മോഹന്‍ലാലിനെ കുഴപ്പത്തിലാക്കുന്ന സംവിധായകന്‍. ഭദ്രന്‍ തുറന്ന് പറയുന്നു…
മോഹന്‍ലാല്‍ എന്ന ഇതിഹാസത്തെക്കുറിച്ച് ഓരോ സംവിധായകനും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് ഡയറക്‌ടേഴ്‌സ് ആക്ടര്‍ ആണ് ലാല്‍ എന്നത്. ഏതുപുതിയ സംവിധായകനായാലും അദ്ദേഹത്തിന്റെ മനസ്സിന് തൃപ്തി ലഭിക്കുന്നത്വരെ സീനുകള്‍ പലആവര്‍ത്തി അഭിനയിക്കുന്നതില്‍ മോഹന്‍ലാല്‍ ഒറു മടിയും കാണിക്കാറില്ല. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം തന്റെ സംവിധായകനെ കോതോര്‍ക്കുന്ന കാഴ്ച, അനുസരിക്കുന്ന കാഴ്ച അത് കാണുന്ന എല്ലാവര്‍ക്കും അദ്ഭുകമാണ്. ഇതോട് ചേര്‍ത്ത് വെക്കാവുന്ന അഭിപ്രായമാണ് സംവിധായകന്‍ ഭദ്രന്റെതും.
മലയയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം പിറന്നതിന് പിന്നില്‍ ഒരുപാട് കഥകളുണ്ട്. ആടുതോമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അനുകരണം അസാധ്യമായ രീതിയില്‍ ഒരു കഥാപാത്രം അവിടെ ജനിക്കുകയായിരുന്നു.
എന്നാല്‍ തന്നോടൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും ലാല്‍ പറയാറുള്ള ഒരു പരാതിയുണ്ടെന്ന് ഭദ്രന്‍ വെളിപ്പെടുത്തി. പരാതി പറഞ്ഞാല്‍ വളരെ രസകരമായ ലാലിന്‍രെ ഒരു പരിഭവം. മോഹന്‍ലാലിന് എപ്പോഴും തന്‍രെ സിനിമയില്‍ സ്‌ട്രെയിനാണ്. നിങ്ങടെ സിനിമ അഭിനയിക്കുമ്പോഴെല്ലാം ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും പിന്നെയൊരു ആറുമാസം തനിക്ക് വേറൊരു സിനിമയും ചെയ്യാന്‍ സാധിക്കില്ല. എല്ലാ അസുഖങ്ങളും നിരുവീഴ്ചയും ഒടിച്ചിലും ഉളുക്കുമൊക്കെ തന്റെ സിനിമയിലാണെന്ന് ലാല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും ഭദ്രന്‍ ഓര്‍ക്കുന്നു.
പക്ഷേ അവിടെയും നമ്മശ് പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. പറ്റില്ല എന്നൊരു വാക്ക് മോഹന്‍ ലാല്‍ ഇതുവരെ ആരോടും പറഞ്ഞിട്ടുണ്ടാകില്ല. ചെയ്യാന്‍ പറ്റിയാലും ഇല്ലെങ്കിലും ആരെയും ഒരിക്കലും നിരാശപ്പെടുത്തില്ല ലാല്‍. ലോകത്തിങ്ങനെയൊരു നടനും ഉണ്ടാവില്ലെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ടെന്നും ഭദ്രന്‍ പറയുന്നു.
Director Bhadran says about Mohanlal..
