അരക്കെട്ടു മുറിഞ്ഞു ചോര ഒഴുകി!! അതൊന്നും പക്ഷെ ഞാനറിഞ്ഞില്ല- മലൈക അറോറ
By
Published on
തീവണ്ടിക്കു മുകളില്‍ ഷാരൂഖ് ഖാനും മലൈക അറോറയും തകര്‍ത്താടിയ ഈ ഗാനം തൊണ്ണൂറുകളിലെ ബോളിവുഡ് ഫാസ്റ്റ് നമ്ബര്‍ ഗാനങ്ങളില്‍ ഒന്നാണ് ദില്സേയിലെ ഛയ്യാ ഛയ്യാ…..മൂന്നു നാലു ദിവസങ്ങള്‍ കൊണ്ടാണ് ഈ ഗാന രംഗം ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ ആ പാട്ടുരംഗവും ചിത്രീകരണവുമായി ബന്ധപ്പെട്ട അറിയാക്കഥകള്‍ പങ്കുവച്ചിരിക്കുകയാണ് മലൈക. ഏറെ പണിപ്പെട്ടാണ് ആ പാട്ടുരംഗത്തില്‍ നൃത്തം ചെയ്തതെന്ന് ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുക്കവേ താരം പറഞ്ഞു. ”ഓടുന്ന ട്രെയിന്‍ മുകളിലായിരുന്നു ചിത്രീകരണം. എന്റെ അരയില്‍ വീണു പോകാതിരിക്കാന്‍ വേണ്ടി ഒരു കയര്‍ കെട്ടിയിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അരയില്‍ നിന്നു ചോര ഒഴുകുകയായിരുന്നു. നൃത്തത്തിനിടെ കെട്ടു മുറുകി മുറിവുണ്ടായതൊന്നും ഞാന്‍ അറിഞ്ഞില്ല. പക്ഷേ, എല്ലാവരും വളരെ ഭയപ്പെട്ടു”. -മലൈക പറഞ്ഞു.
dilse-song-shooting
Continue Reading
You may also like...
Related Topics:
