News
റീഷൂട്ട് ചെയ്യണമെന്ന് സംവിധായകന്‍, ഇതുവരെ ചിത്രീകരിച്ചത് തന്നെ ആവശ്യത്തിലധികമാണെന്ന് നാനി; നടനെതിരെ രംഗത്തെത്തി സംവിധായകന്‍ ശ്രീകാന്ത്
റീഷൂട്ട് ചെയ്യണമെന്ന് സംവിധായകന്‍, ഇതുവരെ ചിത്രീകരിച്ചത് തന്നെ ആവശ്യത്തിലധികമാണെന്ന് നാനി; നടനെതിരെ രംഗത്തെത്തി സംവിധായകന്‍ ശ്രീകാന്ത്
നിരവധി ആരാധകരുള്ള യുവ താരമാണ് നാനി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നാനിയുടെ പുതിയ ചിത്രം ദസറയെക്കുറിച്ച് ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുമ്പോള്‍ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ തിരുത്തലുകള്‍ ആവശ്യമാണെന്ന് തോന്നിയതിനാല്‍ റീഷൂട്ടിനായി സംവിധായകന്‍ ശ്രീകാന്ത് നാനിയോട് 10 ദിവസം കൂടി കോള്‍ ഷീറ്റ് ആവശ്യപ്പെട്ടതായും എന്നാല്‍ നാനി അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചതായുമാണ് വിവരം. ഇതുവരെ ചിത്രീകരിച്ചത് തന്നെ ആവശ്യത്തിലധികമാണെന്നും സിനിമയില്‍ റീഷൂട്ട് ചെയ്യാന്‍ ഒന്നുമില്ലെന്നും നാനി അദ്ദേഹത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
നാനിയും ശ്രീകാന്ത് ഒഡേലയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. കീര്‍ത്തി സുരേഷാണ് ഈ നാടന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറില്‍ നായികയായി എത്തുന്നത്.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്.
ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. പ്രൊഡക്ഷന്‍ ബാനര്‍: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യന്‍ സൂര്യന്‍ കടഇ. എഡിറ്റര്‍: നവീന്‍ നൂലി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി.