Malayalam
മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷം പോയി, എന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ല, മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞു; ദിലീപ്
മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷം പോയി, എന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ല, മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞു; ദിലീപ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പവി കെയര്‍ ടേക്കര്‍ എന്ന പുതിയ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. താന്‍ അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നുവെന്നും അത് തന്റെ മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞെന്നും അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.
തന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ലെന്നും ദിലീപ് പറഞ്ഞു. സിനിമയ്ക്ക് എല്ലാ തരത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയ കാലത്തെ ടെക്‌നോളജി അല്ല ഇപ്പോള്‍, മേക്കിംഗ് രീതിയും ഇതല്ല. പക്ഷെ ഇതില്‍ നമുക്ക് ഒറ്റ ഗുണമേയുള്ളു. അത് നമ്മുടെ പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് ആണ്. പ്രസന്‍സ് ഓഫ് മൈന്‍ഡും പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സും നമ്മളെ ഒത്തിരി സഹായിക്കാറുണ്ട്.
എന്നെ സംബന്ധിച്ച് ഒറ്റക്കാര്യമാണ്. പ്രേക്ഷകര്‍ നമ്മളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിനിമ മാത്രമാണ് നമ്മുടെ ലോകം. എനിക്ക് എല്ലാം സിനിമയാണ്. സിനിമയ്ക്ക് അപ്പുറമൊന്നുമില്ല. നമ്മുടെ ജീവവായുവാണ് ഇത്. ഒരു നിധി പോലെ നമുക്ക് കിട്ടിയ സിനിമ. നമ്മള്‍ ഇതിന്റെ പിന്നില്‍ നടക്കുമ്പോള്‍ നമ്മുടെ വളര്‍ച്ച പോലും നമ്മള്‍ അറിഞ്ഞിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
അതിന്റെ ഇടയില്‍ എന്നോട് എന്തിനാണ് ഇത്ര ശത്രുത എന്ന് അറിയില്ല. നമ്മള്‍ മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷമായി പോവുകയാണ്. ശരി സമയ ദോഷമായിരിക്കാം. നമ്മള്‍ അത് ഫേസ് ചെയ്തു. നമ്മള്‍ നിയമത്തെ മാനിക്കുന്നു. നമ്മള്‍ അതിന് വേണ്ടി ഒരു ഫൈറ്റ് നടത്തുകയാണ്. എന്നിട്ടും ഒരു പുതിയ സിനിമ വരുമ്പോഴേക്കും പുതിയ പുതിയ ഐറ്റം എടുത്ത് വരികയാണ്.
കുറേ വര്‍ഷങ്ങളായി ഇത് തുടങ്ങിയിട്ട്. എന്നെ അടിക്കാന്‍ ശ്രമിക്കുക എന്ന് പറഞ്ഞാല്‍ എന്റെ കൂടെ നില്‍ക്കുന്ന കംപ്ലീറ്റ് ആള്‍ക്കാരെയുമാണ് അടിക്കുന്നത്. അവര്‍ക്കൊക്കെ ഫാമിലിയുണ്ട്. എനിക്കും ഫാമിലിയുണ്ട്. എല്ലാവരെയും ഇത് ബാധിക്കുന്നുണ്ട്. എന്തിനാണ് ഇത്രയും ശത്രുത. ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രം ഇങ്ങനെ നിന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്.
അതിന്റെ ഇടയില്‍ തമാശയിലൂടെ കാര്യങ്ങള്‍ പറയുമ്പോഴും ചിലപ്പോള്‍ ഒന്ന് ഇടറി പോകുന്നതാണ്. അത്രയേ ഉള്ളു. നമ്മള്‍ ഇത് ഫേസ് ചെയ്യും. അല്ലാതെ എന്താ ചെയ്യുക. ഇടയ്ക്ക് സിനിമ എന്ന് പറയുന്നത് മനസില്‍ നിന്ന് പോയി. കാരണം അല്ലാതെ തന്നെ നൂറ് പ്രശ്‌നങ്ങളാണ് വന്നത്. കോടതിയും വക്കീല്‍ ഓഫീസും ഒക്കെയായിട്ട്.
ഒരു സിനിമാ നടനാണ്, എന്റെ ജോലി സിനിമയാണ്, താന്‍ ഒരു കലാകാരനാണ് എന്നൊക്കെ തന്നെ പറഞ്ഞ് മനസിലാക്കാന്‍ താന്‍ തന്റെ സിനിമകള്‍ അടക്കം ഇരുന്ന് വീണ്ടും കാണുമായിരുന്നു എന്നും ദിലീപ് പറഞ്ഞു. നേരത്തെ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചും സമാനമായി ദിലീപ് സംസാരിക്കുകയും താന്‍ കരയാത്ത ദിവസങ്ങള്‍ ഇല്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
എന്റെ അവസ്ഥ ഒക്കെ നിങ്ങള്‍ക്ക് അറിയാം. കഴിഞ് 29 വര്‍ഷമായി കൊച്ചുകൊച്ചു വേഷങ്ങളൊക്കെ ചെയ്ത് ഇവിടെ എത്തിയൊരാളാണ് ഞാന്‍. ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ ഒരുപാട് കാലം നിങ്ങളെ ചിരിപ്പിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞോണ്ടിരിക്കുന്നൊരാളാണ് ഞാന്‍. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ ആവശ്യമാണ്’ എന്നാണ് ദിലീപ് പറഞ്ഞത്.
