Malayalam
ഏറ്റവും കൂടുതൽ ടെലഗ്രാം ഉപയോഗിക്കുന്നതും വ്യാജ പതിപ്പുകൾ കാണുന്നതും കേരളമാണ്; ദിലീഷ് പോത്തൻ
ഏറ്റവും കൂടുതൽ ടെലഗ്രാം ഉപയോഗിക്കുന്നതും വ്യാജ പതിപ്പുകൾ കാണുന്നതും കേരളമാണ്; ദിലീഷ് പോത്തൻ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് ദിലീഷ് പോത്തൻ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ടെലഗ്രാം കൂടുതൽ ഉപയോഗിക്കുന്നതും വ്യാജപതിപ്പ് കൂടുതൽ കാണുന്നതുമായ ഇൻഡസ്ട്രി കേരളമാണെന്നാണ് അദ്ദേഹം പറയുന്നത്.
ബോംബെയിൽ നിന്നുള്ള ഒരു പഠന റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ടെലഗ്രാം ഉപയോഗിക്കുന്ന സംസ്ഥാനം കേരളം ആണ്. ഏറ്റവും കൂടുതൽ വ്യാജ പതിപ്പുകൾ കാണുന്ന ഇൻഡസ്ട്രിയും കേരളം ആണ്. അതിനെ നമ്മുക്ക് എങ്ങനെയാണ് നിയന്ത്രിക്കാൻ പറ്റുക എന്നതറിയില്ല. സ്വയം തീരുമാനിക്കേണ്ടതാണ് അതെല്ലാം.
ഒടിടി വരുമാനം കുറയുന്നതിന്റെ പ്രധാന കാരണമായി അവർ ആരോപിക്കുന്നത് വ്യാജ പതിപ്പുകൾ ആണ്. ഇതിനെ നിയമപരമായി നിയന്ത്രിക്കുന്നതിൽ ഒരുപാട് പരിധികൾ ഉണ്ട്. എന്നാലും എല്ലാവരും ഒരുമിച്ച് നിന്നാൽ ചില സൈറ്റുകൾ ഇല്ലാതാക്കാൻ പറ്റും.
നമ്മൾ ക്വാളിറ്റി ഉള്ളവരായി മാറുക ഒരോ പ്രേക്ഷകനും ഇത്തരം വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കുക എന്നതാണ് ചെയ്യാൻ പറ്റുന്ന കാര്യം എന്നുമാണ് ദിലീഷ് പോത്തൻ പറഞ്ഞത്.
അതേസമയം, റൈഫിൾ ക്ലബിനു ശേഷം ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുകയാണ് ദിലീഷ് പോത്തൻ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രം ഒൻപത് വർഷങ്ങൾ പിന്നിട്ടിട്ടുണ്ട്.
