നസ്രിയ കുമ്പളങ്ങി നൈറ്സ് നിർമിക്കുന്നത് . സുപ്രിയ ആദ്യമായാണ് നിർമാണ രംഗത്തെങ്കിൽ നസ്‌റിയയ്ക്ക് വരത്തൻ നിർമിച്ച അനുഭവ സമ്പത്തുണ്ട് .
ആകസ്മികമായാണെങ്കിലും ഇരുവരിൽ ആര് വിജയിക്കും എന്ന് കാത്തിരിക്കുകയാണ് ആരാധകർ.പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘9’ ന്റെ നിർമ്മാണം പൃഥിരാജും സുപ്രിയയും ചേർന്നാണ്. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭമാണ് നയൻ. സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് ‘നയൻ’ നിർമ്മിക്കുന്നത്.
ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്.
nine and kumbalangi nights relaesing tomorrow