Connect with us

പഠിക്കുന്ന പ്രായത്തില്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയുള്ള ആളായിരുന്നു ഞാന്‍; ദിലീപ്

Malayalam

പഠിക്കുന്ന പ്രായത്തില്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയുള്ള ആളായിരുന്നു ഞാന്‍; ദിലീപ്

പഠിക്കുന്ന പ്രായത്തില്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയുള്ള ആളായിരുന്നു ഞാന്‍; ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത താരമാണ് അദ്ദേഹം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.

ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ഒരു പരിപാടിക്കിടെ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഒരു തവണ ഏഴാംക്ലാസ്സില്‍ തോറ്റയാളാണെന്നും വീണ്ടും തോല്‍ക്കാതിരിക്കാന്‍ പരിശ്രമിച്ച് പഠിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു. നമുക്ക് മുമ്പില്‍ മറ്റൊരാള്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ അവരേക്കാള്‍ അടുത്ത തവണ ശ്രമിക്കണം. ആരുടെയും മനസ്സ് മടുക്കാന്‍ പാടില്ലെന്നും ദിലീപ് പറഞ്ഞു.

കോളേജ് കാലത്തെ കുറിച്ചും മുമ്പ് താരം സംസാരിച്ചിരുന്നു. താന്‍ സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയുള്ള ആളായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. നേരത്തെ യുസി കോളേജിലാണ് പഠിച്ചത്. ഒരിക്കല്‍ ചൊറിയണം പോലെയുള്ള കാര്യങ്ങള്‍ കോളേജില്‍ ഉപയോഗിച്ചതിന്റെ പേരില്‍ കേളേജില്‍ ഇനി പഠിക്കാന്‍ വരേണ്ടെന്ന് പറഞ്ഞ് തന്നെ പുറത്താക്കിയെന്നും പിന്നീട് മഹാരാജാസിലേയ്ക്കാണ് പോയതെന്നും കോളേജിലെത്തിയപ്പോഴാണ് താന്‍ പെണ്‍കുട്ടികളോടൊക്കെ സംസാരിച്ച് തുടങ്ങിയതെന്നും താരം പറയുന്നു.

തന്റെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നതിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരാമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ദിലീപ് പറയുന്നത്. നാല് വര്‍ഷമായി താന്‍ സിനിമയുടെ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ഞാന്‍ പ്രേമലു വരെയുള്ള സിനിമകള്‍ കണ്ടു. ഭ്രമയുഗം ഒക്കെ ഇനി കാണണം. തിയേറ്ററിന്റെ ഭാഗമായതു കൊണ്ട് ഒരു ഷോയിലും എന്ത് നടക്കുന്നുണ്ട് എന്നതൊക്കെ അറിയുന്നുണ്ട്.

നമ്മള്‍ അത്രയും ഫോളോ അപ്പ് ചെയ്യുന്ന ആള്‍ക്കാരാണ്. തിയേറ്ററിലേക്ക് ജനങ്ങള്‍ വരുന്നു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം. എല്ലാ പടങ്ങളും നമ്മുടെ തിയേറ്ററില്‍ കളിക്കുന്നതു കൊണ്ട് നമുക്ക് കറക്ട് അറിയാന്‍ പറ്റുന്നുണ്ട്. അത് വലിയ സന്തോഷമാണ്. കോവിഡിന്റെ സമയത്ത് ഞാന്‍ സിനിമ ചെയ്തിട്ടില്ല, അതിന് ശേഷം രണ്ട് വര്‍ഷം ഞാന്‍ സിനിമയേ ചെയ്തിട്ടില്ല.

എന്റെ പ്രശ്‌നങ്ങള്‍ ഒക്കെ തീരണ്ടേ. എല്ലാം തീര്‍ന്നിട്ടാവാം എന്ന് പറഞ്ഞിരുന്നിട്ട് തീരണില്ല. എന്നാ പിന്നെ സിനിമയിലേക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു. ഒരു നാല് വര്‍ഷമായി സിനിമയുടെ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ നമ്മള്‍ കമ്മിറ്റഡ് ആയി കിടക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ഒരു സംവിധായകന് കൊടുക്കുന്ന വാക്ക് എന്നൊരു സംവിധാനമുണ്ട്.

ആ സമയത്ത് ഒക്കെ നമ്മള്‍ പുതിയ ആള്‍ക്കാര് പുതിയതായിട്ട് എന്ത് കൊണ്ടു വരുന്നു നോക്കുന്നു. എല്ലാവരുടെയും മനസില്‍ ദിലീപ് എന്ന് പറഞ്ഞാല്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് എന്ന് പറയുന്ന ഒരു സ്ഥലത്താണ് നമ്മള്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഏത് സീരിയസ് കാര്യങ്ങള്‍ പറയുമ്പോഴും നമ്മള്‍ നര്‍മ്മത്തില്‍ കൂടിയൊക്കെയാണ് നമ്മള്‍ പറഞ്ഞു കൊടുക്കുക. പിന്നെ പെര്‍ഫോമന്‍സിന് പ്രാധാന്യം കൊടുക്കുന്ന രംഗങ്ങള്‍ അതില്‍ എല്ലാം ഉണ്ടായിരുന്നു’ എന്നാണ് ദിലീപ് പറയുന്നത്.

‘ഉടല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘തങ്കമണി’ എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയത്. മാര്‍ച്ച് ഏഴിനാണ് ചിത്രം വേള്‍ഡ് വൈഡ് ആയി തിയേറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Continue Reading
You may also like...

More in Malayalam

Trending