Connect with us

സിനിമ-സീരിയല്‍ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

Malayalam

സിനിമ-സീരിയല്‍ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

സിനിമ-സീരിയല്‍ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

സിനിമ-സീരിയല്‍ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മരിച്ചു. കേസിന്റെ ആവശ്യത്തിനായി മൂവാറ്റുപുഴയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോള്‍ കുഴഞ്ഞുവീണ ബിജുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. സുരേഷ് ഗോപി നായകനായ രാമരാവണന്‍, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.

കലാഭവന്‍ മണി നായകനായ ‘ലോകനാഥന്‍ ഐ.എ.എസ്.’, ‘കളഭം’ എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ചക്കരവാവ, വെളുത്ത കത്രീന, ശംഖുപുഷ്പം എന്നീ നോവലുകളും രചിച്ചു. നോവലുകള്‍ പിന്നീട് സീരിയലുകളായി.

ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണന്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.

മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍. ഒക്കല്‍ വട്ടപ്പാറ വീട്ടില്‍ രവി(ദേവന്‍)യുടെ മകനാണ്. മകള്‍: ദേവനന്ദന. സംസ്‌കാരം പിന്നീട്.

More in Malayalam

Trending

Recent

To Top