Malayalam Breaking News
ദിലീപിൽ നിന്ന് രാജി ചോദിച്ചു വാങ്ങി; നടിമാരെ നടിമാർ എന്ന് തന്നെ വിളിക്കാം – മോഹൻലാൽ
ദിലീപിൽ നിന്ന് രാജി ചോദിച്ചു വാങ്ങി; നടിമാരെ നടിമാർ എന്ന് തന്നെ വിളിക്കാം – മോഹൻലാൽ
By
ദിലീപിൽ നിന്ന് രാജി ചോദിച്ചു വാങ്ങി; നടിമാരെ നടിമാർ എന്ന് തന്നെ വിളിക്കാം – മോഹൻലാൽ
‘അമ്മ സംഘടനയിൽ ഇപ്പോൾ ദിലീപ് അംഗമല്ലെന്നു മോഹൻലാൽ വ്യക്തമാക്കി .ദീലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു.
കൊച്ചിയില്‍ ചേര്‍ന്ന എം.എം.എം.എ അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. WCC അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാര്‍ എന്ന് ഉപയോഗിച്ചതും ശ്രദ്ധേയമായി. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.
ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് ഇപ്പോള്‍ അമ്മയില്‍ ഉണ്ടോ എന്ന ചോദ്യവുമായാണ് കഴിഞ്ഞ ദിവസം WCC അംഗങ്ങള്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
dileep resigned from amma says mohanlal