Malayalam
ഞാൻ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാൽ മതിയായിരുന്നു; ദിലീപ്
ഞാൻ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാൽ മതിയായിരുന്നു; ദിലീപ്
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.
മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു. എത്തിയ ചിത്രങ്ങൾക്കും പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല.
അടുത്തിടെ സ്റ്റാർ മാജിക്കിന് ശേഷം ലക്ഷ്മി നക്ഷത്ര അവതാരകയായിട്ട് എത്തുന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് നടൻ പറഞ്ഞ ചിലകാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, നടി നവ്യ നായർ എന്നിവരായരുന്നു അതിഥികളായി എത്തിയിരുന്നത്.
താരങ്ങളെ വേദിയിലിരുത്തിയശേഷം രസകരമായ ചോദ്യങ്ങളാണ് ലക്ഷ്മി ചോദിക്കുന്നത്. അതിലൊന്ന് ഭക്ഷണം പാചകം ചെയ്യുന്നതിനെ കുറിച്ചായിരുന്നു. കൂട്ടത്തിൽ ഏറ്റവും നല്ല കുക്ക് ആരാണെന്ന ചോദ്യത്തിന് സൂരാജ് തന്റെ പേര് തന്നെയാണ് പറഞ്ഞത്. മട്ടൻ കറിയൊക്കെ താൻ സൂപ്പറായി ഉണ്ടാക്കുമെന്നും നടൻ പറഞ്ഞു.
യൂട്യൂബ് ചാനൽ തുടങ്ങാൻ നിങ്ങൾ തീരുമാനിച്ചാൽ അതിനെന്ത് പേരിടും എന്നതായിരുന്നു മറ്റൊരു ചോദ്യം. നവ്യ നായർക്ക് നേരത്തെ യൂട്യൂബ് ചാനൽ ഉള്ളതിനാൽ ബാക്കിയുള്ളവരാണ് മറുപടി പറഞ്ഞത്. എന്നാൽ ഇതിന് ദിലീപ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
യൂട്യൂബിന് ഇടാൻ ഉദ്ദേശിക്കുന്ന പേരിനെ പറ്റി ധ്യാൻ ശ്രീനിവാസനോട് ചോദിച്ചാൽ താൻ ധ്യാനകേന്ദ്രം എന്ന പേര് നൽകുമെന്നാണ് ഹാസ്യരൂപേണ ധ്യാൻ മറുപടി പറഞ്ഞത്. സുരാജ് വെഞ്ഞാറമൂട് ആണെങ്കിൽ വെഞ്ഞാറമൂടുമായി ബന്ധമുള്ള രീതിയിൽ മൂഡ് എന്ന പേരിടും എന്നും പറയുന്നു. പിന്നാലെ ദിലീപിനോട് ആയി ചോദ്യം.
ഞാൻ സ്വന്തമായി ചാനൽ തുടങ്ങിയിട്ട് ഇല്ലെങ്കിലും എന്റെ പേരിൽ യൂട്യൂബുമായി ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നാണ് നടൻ പറയുന്നത്. ഞാൻ കാരണം യൂട്യൂബ് ചാനലുകൾ തുടങ്ങിയ ഒരുപാട് ആളുകളുണ്ട്. ഞാനൊന്ന് വെറുതെ ഇരുന്നു കൊടുത്താൽ മതി. അതിലൂടെ അവരൊക്കെ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഞാൻ സ്വന്തമായി ചാനൽ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാൽ മതിയായിരുന്നു.
കേശു ഈ വീടിന്റെ നാഥൻ എന്ന് പറയുന്ന പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെയൊക്കെ അംബാസിഡർ ആണ് ഞാൻ’ എന്നും ദിലീപ് പറയുന്നു. അതിനർത്ഥം ദിലീപേട്ടൻ യൂട്യൂബ് ചാനൽ തുടങ്ങില്ല എന്നാണോ എന്ന ലക്ഷ്മിയുടെ മറുചോദ്യത്തിന് താൻ അങ്ങനെയല്ല പറഞ്ഞതൊന്നും യൂട്യൂബ് ചാനൽ തുടങ്ങുമോ ഇല്ലയോ എന്നൊന്നും പറയാൻ പറ്റില്ലെന്നും ദിലീപ് കൂട്ടിചേർത്തു.
വളരെ തമാശയോടെ ദിലീപ് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. നടി കാവ്യ മാധവനെ വിവാഹം കഴിച്ചതിന് ശേഷവും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിൽ പോയതോടുകൂടിയുമാണ് വിവാദങ്ങളും വിമർശനങ്ങളും കൂടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ നിരവധി കാര്യങ്ങളാണ് യൂട്യൂബിൽ പലതും പ്രചരിച്ചിരുന്നത്. ഇതേ കുറിച്ചാണ് പരിഹാസരൂപേണ ദിലീപ് പറഞ്ഞത്.
പ്രിൻസ് ആന്റ് ഫാമിലി അടക്കമുള്ള ദിലീപിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിലാണ് ദിലീപ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
