Connect with us

ഒരു സിനിമ കഥ പോലെ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ ജീവിതം ; ഭാര്യ ദീപികക്കൊപ്പം തരംഗമായ ആ ‘കൂൾ – പൂൾ ‘ ചിത്രങ്ങൾ !

Photo Stories

ഒരു സിനിമ കഥ പോലെ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ ജീവിതം ; ഭാര്യ ദീപികക്കൊപ്പം തരംഗമായ ആ ‘കൂൾ – പൂൾ ‘ ചിത്രങ്ങൾ !

ഒരു സിനിമ കഥ പോലെ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ ജീവിതം ; ഭാര്യ ദീപികക്കൊപ്പം തരംഗമായ ആ ‘കൂൾ – പൂൾ ‘ ചിത്രങ്ങൾ !

ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ പ്രമുഖനാണ് ദിനേശ് കാർത്തിക് . ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലെത്തിയതാണ് ദിനേശ് കാര്‍ത്തിക്. ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങളില്‍ ഒരാളായ കാര്‍ത്തിക് തന്‍റെ ബാറ്റിംഗ് മികവ് പലവട്ടം തെളിയിച്ചിട്ടുണ്ട്.

Dinesh Karthik

ഫിനിഷര്‍ എന്ന രീതിയിലും ഉപയോഗപ്പെടുത്താവുന്ന താരമായ കാര്‍ത്തിക്കിന് ലോകകപ്പില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കുടുംബജീവിതത്തിൽ ദിനേശ് കാർത്തികിന് ഒരുപാട് പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മുന്‍ ഭാര്യയാണ് നികിത വഞ്ചാര. ഇപ്പോള്‍ ക്രിക്കറ്റര്‍ മുരളി വിജയുടെ ഭാര്യ. മൂന്ന് മക്കളാണ് ഇവ‍ർക്കുള്ളത്. ദിനേശ് കാ‍ർത്തിക്കും നികിതയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ആ പരിചയം പീന്നീട് പ്രണയത്തിലേക്ക് വഴി മാറി. 2012ൽ വിവാഹിതരായ ഇവ‍ർ അതേ വ‍ർഷം വിവാഹ മോചനവും നേടി.

കാരണം മറ്റൊന്നുമല്ല, 2012ലെ ഐപിഎല്ലിൽ മുരളി വിജയും കളിക്കുന്നുണ്ടായിരുന്നു. പരസ്പരം കണ്ടുമുട്ടിയ നികിതയും മുരളി വിജയും സുഹൃത്തുക്കളായി. ഇരുവരും പ്രണയത്തിലാണെന്ന കഥകൾ വ്യാപിച്ചു വിവാഹ മോചനത്തിലെത്തി.

പിന്നീട് ദിനേശ് കാർത്തിക് ദീപിക പള്ളിക്കലിനെ വിവാഹം ചെയ്തു .മുൻനിര സ്ക്വാഷ് താരമായ ദീപികയും ദിനേശും പ്രണയിക്കാന് വിവാഹിതരായത്. ഇവരുടെ ജീവിതം ആരിലും അസൂയ ഉണ്ടാക്കുന്നതാണ്.

ഇപ്പോളാണ് ദിനേശ് യഥാർത്ഥ പങ്കാളിയെ കണ്ടെത്തിയതെന്നാണ് ഇരുവരുടെയും സുഹൃത്തുക്കളുടെ അഭിപ്രായം. അതീവ സുന്ദരിയും മലയാളിയുമായ ദീപിക പള്ളിക്കൽ ആണ് ദിനേശിന്റെ ഭാര്യ . ഇവരുടെ വിവാഹ ശേഷം ഹണിമൂൺ ചിത്രങ്ങൾ തരംഗമായിരുന്നു.

dinesh pallikal and dinesh karthik photos

More in Photo Stories

Trending

Recent

To Top