Connect with us

നടന്‍ അജിത് ആശുപത്രിയില്‍!

Malayalam

നടന്‍ അജിത് ആശുപത്രിയില്‍!

നടന്‍ അജിത് ആശുപത്രിയില്‍!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചത്. സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നരകയറിയ തലയാണ് ഈ ‘തല’യുടെ മറ്റൊരു അടയാളം.

എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് നടനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. നടന്‍ ഇപ്പോള്‍ ചികിത്സയില്‍ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഉടന്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് അജിത്ത് ആശുപത്രിയില്‍ എത്തിയത് എന്നാണ് മറ്റൊരു വിവരം. എന്നാല്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത നടനുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ”അജിത്ത് ചെന്നൈയിലെ ആശുപത്രിയിലാണ്. ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്” എന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, കഴിഞ്ഞ ആഴ്ച മകന്‍ അദ്വിക്കിന്റെ പിറന്നാള്‍ അജിത്തും ശാലിനിയും ആഘോഷമാക്കിയിരുന്നു. ഫുട്‌ബോള്‍ പ്രേമിയായ അദ്വിക്കിന് ഫുട്‌ബോള്‍ തീമില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ താരങ്ങളായ പെലേ, ഡീഗോ മറഡോണ എന്നിവരെല്ലാം പിറന്നാള്‍ കേക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡേവിഡ് ബെക്കാമും റൊണാള്‍ഡീഞ്ഞോയുമെല്ലാം ചുമരിലും.

അജിത് കുമാര്‍ ഒരു വലിയ മോട്ടോര്‍ സ്‌പോര്‍ട് പ്രേമിയാണ്. ബൈക്കില്‍ ലോകം ചുറ്റല്‍, കാര്‍ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അതേസമയം, മകനാവട്ടെ ഫുട്‌ബോളിനോടാണ് ഇഷ്ടം. അടുത്തിടെ, ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്‌വിക്കിന്റെ ചിത്രങ്ങളും അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ചെന്നൈയിലെ പോപ്പുലര്‍ ആയ ഒരു ക്ലബ്ബിലെ ജൂനിയര്‍ ഫുട്ബാള്‍ ടീമില്‍ അംഗമാണ് ആദ്‌വിക്ക്.

‘വിടാമുയര്‍ച്ചി’ എന്ന ചിത്രത്തിന്റെ തിരക്കില്‍ ആയിരുന്നു അജിത്ത്. മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഇനി 15 ദിവസങ്ങള്‍ കൂടി മാത്രമേ ഷൂട്ടിംഗ് ഉള്ളൂ. പ്രധാന ചില രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘പ്രയത്‌നങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല’ എന്ന ടാഗ് ലൈനോട് കൂടിയാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. അജിത്തിന്റെ 62ാം ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ഏറെക്കാലമായി ചര്‍ച്ച നടക്കുകയായിരുന്നു. 62ാം ചിത്രം ആര് സംവിധാനം ചെയ്യുമെന്നതായിരുന്നു പ്രധാന ചര്‍ച്ച.

സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഗ്‌നേഷ് ശിവനായിരുന്നു ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ വിഗ്‌നേഷ് ഈ പ്രോജക്ടില്‍ നിന്നും പിന്മാറി. അജിത്തിന്റെ 63ാം ചിത്രം വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.അതേസമയം, എച്ച്.വിനോദിന്റെ സംവിധാനത്തിലൊരുങ്ങിയ തുനിവാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമാണിത്.മഞ്ജു വാര്യരാണ് തുനിവില്‍ നായികയായെത്തിയത്. സമുദ്രക്കനി, വീര, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ഹൈദരാബാദില്‍ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തില്‍ തമിഴ് സംസാരിക്കാന്‍ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അമര്‍കളം എന്ന സിനിമയില്‍ തന്റെ കൂടെ അഭിനയിച്ച ശാലിനിയുമായി 1999ലാണ് അജിത്ത് പ്രണയത്തിലാകുന്നത്. ഇരു കുടുംബങ്ങളുടെയും ആശിര്‍വാദങ്ങളോടെ അവര്‍ 2000ത്തില്‍ വിവാഹം കഴിക്കുകയായിരുന്നു.

More in Malayalam

Trending

Recent

To Top