Malayalam Breaking News
മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപിന്റെ ഹർജിയിൽ , സുപ്രീംകോടതിയുടെ നിരീക്ഷണം ദിലീപിന് തിരിച്ചടിയാകുമോ?
മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപിന്റെ ഹർജിയിൽ , സുപ്രീംകോടതിയുടെ നിരീക്ഷണം ദിലീപിന് തിരിച്ചടിയാകുമോ?
By
മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപിന്റെ ഹർജിയിൽ , സുപ്രീംകോടതിയുടെ നിരീക്ഷണം ദിലീപിന് തിരിച്ചടിയാകുമോ?
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയെ സമീപിചിരുന്നു . ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉള്‍പ്പടെയുള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് കാണിച്ചാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.നേരത്തെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട് എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ കോടതിയിലും ഹൈക്കോടതിയിലും സ്വീകരിച്ചിരുന്ന നിലപാട്. . എന്നാല്‍ ദൃശങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ഒരു കാരണ വശാലും ദിലീപിന് കൈമാറാന്‍ കഴിയില്ല എന്ന നിലപാട് ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
ദിലീപിന്റെ ഹര്‍ജി ക്രിസ്മസ് അവധിക്ക് പിരിയുന്നതിന് മുമ്ബ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുമെന്നാണ് സൂചന ലഭിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറലും സീനിയര്‍ അഭിഭാഷകനും ആയ മുകുള്‍ റോത്തഗി ആണ് ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകുക.
dileeps plea in supreme court