Malayalam
സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു
സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു
പ്രശസ്ത സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ അരോമ മണി (എം മണി) അന്തരിച്ചു. അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
62 സിനിമകളാണ് അരോമ മണി നിർമിച്ചിട്ടുള്ളത്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലായിരുന്നു നിർമാണം. ഏഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
‘ധീരസമീരെ യമുനാതീരെ’ എന്ന ചിത്രത്തിലൂടെയാണ് അരോമ മണി നിർമാതാവിന്റെ കുപ്പായമണിയുന്നത്. 1977 ൽ മധുവിനെ നായകനാക്കി പുറത്തിയറങ്ങിയ ചിത്മായിരുന്നു ഇത്.
ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിൻ്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ ആണ് അവസാന ചിത്രം.
തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ്.ഐ,ആർ, ബാലേട്ടൻ, സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം മുതലായവയാണ് അരോമ മണി നിർമിച്ച ശ്രദ്ധേയ ചിത്രങ്ങൾ.
സ്വന്തം കഥയ്ക്ക് ജഗതി എൻ കെ ആചാരി എഴുതിയ തിരക്കഥയിൽ ഒരുക്കിയ ആ ദിവസം (1982) എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും എം മണി കടന്നുവന്നു.
