Connect with us

ദില്‍ഷ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു, അവളെ പറ്റിയുള്ള ഗോസിപ്പുകള്‍ പറയുന്നത് കേട്ടാല്‍ ആരതിയുടെ പ്രതികരണം ; ദിലുവിനെ കുറിച്ച് റോബിൻ പറയുന്നത് കേട്ടോ?

Malayalam

ദില്‍ഷ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു, അവളെ പറ്റിയുള്ള ഗോസിപ്പുകള്‍ പറയുന്നത് കേട്ടാല്‍ ആരതിയുടെ പ്രതികരണം ; ദിലുവിനെ കുറിച്ച് റോബിൻ പറയുന്നത് കേട്ടോ?

ദില്‍ഷ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു, അവളെ പറ്റിയുള്ള ഗോസിപ്പുകള്‍ പറയുന്നത് കേട്ടാല്‍ ആരതിയുടെ പ്രതികരണം ; ദിലുവിനെ കുറിച്ച് റോബിൻ പറയുന്നത് കേട്ടോ?

റോബിൻ ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞത് ബിഗ്‌ബോസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു. തനിയ്ക്ക് റോബിനെ ഒരു സുഹൃത്തായി മാത്രമേ കാണാൻ സാധിക്കുള്ളുവെന്നായിരുന്നു ദിൽഷ പറഞ്ഞത്. പുറത്ത് എത്തിയതിന് ശേഷം റോബിനുമായി സൗഹൃദം അവസാനിപ്പിച്ച ദിൽഷയ്ക്ക് സൈബർ ആക്രമണവും നേരിടേണ്ടതായി വന്നു.

നിലവില്‍ റോബിന്‍ പുതിയൊരു റിലേഷനിലേക്ക് പോവുകയും അടുത്ത വര്‍ഷം വിവാഹിതനാവാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ചോദിച്ചാലും ദില്‍ഷയോട് തനിക്ക് യാതൊരു പരിഭവമോ പിണക്കമോ ഇല്ലെന്നാണ് റോബിന്‍ പറയുന്നത്. നടി അനു ജോസഫിനൊപ്പം ചാറ്റ് ചെയ്യുന്നതിനിടയിലാണ് ദില്‍ഷയെ കുറിച്ച് റോബിന്‍ തുറന്ന് സംസാരിച്ചത്.

ദില്‍ഷയോട് എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല. എനിക്ക് ഇഷ്ടമുണ്ടായിരുന്ന കുട്ടിയാണ്. അങ്ങനെ ഒരാളുടെ അടുത്ത് ദേഷ്യം വരേണ്ടതായി ഒന്നുമില്ല. ഇപ്പോള്‍ചോദിച്ചാലും എനിക്ക് ദില്‍ഷയുടെ അടുത്ത് പ്രശ്‌നമൊന്നുമില്ല. ദില്‍ഷ എന്ന് പറയുന്ന ആള്‍ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അവളെനിക്ക് മോശമായിട്ടുള്ള ഒരു ഓര്‍മ്മയല്ല, നല്ല ഓര്‍മ്മകളാണ്. കാരണം ഞാനും ദില്‍ഷയും തമ്മിലുള്ള കാര്യങ്ങളൊക്കെ നല്ലതായിരുന്നുവെന്നും റോബിന്‍ പറയുന്നു.

പിന്നെ കുറേ പ്രശ്‌നങ്ങള്‍ വന്നു. പുള്ളിക്കാരി അവരുടെ കരിയറും പ്രൊജക്ടുമായി മുന്നോട്ട് പോവുകയാണ്. നല്ല സന്തോഷത്തിലാണ്. ‘നെവര്‍ ഗിവ് അപ്’ എന്ന ചിന്തയില്‍ പോവുന്നത് കൊണ്ട് ഞാനിപ്പോഴും അവരെ അഭിനന്ദിക്കുകയാണ്. ചിലരൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തളര്‍ന്ന് പോവും. എന്നാല്‍ അതിനെയൊക്കെ മറികടന്ന് ദില്‍ഷ മുന്നോട്ട് പോവുകയാണ്. ജീവിതത്തില്‍ എന്തെങ്കിലും നെഗറ്റീവായി വന്നാല്‍ അതില്‍ തളര്‍ന്ന് പോവാതെ മുന്നോട്ട് പോവുകയാണ് വേണ്ടത്. എനിക്കും പറയാനുള്ളത് ഇതൊക്കെയാണ്.

ഏഴുപത് ദിവസം ഞാന്‍ അവരുടെ കൂടെയുണ്ടായിരുന്നു. പുള്ളിക്കാരിയുടെ സ്വഭാവം എനിക്ക് കൃത്യമായി അറിയാം. പിന്നെ ചില കാര്യങ്ങള്‍ ദൈവം തീരുമാനിക്കും. അവര്‍ക്ക് എന്നെക്കാളും ഒത്തിരി നല്ലൊരാളെ കിട്ടുമായിരിക്കാം. അവരത് അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടാവാം ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണമെന്നാണ് റോബിന്‍ പറയുന്നത്.

ദില്‍ഷയെ പറ്റിയുള്ള ഗോസിപ്പുകള്‍ പറയുന്നത് കേട്ടാല്‍ ആരതിയ്ക്ക് വിഷമമാവുമോന്നും അനു ചോദിച്ചിരുന്നു. ‘ആരതി എല്ലാം പോസിറ്റീവായി എടുക്കുന്ന ആളാണ്. ഞങ്ങള്‍ ഒരുമിച്ച് റീല്‍സൊക്കെ കണ്ടോണ്ട് ഇരിക്കുമ്പോള്‍ ഇടയ്ക്ക് ബിഗ് ബോസിലെ ദില്‍ഷയുടെ കൂടെയുള്ള റീലുകളൊക്കെ വരും. അത് കാണുമ്പോള്‍ ഞാനത് മാറ്റി കളയുമെങ്കിലും പുള്ളിക്കാരി അതിനെന്താ, കൊള്ളാലോ എന്ന മൈന്‍ഡിലാണ്. അവിടെ മോശമായി ചിന്തിക്കാതെ പോസിറ്റീവായിട്ടാണ് കരുതുന്നത്’.

ദില്‍ഷയെ ആരതിയ്ക്ക് വലിയ ഇഷ്ടമാണ്. അയ്യോ, അവര്‍ക്ക് ഇത്രയും ഡീഗ്രേഡിങ്ങ് ഒന്നും കിട്ടാന്‍ പാടില്ലെന്ന് ഒക്കെ പറയും. ഞങ്ങളുടെ കാര്യത്തിനിടയിലേക്ക് ദില്‍ഷയെ വലിച്ചിടേണ്ട കാര്യമില്ലെന്നും റോബിന്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top