സംവിധായകൻ കെ.എസ് സുധീർ ബോസ് അന്തരിച്ചു
പ്രശസ്ത സംവിധായകൻ കെ.എസ് സുധീർ ബോസ് അന്തരിച്ചു. 53 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. രോഗബാധയെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. സിനിമാ നിർമാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവിയുടെയും പരേതനായ വി.കേശവൻ നായരുടെയും മകനാണ്.
കലാഭവൻ മണിയും രംഭയും പ്രധാന വേഷത്തിലെത്തിയ കബഡി കബഡി എന്ന ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായിരുന്നു സുധീര്‍. ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നതും. പി.ജി.വിശ്വംഭരന്റെ പുത്തൂരംപുത്രി ഉണ്ണിയാർച്ച, അലി അക്ബറിന്റെ ബാംബൂ ബോയ്‌സ്, ദീപൻ സംവിധാനം ചെയ്ത താന്തോന്നി തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായും സുധീര്‍ പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടു വർഷം മുൻപു വരെ സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ബാലയുമായി ചേർന്ന് ഒരു സിനിമ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. അതിനിടെയാണ് വിയോഗം സംഭവിച്ചത്. നിരവധി ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. ഉന്നം എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്.
സീരിയലുകളിലും പ്രവർത്തിച്ചു. ഉന്നം എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്. ജേസി, തമ്പി കണ്ണന്താനം, ക്യാപ്റ്റൻ രാജു, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങി നിരവധി സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സീരിയലുകളിലും പ്രവർത്തിച്ചു. ‘ഉന്നം’ എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്. സ്വന്തം യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങൾ സംവിധാനംചെയ്തു പുറത്തിറക്കിയിരുന്നു.
