News
അവര്‍ പോര എന്ന് പറഞ്ഞ് ആ നടിമാരെ സിനിമയില്‍ നിന്ന് മാറ്റി, അവെരാരുപാട് കരഞ്ഞു; ഇന്ന് ആ രണ്ട് നായികമാര്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമകളില്‍ ടോപ്പില്‍ നില്‍ക്കുന്നവരാണ്; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍
അവര്‍ പോര എന്ന് പറഞ്ഞ് ആ നടിമാരെ സിനിമയില്‍ നിന്ന് മാറ്റി, അവെരാരുപാട് കരഞ്ഞു; ഇന്ന് ആ രണ്ട് നായികമാര്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമകളില്‍ ടോപ്പില്‍ നില്‍ക്കുന്നവരാണ്; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ് .സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി.
ഒരു കാലത്ത് മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരദമ്പതികളായിരുന്നു മഞ്ജു വാര്യരും ദിലീപും. ഇരുവരുടെ പ്രണയവും വിവാഹം എല്ലാം തന്നെ വാര്‍ത്തയായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജുവും ദിലീപും വിവാഹിതരാവുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് മഞ്ജു വിട്ട് നിന്നു.
ശേഷം ഇവരുടെ ജീവിതത്തില്‍ സംഭവിച്ച ഓരോ കാര്യങ്ങളും വലിയ വാര്‍ത്തയായിരുന്നു. മഞ്ജുവാര്യറുമായുള്ള വിവാഹ മോചനവും കാവ്യാമാധവുമായിട്ടുള്ള ദിലീപിന്റെ വിവാഹവും നടിയെ ആക്രമിച്ച കേസിലെ പങ്കും എല്ലാം തന്നെ ദിലീപിനെ വേട്ടയാടുന്നുണ്ട്. എന്നിരുന്നാലും ശക്തമായ തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ദിലീപ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.
പറക്കും പപ്പന്‍, ബാന്ദ്ര, വോയിസ് ഓഫ് സത്യനാഥന്‍ തുടങ്ങിയവ ആണ് ദിലീപിന്റെ വരാനിരിക്കുന്ന സിനിമകള്‍. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. 2022 ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2021 ഒക്ടോബറിലാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നത്. ദിലീപിന് പുറമെ ജോജു ജോര്‍ജ്, സിദ്ധിഖ്, വീണ നന്ദകുമാര്‍, ജോണി ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
സിനിമാ രംഗത്ത് എല്ലാവരുമായും അടുത്ത സൗഹൃദം ദിലീപിന് ഉണ്ടായിരുന്നു. ഒപ്പം അഭിനയിച്ച പല നായികമാരും ദിലീപിന്റെ അടുത്ത സുഹൃത്തുക്കളുമാണ്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നയന്‍താര. നടിയുടെ വിവാഹത്തിനും ദിലീപ് എത്തിയിരുന്നു. ഇപ്പോഴിതാ ദിലീപ് മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു നായിക നടിയെക്കുറിച്ചാണ് ദിലീപ് സംസാരിച്ചത്.
‘പേര് ഞാന്‍ പറയുന്നില്ല. അവര്‍ പോര എന്ന് പറഞ്ഞ് ഒരു സിനിമയില്‍ നിന്ന് മാറ്റിയിട്ടുണ്ടായിരുന്നു. അവെരാരുപാട് കരഞ്ഞു. വിഷമിക്കരുത് ഈ കഥാപാത്രമായി ശരിയാകാത്തത് കൊണ്ടായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. പിന്നെ സിനിമ ആണ്, നാളെ നമ്മളെ പിടിച്ച് മാറ്റിയിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ സിനിമ തന്നെ പിറകെ വരുന്ന ഒരു കാലം ഉണ്ടാവും. അത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ രണ്ട് നായികമാര്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമകളില്‍ ടോപ്പില്‍ നില്‍ക്കുന്ന നായികമാരാണ്. നമ്മളുടെ കൂടെ അഭിനയിച്ച ആള്‍ക്കാരാണ്,’ എന്നും ദിലീപ് പറഞ്ഞു.
ദിലീപ് പറഞ്ഞ നായികമാര്‍ ആരാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. അസിന്‍, വിദ്യാ ബാലന്‍ എന്നീ മലയാളി നടിമാര്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമകളില്‍ തിളങ്ങിയവരാണ്. ഇവരെയാണോ ദിലീപ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പലരും നയന്‍താരയുടെ പേര് പറയുന്നുണ്ടെങ്കിലും നയന്‍താര ഇതുവരെ നോര്‍ത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടില്ല.
ചക്രം എന്ന മലയാള സിനിമയില്‍ ദിലീപിനൊപ്പം വിദ്യ ബാലന്‍ അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ ഷൂട്ട് ചെയ്ത് കുറച്ച് ദിവസത്തിനുള്ളില്‍ മുടങ്ങി. മോഹന്‍ലാല്‍, ദിലീപ്, വിദ്യാ ബാലന്‍ എന്നിവര്‍ ആയിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. പിന്നീട് ലോഹിതദാസ് പൃഥിരാജ്, മീര ജാസ്മിന്‍ എന്നിവരെ വെച്ച് ഈ സിനിമ ചെയ്തു. സിനിമ കാര്യായി ശ്രദ്ധിക്കപ്പെട്ടുമില്ല.
വെട്ടം എന്ന സിനിമയില്‍ ദിലീപിനൊപ്പം അഭിനയിക്കാനിരുന്നത് അസിന്‍ ആയിരുന്നു. എന്നാല്‍ മറ്റ് സിനിമകളുടെ തിരക്ക് മൂലം അസിന് ഈ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ല. മലയാള ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ ആണ് അസിന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരു മലയാള ചിത്രത്തിലും അസിന്‍ അഭിനയിച്ചിട്ടില്ല. ഇതെല്ലാമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
